More stories

 • in ,

  ആദ്യ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നിഷില്‍  

  തിരുവനന്തപുരം: ആംഗ്യഭാഷയ്ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇതാദ്യമായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നിഷില്‍  സെപ്റ്റംബര്‍ 23-ന് നടക്കും. ഇതിന്‍റെ  തുടര്‍ച്ചയായി സെപ്റ്റംബര്‍ 24 മുതല്‍ അന്താരാഷ്ട്ര ബധിരവാരാചരണവും നിഷില്‍ നടക്കും. വാരാചരണത്തിന്‍റെ ഭാഗമായി സെപ്തംബര്‍ 23 മുതല്‍ ഒരാഴ്ച്ച പ്രമുഖ മലയാള വാര്‍ത്താ ചാനലുകള്‍ നിഷിലെ ആംഗ്യഭാഷാ പരിഭാഷകരുടെ സഹായത്തോടെ വാര്‍ത്താ ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യും. ബധിര-മൂകര്‍  ഇപ്പോള്‍ പല രീതികളിലായാണ് ആശയവിനിമയം നടത്തുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍പോലും ഏകീകൃതമായ ഭാഷ അവലംബിക്കുന്നില്ല. […] More

 • Hot Popular

  in ,

  വെല്ലുവിളികളെ  തോൽപ്പിച്ച്  റാംപിൽ 

  പ്രതിസന്ധികളിൽ തളരാതെ നിരന്തരം പടവെട്ടിയവർ മാത്രമേ ജീവിത വിജയം കൈവരിച്ചിട്ടുള്ളൂ. പരിമിതികളും തടസങ്ങളും  ജീവിതത്തിനു വെല്ലുവിളികളാവുമ്പോൾ അവയെ സധൈര്യം നേരിടുകയാണ് വേണ്ടത്. ചെറു പുഞ്ചിരിയോടെ, ധീരതയും നിശ്ചയദാർഢ്യവും കൊണ്ട്  ജീവിതത്തിലെ വെല്ലുവിളികളെ  നേരിട്ട് റാമ്പിൽ എത്തിയ  കുരുന്നു പ്രതിഭകൾ അസാമാന്യമായ ആത്മവിശ്വാസമാണ് പ്രകടമാക്കിയത്.  വിശാലമായ സാധ്യതകളുടെ ലോകമാണ് തങ്ങൾക്ക് മുന്നിലുള്ളതെന്ന്  ആ കുരുന്നുകൾ  പറയാതെ പറയുന്നതുപോലെ തോന്നി. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കി സെപ്തംബർ 15 ന് ഫാഷൻ ഡിസൈൻ കൌൺസിൽ ഓഫ് ഇന്ത്യയും  (എഫ്ഡിസിഐ) ഡൽഹിയിലെ ഹയാട്ട് റീജൻസിയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ആ ഫാഷൻ ഷോ. ഖാമോഷിയാ എന്ന […] More

 • Hot Popular

  in ,

  ക്ഷീരകർഷകർക്ക് ആശ്വാസവുമായി ക്ഷീരവികസന വകുപ്പ്

  കൊച്ചി: പ്രളയ ദുരന്തത്തിനിരയായ ജില്ലയിലെ ക്ഷീര കർഷകർക്ക് ആശ്വാസവുമായി എത്തുകയാണ് ക്ഷീര വികസന വകുപ്പ്. ദുരന്തത്തിൽ നിന്നും കർഷകർക്ക് കൈത്താങ്ങായി മാറാനുള്ള നിരവധി പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ദുരിത ബാധിത മേഖലകളിലെ തീറ്റപ്പുൽ കൃഷികൾ മുഴുവൻ നശിച്ചത് കന്നുകാലികളുടെ തീറ്റ ക്രമത്തെ തന്നെ അവതാളത്തിലായിരുന്നു. ഇത് കണ്ടറിഞ്ഞ് അവയ്ക്ക് ആവശ്യമായ തീറ്റ സംഭരിച്ച് വിതരണം ചെയ്യാനാണ് വകുപ്പ് ആദ്യം തന്നെ ശ്രമിച്ചത് .കന്നുകാലികൾക്ക് ആരോഗ്യ പരിരക്ഷയ്ക്കും ഉൽപ്പാദന മികവിനും ഉതകുന്ന എട്ട് […] More

 • Hot Popular

  in ,

  ഭക്ഷണ ക്രമം ഒന്ന് മാറ്റി നോക്കിയാലോ?

