More stories

 • Trending Popular

  in ,

  സുസജ്ജമായി ആരോഗ്യ മേഖല: എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം

  തിരുവനന്തപുരം: മഴക്കെടുതികളെ നേരിടാന്‍ ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികളുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്നവരുടെ മൃതദേഹം കാലതാമസം കൂടാതെ അപ്പോള്‍ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് നല്‍കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മെഡിക്കല്‍ കോളേജുകളിലെ ഫോറന്‍സിക് വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുവരുന്ന […] More

 • in ,

  എസ്.എ.ടി. ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

  തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മാതൃ – ശിശു പരിചരണ രംഗത്തു ലോകത്തെ മികച്ച ചികിത്സ ഇവിടെ ലഭ്യമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ പുതുതായി ആരംഭിച്ച റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗവും ഇൻവിട്രോ ഫെർട്ടിലൈസേഷന്(ഐ.വി.എഫ്) രീതി വഴി ജനിച്ച കുട്ടികളുടെ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്രൊഡക്ടീവ് മെഡിസിനു വേണ്ടി സർക്കാർ മെഡിക്കൽ കോളജിൽ പ്രത്യേക വിഭാഗം തുടങ്ങുന്നത് രാജ്യത്ത് ആദ്യമായാണെന്നു മന്ത്രി പറഞ്ഞു. വന്ധ്യതാ […] More

 • in ,

  ക്ലീനിങ് ഡ്രൈവ്:  നഗരസഭയും ലോറി, ജെ.സി.ബി. ഉടമകളുടെ സംഘടനയും കൈകോർക്കുന്നു 

  തിരുവനന്തപുരം: കാലവർഷത്തെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ ലോറി  ജെ.സി.ബി. ഉടമകളുടെ സംഘടനയുടെ സഹായത്തോടെ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ ഹെൽത്ത് സർക്കിളുകളിലും ഈ മാസം 10ന് ആരംഭിച്ച് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് അവസാനിക്കത്തക്ക രീതിയിലാണു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. റസിഡൻസ് അസോസിയേഷനുകളുയേും വിവിധ സംഘടനകളുടേയും സഹകരണത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടിക്കിടക്കുന്ന ഖരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കാൻ ലക്ഷ്യമിടുന്നതാണു പദ്ധതി. ഇതിനാവശ്യമായ ലോറിയും […] More

 • Hot Popular

  in ,

  ആര്‍ദ്രം മിഷൻ:  503 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി ടീം ബില്‍ഡിംഗ് ട്രെയിനിംഗ്

  തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഈ വര്‍ഷം തെരഞ്ഞെടുത്ത 503 കേന്ദ്രങ്ങളിലെ ബന്ധപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെയും (എസ്.എച്ച്.എസ്.ആര്‍.സി) കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെയും (കില) ആഭിമുഖ്യത്തില്‍ ‘ടീം ബില്‍ഡിംഗ് ട്രെയിനിംഗ്’ നല്‍കുന്നു. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലേയും മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ക്ലാര്‍ക്ക്, ലാബ് ടെക്‌നീഷ്യന്‍, പി.ആര്‍.ഒ., ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, പഞ്ചായത്ത് […] More

 • Hot

  in ,

  നവജാതശിശുക്കളുടെ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം 

  തൃശൂർ: നവജാത ശിശുക്കളുടെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നവജാത ശിശു വിഭാഗം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി ശിശുരോഗ വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറുടെ ഒരു തസ്തികയും അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളില്‍ 2 തസ്തികകള്‍ വീതവും അനുവദിച്ചിട്ടുണ്ട്. തൂക്കകുറവുള്ളതും മാസം തികയാതെ പ്രസവിക്കുന്നതും അതീവ പരിചരണം ആവശ്യമുള്ളവരുമായ നവജാത ശിശുക്കള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായിട്ടാണ് പ്രത്യേകമായി […] More

 • in ,

  ദേശീയ ബോണ്‍ ആന്‍ഡ് ജോയിന്റ് ഡേ ദിനാചരണം  ഓഗസ്റ്റ് 4 ന് 

  തിരുവനന്തപുരം: ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 4 ന് ദേശീയ ബോൺ ആൻഡ്‌ ജോയിന്റ് ഡേ ആയി ആചരിക്കും. ഇതിന്റെ ഭാഗമായി അന്നേ ദിവസം അസ്ഥിരോഗ സംബന്ധമായ വിവിധ വിഷയങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പീഡിക് വിഭാഗവും, തിരുവന്തപുരം ഓര്‍ത്തോപീഡിക് സൊസൈറ്റിയും സംയുക്തമായാണ് ബോധ വത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഓരോ വർഷവും ശരാശരി 40,000 റോഡ് അപകടങ്ങളാണ് ഉണ്ടാകുന്നത്.ഇതിൽ ഇരുപതിനായിരത്തോളം പേർ വിവിധ റോഡ് അപകടങ്ങളിൽ പരിക്കേൾക്കുന്നു. […] More

