More stories

 • iffk-meet-the-directors-rayhana-dileesh-pothan
  in , ,

  സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമെന്ന് റെയ്ഹാന

  തിരുവനന്തപുരം: സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന (Rayhana) ആരോപിച്ചു. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും സത്രീയുടെ അവസ്ഥ ഒന്നു തന്നെയാണെന്നും ടാഗോറില്‍ നടന്ന മീറ്റ് ദ ഡയക്ടേഴ്‌സില്‍ പങ്കെടുത്ത് റെയ്ഹാന അഭിപ്രായപ്പെട്ടു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രം ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്കി’നെ സ്വീകരിച്ച മേളയിലെ പ്രേക്ഷകര്‍ക്ക് റെയ്ഹാന നന്ദി അറിയിച്ചു. സംവിധായകരായ ദിലീഷ് പോത്തന് പുറമെ ഇല്ഗര്‍ നജാഫ്, ശ്രീകൃഷ്ണന്‍ കെ പി തുടങ്ങിയവര്‍ […] More

 • iffk, adoor gopalakrishnan, book release,cinema,
  in , ,

  അടൂർ ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ പ്രകാശനം ചെയ്തു

  തിരുവനന്തപുരം: ചലച്ചിത്രത്തെ ദൃശ്യ-ശ്രവ്യ കലയുടെ മേഖലയിൽ നിന്ന് നിരൂപണം ചെയ്തിരിക്കുന്ന ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ (Reading Cinema: Theories and techniques) എന്ന ആധികാരിക പുസ്തകം 22-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) ഓപ്പൺ ഫോറത്തിൽ വച്ച് അടൂർ (Adoor) ഇന്നലെ പ്രകാശനം ചെയ്തു. പ്രസാധകരായ ബ്ലൂംസ്ബറി പുറത്തിറക്കിയ പുസ്തത്തിന്റെ ഒരു പകർപ്പ് സർവ്വകലാശാലാ അധ്യാപികയായ ഡോ ജി എസ് ജയശ്രീയ്ക്ക് കൈമാറിക്കൊണ്ടാണ്പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഔദ്യോഗികമായി നിർവ്വഹിച്ചത്. ബംഗളൂരു […] More

 • iffk ,Surabhi Lakshmi ,delegate pass, Beena Paul Artistic Director Bina Paul ,gave,  IFFK pass ,actress Surabhi , Kerala State Chalachitra Academy Vice Chair Person ,Alexander Sokurov , Conversation ,International Film Festival of Kerala, KP Kumaran

  Hot Popular

  in ,

  പരിഭവം മാറി; സുരഭി ചലച്ചിത്രമേളക്കെത്തി

  തിരുവനന്തപുരം: ചലച്ചിത്രതാരം സുരഭി ലക്ഷ്മി (Surabhi Lakshmi) സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ചലച്ചിത്രമേളയിലെത്തി. ദേശീയ പുരസ്‌കാരം നേടിയ താരത്തിന് ഫെസ്റ്റിവല്‍ ഓഫീസിൽ വച്ച് അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോൾ പാസ് നൽകി. മേളയുടെ പേരില്‍ വിവാദങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ‘മിന്നാമിനുങ്ങ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമുണ്ടെന്നും സുരഭി അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വാശിയില്ലെന്നും കാരണം കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ എന്നും സുരഭി പ്രതികരിച്ചു. മേളയില്‍ മികച്ച സിനിമകളുണ്ടെന്നും അത്തരം സിനിമകള്‍ കാണാന്‍ അവസരമൊത്താല്‍ അത് ആസ്വദിക്കുമെന്നും […] More

 • Arunaraje Patil, IFFK, workshop for women, Arunaraje Patil,book,  participants,International Film Festival of Kerala ,women filmmakers , technicians, participated ,workshop, funding opportunities, film festival, Filmmaker Arunaraje Patil',autobiography,Freedom: My Story, career, Patil,
  in , ,