  എന്നെന്നും ആരോഗ്യത്തോടെയിരിക്കാൻ  ആരാണ് ആഗ്രഹിക്കാത്തത്? എല്ലാവർക്കും താല്പര്യമുണ്ടെങ്കിലും അതിനുള്ള  ശ്രമം നടത്തുന്നവർ  തീരെ  കുറവാണെന്ന്  പറയാം. അനാരോഗ്യത്തിന്റെ  പ്രധാന കാരണങ്ങളിൽ  ഒന്ന് നമ്മുടെ  ഭക്ഷണ ശീലം  തന്നെയാണ്.  ആരോഗ്യം  തരുന്ന ഭക്ഷണത്തിന്  രൂചി  വളരെ  കുറവാണെന്ന് പൊതുവെ നമ്മുടെ ഇടയിൽ ഒരു  ധാരണ  ഉണ്ട്. നല്ലൊരു ഭക്ഷണക്രമം ശീലിക്കാൻ ആലോചിക്കുമ്പോഴേ മനസ്സിൽ ഓടി എത്തുന്നത് പാതി വേവിച്ച പച്ചക്കറികളും  സാലഡുമൊക്കെയാണ്. അതേപ്പറ്റി ഓർക്കുമ്പോഴേ പലർക്കും മനം മറിച്ചിലുണ്ടാകും. രുചിയോടൊപ്പം കാഴ്ചയ്ക്കും  ഭംഗിയുള്ള ഭക്ഷ്യ വസ്തുക്കളോടാണ് നമുക്ക് പൊതുവെവലിയ പ്രിയം എന്ന് പറയാം. എന്നാൽ  ഇത്തരം ഭക്ഷണത്തിൽ  ഉയർന്ന  കലോറിയും പൊണ്ണത്തടി  ഉണ്ടാക്കുന്ന  […] More

 • Hot Popular

  in ,

  ഇളനീർ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ 

  നാളീകേരത്തിന്റെയും  ഇളനീരിന്റെയും  ഗുണവശങ്ങളെക്കുറിച്ച് മലയാളികൾക്ക് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. നമ്മുടെ  ദൈനംദിന ജീവിതത്തിൽ ഇവയുടെ പ്രാധാന്യം അത്ര കണ്ട്  വലുതാണ്. എന്നാൽ നാം അറിഞ്ഞതിൽ  ഉപരിയായി ചില സവിശേഷതകൾ ഇളനീരിന് ഉള്ളതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അവയെന്തല്ലാമെന്ന് നോക്കാം: ഇളനീർ ഉന്മേഷം നല്കുന്നതിനോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു. ശരീരത്തിന് ആവശ്യമുള്ള  ധാരാളം പോഷകഗുണങ്ങൾ അതിൽ  അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന്  ഇളനീർ അത്യുത്തമമായ ഒരു പാനീയമാണ്.  നല്ലൊരു എനർജി  ഡ്രിങ്കാണെന്ന്  മാത്രമല്ല  ശരീര ഭാരം നിയന്ത്രിക്കുന്നതിനും  ഇളനീർ വളരെയേറെ സഹായകമാണ്. വൃക്കകളുടെ  പ്രവർത്തനം അനായാസമാക്കുന്നതിനൊപ്പം  ഉപാപചയ […] More