 • Hot Popular

  in ,

  പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ കര്‍ശന നിര്‍ദേശം 

  ആലപ്പുഴ: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. കുപ്പപ്പുറം, എന്‍.എസ്.എസ്. ജെട്ടി എന്നീ ക്യാമ്പുകളും കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു. ഇപ്പോള്‍ പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും വെള്ളം ഇറങ്ങുന്ന സമയത്തുണ്ടാകുന്ന വിവിധ പകര്‍ച്ച വ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഏത് […] More

 • Hot Popular

  in ,

  മാതൃ മരണ നിരക്ക് കുറക്കുന്നതില്‍ അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍ വഹിക്കുന്ന പങ്ക്  വലുത്: മന്ത്രി 

  ​തിരുവനന്തപുരം: മാതൃ മരണ നിരക്ക് കുറയ്ക്കുന്നതില്‍ അംഗന്‍വാടി വര്‍ക്കര്‍മാരും ആശാ വര്‍ക്കര്‍മാരും ചെയ്യുന്ന പ്രവര്‍ത്തനം വളരെ വലുതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ത്യയില്‍ ഏറ്റവും കുറവ് മാതൃമരണ നിരക്കുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് അടുത്തിടെ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ആ അവാര്‍ഡ് ലഭിക്കാന്‍ വലിയ പങ്കു വഹിച്ചത് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം അംഗന്‍വാടി വര്‍ക്കര്‍മാരും ആശാവര്‍ക്കര്‍മാരുമാണ്.  അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും വിവിധ ക്ഷേമ പദ്ധതികള്‍ അംഗന്‍വാടി വഴിയാണ് വിതരണം ചെയ്യുന്നത്. കുട്ടികളുടെ ശാരീരികവും […] More

 • in , ,

  മരണം, അഥവാ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡെത്ത്

  മുക്കിന്‌ മുക്കിന്  സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാണ് കേരളത്തിലുള്ളത്.  ഗ്രാമ-നഗര വ്യത്യാസമൊന്നുമില്ല.  കേരളത്തിൽ  എങ്ങോട്ടു തിരിഞ്ഞാലും സൂപ്പർ സ്പെഷ്യാലിറ്റി / ഹൈ ടെക് ഹോസ്പിറ്റൽ ബോർഡുകൾ കാണാം. കൂണുകൾ പോലെയാണ് ഇത്തരം ഹൈ ടെക് ആരോഗ്യകേന്ദ്രങ്ങൾ  മുളച്ചുപൊങ്ങുന്നത്. ഇത്തിരിപ്പോന്ന ഒരു  സംസ്ഥാനത്താണ്  ഇത്രയധികം സൂപ്പർ സ്പെഷ്യാലിറ്റി  ചികിത്സാ കേന്ദ്രങ്ങൾ എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.  ചെറിയൊരു  പനിയ്ക്കോ  ജലദോഷത്തിനോ പോലും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സർക്കാർ ഡിസ്പെൻസറിയിലോ പോകാൻ മടി കാണിക്കുന്ന ഒരു ജനവിഭാഗം നമ്മുടെ നാട്ടിലുണ്ട്. അവരെ  മുന്നിൽ കണ്ടുകൊണ്ടാണ് വൻകിട കോർപറേറ്റുകൾ ഈ രംഗത്ത് മുതൽ മുടക്കുന്നത്. […] More

 • Trending Hot Popular

  in , ,

  സമ്പുഷ്ട കേരളം: കേരള ന്യൂട്രീഷ്യന്‍ മിഷൻ തുടങ്ങും  

  തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി നാഷണല്‍ ന്യൂട്രീഷ്യന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയാണ് സമ്പുഷ്ട കേരളം. ഒക്‌ടോബര്‍ 15 ന് ലോക ഭക്ഷ്യദിനത്തിലാണ് പോഷണ്‍ അഭിയാന്‍ പദ്ധതി ആരംഭിക്കുന്നത്. ലോകത്തിലെ തന്ന ആദ്യ പരിപാടിയാണിത്. പൊതുജനങ്ങളില്‍ വിളര്‍ച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. കേരളത്തില്‍ മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നി രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ […] More

 • in ,

  5 മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 18.56 കോടി രൂപ

  തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വിവിധ പദ്ധതികള്‍ക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.50 കോടി രൂപ, ആലപ്പഴ മെഡിക്കല്‍ കോളേജിന് 3.50 കോടി രൂപ, കോട്ടയം മെഡിക്കല്‍ കോളേജിന് 3.56 കോടി രൂപ, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 5.50 കോടി രൂപ, എറണാകുളം മെഡിക്കല്‍ കോളേജിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. […] More

 • in ,

  നാഷണല്‍ മെഡിക്കല്‍ ബില്ലിനെതിരെ രണ്ടാംഘട്ട പ്രതിക്ഷേധം

  തിരുവനന്തപുരം:രാജ്യത്തെ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികലനയമായ  നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട സമര പരിപാടികള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ (ശനിയാഴ്ച) ദേശ വ്യാപകമായുള്ള സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ നോ എന്‍എംസി ഡേ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കും അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, […] More

Load More
Congratulations. You've reached the end of the internet.