  വനിതാ ശില്പശാല: അരുണാ രാജെ പാട്ടീല്‍ പങ്കെടുത്തു

  തിരുവനന്തപുരം: സിനിമാ നിര്‍മ്മാണ മേഖലയില്‍ സ്ത്രീകൾ സജീവമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രശസ്ത ചലച്ചിത്രക്കാരി അരുണാ രാജെ പാട്ടീല്‍ (Arunaraje Patil) അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയുടെ (IFFK) ഭാഗമായി ഇന്നലെ നടന്ന വനിതാ ശില്പശാലയില്‍ (workshop for women) സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തില്‍ വലിയ രീതിയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും ആരും പരസ്പരം ഒന്നും പങ്കുവെക്കുന്നില്ലെന്നും അരുണാ രാജെ കുറ്റപ്പെടുത്തി. തിരക്കഥാ രചന, അവതരണം എന്ന വിഷയത്തെക്കുറിച്ച് ഉര്‍മി ജുവേക്കര്‍ സംസാരിച്ചു. സിനിമാ നിര്‍മ്മാണം എന്നത് ആത്യന്തികമായി ഒരു കച്ചവടമാണെന്നും മുടക്കുന്ന മുതല്‍ […] More

 • Alexander Sokurov, Sokurov, IFFK, director, Russia, not a fan, cinema,Sokurov, winner ,Lifetime Achievement Award , 22 nd International Film Festival of Kerala, job, film, critic, CS Venkiteswaran , conversation , Nila Theatre,art ,
  in , ,

  താന്‍ സിനിമയുടെ ആരാധകനല്ലെന്ന് അലക്‌സാണ്ടര്‍ സൊഖുറോവ്

  തിരുവനന്തപുരം: സിനിമ (cinema) തന്റെ തൊഴില്‍ മാത്രമാണെന്നും അതിനെ താന്‍ ആരാധിക്കുന്നില്ലെന്നും വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവ് (Alexander Sokurov) അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ സിനിമാ നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തെയും സാഹിത്യത്തെയുമാണ് താന്‍ ആരാധിക്കുന്നതെന്ന് സൊഖുറോവ് വെളിപ്പെടുത്തി. റഷ്യന്‍ സാഹിത്യത്തിന്റെ സമ്പന്നതയാണ് രാജ്യത്ത് സിനിമയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും ക്ലാസിക്കല്‍ സാഹിത്യം മറ്റൊരു രാജ്യത്തും ഇത്രമേല്‍ സിനിമയെ സ്വാധീനിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ എന്നത് പൂര്‍ണ വളര്‍ച്ചയെത്താത്ത കലാരൂപമാണെന്നും പ്രേക്ഷകനെ കേവലം നിഷ്‌ക്രിയ […] More

 • IFFK, comments, allegations, open forum, WCC,famous personalities, movies,audience, workshop, Women in Cinema Collective ,WCC, opinion, Rima, Parvathy, State Chalachitra Academy Chairman, Kamal ,

  Popular

  in ,

  ഐഎഫ്എഫ്കെ: ആരോപണങ്ങളും അഭിപ്രായങ്ങളുമായി പ്രമുഖർ

  തിരുവനന്തപുരം: ആണ്‍-പെണ്‍-ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് (IFFK) നടന്ന ഓപ്പണ്‍ ഫോറത്തിൽ (open forum) ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ (WCC) അഭിപ്രായപ്പെട്ടു. സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പരാതിപ്പെട്ടു. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നും സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍പ്പോലും മുന്‍നിര നടന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നുമായിരുന്നു റിമ കല്ലിങ്കലിന്റെ ആരോപണം. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ […] More