 • Trending Hot Popular

  in

  ആരോഗ്യം വർധിപ്പിക്കണോ? വളർത്തു നായ്ക്കളെ ഒപ്പം കൂട്ടൂ 

  യജമാന സ്നേഹത്തിൽ  മുൻപന്തിയിൽ നിൽക്കുന്ന വളർത്തു മൃഗമാണ് നായ. അതുകൊണ്ട് തന്നെ, നായ്ക്കളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ  ഭൂരിഭാഗം ആളുകളും. സ്നേഹിച്ചും  സംരക്ഷിച്ചും കൂടെ വളർത്തുമ്പോൾ അവ നമ്മുടെ ഉറ്റമിത്രങ്ങൾ ആയി മാറാറുണ്ട് . ചിലർ  തങ്ങളുടെ  കുഞ്ഞുങ്ങളെ  പോലെ തന്നെ  നായ്ക്കളെ പരിപാലിക്കുന്നു. കാര്യം ഇതൊക്കെയാണെങ്കിലും വളർത്തുനായ്ക്കൾ നമുക്ക്  ആരോഗ്യം  നേടിത്തരുമെന്ന്  പറഞ്ഞാൽ ചിലപ്പോൾ  നാമൊന്ന്  മുഖം ചുളിച്ചേക്കാം. സംശയിക്കേണ്ട.  വളർത്തുനായ്ക്കൾ ആരോഗ്യവും  കൊണ്ടുവരുമെന്നാണ്  പുതിയ പഠനങ്ങൾ  ചുണ്ടിക്കാണിക്കുന്നത്. എങ്ങനെയെന്ന്  നോക്കാം. ഈയിടെ  പുറത്തുവന്ന ഒരു  സ്വീഡിഷ്  പഠന  റിപ്പോർട്ടിലാണ് ഇത്  വ്യക്തമാക്കുന്നത്. വളർത്തുനായ്ക്കൾ  ഉള്ളവരിൽ മിക്കവരിലും  ഹൃദയ സംബന്ധമായ അസുഖങ്ങൾ വളരെ  കുറവായിരിക്കും. […] More

 • Hot Popular

  in ,

  പ്രളയ ബാധിത മേഖലകളിൽ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

  പ്രളയ ബാധിത മേഖലകളിൽ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്റ്ററും സ്പെഷൽ സെക്രട്ടറിയുമായ കെ.വി.മോഹൻ കുമാർ പറയുന്നതു ശ്രദ്ധിക്കൂ: ഓണാവധി കഴിഞ്ഞ്‌ ഈ മാസം 29 നു സ്കൂൾ തുറക്കുകയാണല്ലോ? നാം ഇതുവരെ അനുഭവിച്ചറിയാത്ത പ്രളയ ദുരന്തമാണു ഇക്കുറി കേരളം നേരിട്ടത്‌.അതുകൊണ്ട്‌ തന്നെ പ്രളയ ബാധിത മേഖലകളിൽ വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ നാം ഒട്ടേറെ മുൻ കരുതലുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ദുരന്തം നേരിട്ടും  ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞും വിഹ്വലമായ മനസ്സോടെയായിരിക്കും ബഹു ഭൂരിപക്ഷം കുട്ടികളും സ്കൂളിലെത്തുക. ജീവിതം […] More

 • Hot Popular

  in , ,

  സമചിത്തത കൈവിടാതിരിക്കുക 

  പെരുമഴയുടെയും പ്രളയബാധയുടെയും കുത്തൊഴുക്കിലാണ് കേരളം. വിവരണാതീതമായ ദുരിതങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്. ആയിരക്കണക്കിന്  വീടുകയാണ് മലവെള്ളപാച്ചിലിൽ ഒലിച്ചുപോയത്. പതിനായിരങ്ങളുടെ ഉപജീവനമാർഗങ്ങൾ നശിച്ചു. മരിച്ചവരും  കാണാതായവരും ഔദ്യോഗിക കണക്കുകളിൽ ഒതുങ്ങുന്നവയല്ല. പതിനായിരങ്ങളാണ്  ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. നുറുകണക്കിന് പേർ പല പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായി  റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം ദുഷ്കരമാക്കും വിധം അവിടെ നിമിഷം പ്രതി വെള്ളം ഉയരുകയാണ്. സംസ്ഥാനത്ത്  ആകെയുള്ള  39 ൽ 33 ഡാമുകളും  തുറന്നുവിട്ടിരിക്കുന്നു. വാർത്തകളുടേയും വിശകലനങ്ങളുടേയും മലവെള്ളപാച്ചിലിനിടയിൽ ആശങ്കകൾ ഏറുന്നത് സ്വാഭാവികമാണ്.  എന്നാൽ ദുരന്തമുഖത്തും  നാം സമചിത്തത കൈവിട്ടു […] More

 • Hot Popular

  in ,

  വിദ്യാഭ്യാസ സ്ഥാപന ബസുകളില്‍ ഒക്‌ടോബര്‍ 1 മുതല്‍ ജി പി എസ് നിര്‍ബന്ധം

  തിരുവനന്തപുരം: ഒക്‌ടോബര്‍ ഒന്നു മുതല്‍ ജി.പി.എസ് ഘടിപ്പിക്കാത്ത വിദ്യാഭ്യാസ സ്ഥാപന ബസുകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനും മേല്‍നോട്ടത്തിനുമായി സി-ഡാക്കുമായി ചേര്‍ന്ന് ‘സുരക്ഷാമിത്ര’ എന്ന പേരില്‍ വാഹനനിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളില്‍ വിജയിച്ച ജി പി എസ് വെഹിക്കിള്‍ ട്രാക്കിംഗ് യൂണിറ്റുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുണ്ട്. ഇതില്‍നിന്ന് വാഹനഉടമകള്‍ക്ക് ഇഷ്ടമുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുത്ത് അവരവരുടെ വാഹനത്തില്‍ ഘടിപ്പിക്കാം. ഈ സംവിധാനം ഘടിപ്പിച്ച വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ തിരുവനന്തപുരം […] More

 • in ,

  ദി പ്രസിഡന്റ് ഈസ് മിസ്സിംഗ്: ഫിക്ഷൻ രംഗത്ത് ക്ലിന്റൺ തരംഗം

  ദി പ്രസിഡന്റ് ഈസ് മിസ്സിംഗ്. സംഗതി ബ്രേക്കിങ് ന്യൂസല്ല, ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ച ഒരു ഫിക്ഷണൽ ത്രില്ലർ നോവലിന്റെ പേരാണിത്. രചയിതാവാകട്ടെ 1993 മുതൽ 2001 വരെ അമേരിക്കൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ബിൽ ക്ലിന്റൺ. അമേരിക്കയുടെ 42മത് പ്രസിഡന്റായിരുന്ന ക്ലിന്റൺ പ്രശസ്ത രചയിതാവായ ജെയിംസ് പാറ്റേഴ്സണുമായി ചേർന്ന് രചിച്ച ഫിക്ഷണൽ നോവലാണ് പുസ്തകം, ഇ-ബുക്ക്, ഓഡിയോ എന്നീ രൂപങ്ങളിൽ ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞത്. ക്ലിന്റൺ- പാറ്റേഴ്സൺ കൂട്ടായ്മയിൽ പിറന്ന ഈ നോവൽ ഫിക്ഷൻ ചാർട്ടുകൾ കീഴടക്കി കഴിഞ്ഞു. […] More

 • in ,

  ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

  തിരുവനന്തപുരം: കാടിന്‍റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. 1,59,541 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായമായ സ്ത്രീപുരുഷന്മാരായ 56,426 പേര്‍ക്ക് ഓണക്കോടിയും സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (14.08.2018) ഉച്ചയ്ക്ക് രണ്ട് മണിക്ക് കള്ളിക്കാട് പഞ്ചായത്തിലെ വ്ളാവട്ടി പട്ടികവര്‍ഗ്ഗ കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും. സി കെ ഹരീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധു, കളക്ടര്‍ ഡോ. കെ […] More

 • Hot Popular

  in ,

  പട്ടിക വർഗ വിദ്യാർഥികളുടെ താമസ സൗകര്യത്തിന് 100 കോടി രൂപ: മന്ത്രി എ.കെ. ബാലൻ

  തിരുവനന്തപുരം: പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ താമസ സൗകര്യത്തിനായി 100 കോടി രൂപ ചെലവിൽ 12 സ്ഥാപനങ്ങൾ നിർമിക്കുമെന്നു പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലൻ. കിഫ്ബിയിൽപ്പെടുത്തിയാകും ഇതിനു പണം കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. പട്ടിക വർഗ വികസന വകുപ്പിനു കീഴിൽ മണ്ണന്തലയിൽ നിർമിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കു സ്വന്തം കെട്ടിടം നിർമിക്കുമെന്നു മന്ത്രി പറഞ്ഞു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, […] More

Load More
Congratulations. You've reached the end of the internet.