 • IFFK, Animation film, The Tale of Princess Kaguya,
  in , ,

  അനിമേഷന്‍ ചിത്രം ദ ടെയില്‍ ഓഫ് ദ പ്രിന്‍സസ് കഗ്ഗുയായുടെ പ്രദര്‍ശനം ഇന്ന്

  തിരുവനന്തപുരം: പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകതകളില്‍ ഇഴചേര്‍ത്തെടുക്കുന്ന ജാപ്പനീസ് അനിമേഷന്‍ ചിത്രമായ ഇസ തക്കഹാതയുടെ ‘ദ ടെയില്‍ ഓഫ് ദ പ്രിന്‍സസ് കഗ്ഗുയാ’യുടെ (The Tale of Princess Kaguya) പ്രദർശനം ഇന്ന് ഐഎഫ്എഫ്കെയിൽ (IFFK) നടക്കും. ജപ്പാന്റെ പാരമ്പര്യത്തിലൂന്നിയ മാന്ത്രികസ്പര്‍ശമുള്ള കഥ പറയുന്ന ചിത്രമാണിത്. പ്രായംചെന്ന ഒരു മുളവെട്ടുകാരന് മുളക്കകത്തു നിന്ന് അതിവേഗം വളരുന്ന ഒരു പെണ്‍കുട്ടിയെ കിട്ടുന്നതും തുടര്‍ന്നുണ്ടാവുന്ന രസകരവും വിചിത്രവുമായ സംഭവങ്ങളാണ് ഈ അനിമേഷന്‍ ചിത്രം പങ്കുവയ്ക്കുന്നത്. 2017-ല്‍ പാം ഡി ഓര്‍ പുരസ്‌കാരം […] More

 • IFFK,women in cinema, workshop, empowering women, screening, Aruna Raje, fund collection , cinema, digital world, Geethu Mohandas, Vidhu Vincent,
  in , ,

  ഐഎഫ്എഫ്കെ: ശില്പശാലയും പ്രദർശനങ്ങളും ശ്രദ്ധേയം

  തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് (IFFK) സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള (women in cinema) ശില്‍പശാലയ്ക്ക് (workshop) തുടക്കമായി. ഇന്ന് രാവിലെ 10-ന് അപ്പോളോ ഡിമോറയില്‍ പ്രമുഖ സംവിധായിക അരുണാ രാജെ ഉദ്ഘാടനം ചെയ്തു. തിരക്കഥാ രചന, ഫണ്ട് ശേഖരണം, സിനിമയിലെ ഡിജിറ്റല്‍ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്. ഡോക്യുമെന്ററി സംവിധായക ഉര്‍മി ജവേക്കര്‍, ജൂഡി ഗ്ലാഡ്സ്റ്റണ്‍, മലയാളി സംവിധായകരായ ഗീതു മോഹന്‍ദാസ്, വിധു വിന്‍സന്റ്, സഞ്ജയ് റാം, അന്‍ഷുലിത ദുബെ, അപൂര്‍വ്വ തുടങ്ങിയവര്‍ ശില്‍പശാലയിൽ പങ്കെടുത്തു. […] More

 • IFFK, Photo exhibition, Madhu, Sheela, actor, actress, films, Malayalam films, pictures, colour , black & white photos,Nishangandhi auditorium , visit, Kerala Chalachithra Academy ,Kerala Film Development Corporation , honour ,Malayalam cinema,  celebrating ,90th year, International film Festival of Kerala 2017,famous still photographer ,P David

  Hot

  in ,

  ചിത്രം ചരിത്രം; ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയം

  തിരുവനന്തപുരം: നവതിയുടെ നിറവിലേക്ക് നീങ്ങുന്ന മലയാള സിനിമയുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം (photo exhibition) ശ്രദ്ധേയമാകുന്നു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം നടന്‍ മധു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിശ്ചല ഛായാഗ്രാഹകന്‍ പി. ഡേവിഡ് പകര്‍ത്തിയ സിനിമ മേഖലയിലെ അപൂര്‍വ്വ നിമിഷങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചല ഛായാഗ്രാഹണ മേഖലയില്‍ 55 വര്‍ഷം പിന്നിടുന്ന ഡേവിഡിനെ നടന്‍ മധു പൊന്നാടയണിയിച്ച് ആദരിച്ചു. മലയാള സിനിമയുടെ 90 […] More

 • IFFK, women directors , films Let the Sunshine In , Bright Sunshine In, French film ,directed ,Claire Denis. The 22nd International Film Festival, Kerala , female directors ,Algerian filmmaker ,Rayhana, ‘I Still Hide to Smoke’., Virna Molina and Ernesto Ardito, ‘Symphony for Ana, novel , Gyabi Mek. Wajib’, Palestinian director ,Annemarie Jacir,
  in , ,

  ചലച്ചിത്രമേളയില്‍ നിറയുന്ന പെണ്‍ ആഖ്യാനങ്ങള്‍

  തിരുവനന്തപുരം: ചലച്ചിത്രപ്രേമികൾ കാത്തിരുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (IFFK) ഇന്ന് തിരി തെളിഞ്ഞു. സിനിമയില്‍ തങ്ങളുടേതായ ഇടം സൃഷ്ടിച്ച സംവിധായികമാരുടെ (women directors) സാന്നിധ്യത്താൽ ഈ മേള ശ്രദ്ധേയമാകും. വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീ എന്ന നിലനില്‍പ്പിന്റെ അപ്രകാശിതമായ വികാരങ്ങളിലേക്കും തീക്ഷ്ണമായ അനുഭവയാഥാര്‍ഥ്യങ്ങളിലേക്കും കാമറ തിരിക്കുന്ന ഈ ആവിഷ്‌കാരങ്ങള്‍ മേളയുടെ തിളക്കം കൂട്ടുന്നു. 14 ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന മത്സരവിഭാഗത്തിലെ നാല് ചിത്രങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സ്ത്രീകളാണ്. അള്‍ജീരയിലെ സമകാലിക പെണ്‍ജീവിതത്തിലേക്ക് കണ്ണുതുറക്കുന്ന ചിത്രമാണ് […] More

 • IFFK, IV Sasi, KR Mohanan, tribute, directors, died, film makers, films, 22nd International Film Festival of Kerala, P. V Gangadharan, T. V Chandran, K. P Kumaran, V. K Sreeraman, Satyan Anthikad,  Seema,Aaroodam’, ‘1921’, ‘Aalkkoottathil Thaniye’, ‘Mrugaya’, ‘Itha Ivide Vare’, ,‘Ashwathama’, ‘Purushartham’, ,Swaroopam’ ,screened,

  Hot Popular

  in

  ഐഎഫ്എഫ്കെയിൽ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

  തിരുവനന്തപുരം: നാളെ തുടക്കം കുറിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ (IFFK) മലയാള സിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരവർപ്പിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള, വ്യത്യസ്തങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ ശില്‍പ്പികളായ ഐ.വി.ശശി (IV Sasi), കെ.ആര്‍.മോഹനന്‍ (KR Mohanan) എന്നീ ചലച്ചിത്രകാരന്മാര്‍ക്കാണ് ആദരമർപ്പിക്കുന്നത്. മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങ് ഡിസംബര്‍ 9-ന് വൈകുന്നേരം ആറു മണിക്ക് ശ്രീ തീയറ്ററില്‍ നടക്കും. പി.വി. ഗംഗാധരന്‍, ടി.വി. ചന്ദ്രന്‍, കെ.പി. കുമാരന്‍, വി.കെ. ശ്രീരാമന്‍, സത്യന്‍ അന്തിക്കാട്, സീമ […] More

 • IFFK, Touring talkies, vehicle, audience, screened,films, Touring Talkies vehicle, audience, cinema, screened,films, Touring Talkies programme , Academy , Traveling Film Festival ,programme, ,screens ,quality films , old travelling picture shows ,Chalachitra Academy teams , film treasures ,Archive vaults ,halls, colleges , schools
  in ,

  ഐഎഫ്എഫ്കെ: ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

  തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് (Touring Talkies) പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലെ ചലച്ചിത്ര അക്കാദമിയുടെ അഞ്ചു മേഖലാകേന്ദ്രങ്ങളാണ് സഞ്ചരിക്കുന്ന ചലച്ചിത്രമേളക്ക് തുടക്കമിട്ടത്. ഒരു മാസം നീണ്ടുനിന്ന പ്രദര്‍ശനപരിപാടികള്‍ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 300-ഓളം ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലായി 46 കേന്ദ്രങ്ങളില്‍ 76 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ […] More

Load More
Congratulations. You've reached the end of the internet.