More stories

 • Trending

  in

  സ്‌കൂളുകളിൽ ഇ-ലേണിങ് നടപ്പിലാക്കാൻ കേരള സർക്കാർ  ഖാൻ അക്കാദമിയുമായി ധാരണയിൽ 

  തിരുവനന്തപുരം: അധ്യാപക സമൂഹത്തെ ശാക്തീകരിക്കാനും വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും  ലക്ഷ്യമിട്ട്  സംസ്ഥാന സർക്കാർ  ഖാൻ അക്കാദമി ഇന്ത്യയുമായി (കെ എ ഐ ) ധാരണാപത്രം ഒപ്പുവെച്ചു. ഇന്ന് രാവിലെ  മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച്  നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും കെ ഐ ടീ ഇ ചെയർമാനുമായ  ഉഷ ടൈറ്റസ്, കെ ഐ ടി ഇ എക്സിക്യൂട്ടീവ് ഡയറക്റ്റർ അൻവർ സാദത്ത്, ഹയർ സെക്കൻഡറി എജുക്കേഷൻ ഡയറക്റ്റർ സുധീർ ബാബു, ഖാൻ അക്കാദമി ഇന്ത്യ […] More

 • Trending

  in ,

  കേരള പുനര്‍നിര്‍മാണ പദ്ധതികളില്‍ ലോകബാങ്ക് സഹകരിക്കും 

  തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം ലോകബാങ്ക് വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയദുരന്തം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റേയും മന്ത്രിമാരുടെയും സാന്നിധ്യ ത്തില്‍ ലോകബാങ്ക് സംഘം അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ പുനര്‍നിര്‍മാണ രൂപരേഖയ്ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു.  ലോകബാങ്ക് പ്രത്യേക പദ്ധതികള്‍ക്കാണ് സാധാരണ സഹായം നല്‍കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളില്‍ സഹായം ലഭ്യമാക്കും. ഈ പദ്ധതിയില്‍ കേരളത്തെയും പഞ്ചാബിനെയുമാണ് […] More

 • Trending

  in

  കേരള പുനര്‍നിര്‍മാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

  തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ മനസിലാക്കുന്നതിനും സംഭാവന നല്‍കുന്നതിനും സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.  ഇതോടെ ലോകത്തെവിടെ നിന്നും rebuild. kerala.gov.in ലൂടെ കേരളത്തിനായി കൈകോര്‍ക്കാനാവും. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്റായ കെ. പി. എം. ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. പോര്‍ട്ടല്‍ തയ്യാറാക്കിയ കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ബില്യണ്‍ ലൈവ്സാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.  വിവിധ സര്‍ക്കാര്‍ […] More

 • in

  പ്രളയത്തിൽ കൈത്താങ്ങായവർക്ക് അസാപ്  സമ്മാനം നൽകി 

  തിരുവനന്തപുരം: പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അസാപിന്റെ ആദരം. പ്രകൃതിയോടിണങ്ങി യാത്രാശീലം പ്രോത്സാഹിപ്പിക്കാൻ സൈക്കിളുകളാണ് സമ്മാനമായി നൽകിയത്. 12 പേർക്കാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) ആദരവും പ്രോത്സാഹനവും ലഭിച്ചത്. അഞ്ച് വിദ്യാർഥികൾക്കും ഏഴ് രക്ഷിതാക്കൾക്കുമാണ് സൈക്കിൾ നൽകിയത്. അസാപ് സി.ഇ.ഒയും ടീം ലീഡറുമായ റീത്ത എസ്. പ്രഭ ഇവർക്ക് സൈക്കിളുകൾ കൈമാറി മുഖ്യപ്രഭാഷണം നടത്തി. പ്രളയദുരന്തത്തിൽ സഹായഹസ്തവുമായി എത്തിയ വിദ്യാർഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും പങ്ക് കേരളത്തിന് മറക്കാനാവില്ലെന്ന് റീത്ത എസ്. പ്രഭ പറഞ്ഞു. യുവാക്കളും […] More

 • Trending

  in

  ഉത്ഥാന്‍ 2018: ദേശീയ സെമിനാര്‍ ഒക്ടോബർ 13 ന് മണ്ണുത്തിയില്‍

  തൃശൂര്‍: ഇസാഫിന്‍റെ ആഭിമുഖ്യത്തില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ, മണ്ണുത്തി, ഡോണ്‍ ബോസ്കോ കോളേജ്, സ്ഫിയര്‍ ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ ഡിസാസ്റ്റര്‍ റിസ്ക്‌ റിഡക്ഷന്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍  (ഉത്ഥാന്‍ 2018) സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ദുരന്തനിവാരണ ദിനമായ ഒക്ടോബര്‍ 13ന് മണ്ണുത്തി ഡോണ്‍ ബോസ്കോ കോളേജില്‍ നടക്കുന്ന ദേശീയ സെമിനാര്‍ മുന്‍ റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും  സി. ഇ. ഒയുമായ കെ. […] More

 • Hot

  in

  പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു:  രമേശ് ചെന്നിത്തല

  തിരുവനന്തപുരം: പ്രളയ കാലത്ത് സര്‍ക്കാര്‍ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ  കെടുകാര്യസ്ഥത മൂലം   ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. പതിനായിരം  രൂപ വീതം ദുരിത ബാധിതര്‍ക്ക് അടിയന്തിര  ആശ്വാസമായി നല്‍കുമെന്ന പ്രഖ്യാപനം പോലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.  മുക്കല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും ഈ സഹായം കിട്ടാനുണ്ട്. അതേ സമയം   അനര്‍ഹര്‍ വന്‍ തോതില്‍ ഈ തുക  തട്ടിയെടുക്കുന്നതായി  ജില്ലാ കളക്റ്റര്‍മാര്‍ […] More

 • in

  പ്രളയ ദുരന്തം: യു എന്‍ കരട് റിപ്പോര്‍ട്ട് നല്‍കി

  തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ടിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ചു. യു. എന്‍ ആക്ടിംഗ് റസിഡന്റ് കോഓര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം സംസ്ഥാന ഡി. ഡി എന്‍. എ കോഓര്‍ഡിനേറ്റര്‍ വെങ്കിടേസപതി എന്നിവര്‍ ചേര്‍ന്നാണ് ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോര്‍ട്ടിന്റെ കരട് കൈമാറിയത്. റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ നവകേരള നിര്‍മാണത്തിന് 27,000 കോടി രൂപ ആവശ്യമുണ്ട്. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 8554 […] More

 • in

  ശബരിമല സമരം ശക്തമായ തെക്കന്‍ ജില്ലകളില്‍ എല്‍ ഡി എഫ് നയം വിശദീകരിക്കാന്‍ മുഖ്യമന്ത്രിയെത്തും

  തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി സർക്കാർ നടപ്പാക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ. മുന്നണി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 30ന് മുൻപ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങൾ നടത്താനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവടങ്ങളിൽ നടക്കുന്ന വിശദീകരണ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. എസ്എൻഡിപി പോലുള്ള സംഘടനകളെ ഒപ്പം കൂട്ടുന്ന കാര്യം പരിശോധിക്കും. ശബരിമല വിധിയുടെ പേരിൽ […] More

 • in

  വെങ്ങാനൂർ ഗവ മോഡൽ ഹയർ സെക്കന്ററി സ്‌കൂളിന്  വിക്കി പുരസ്ക്കാരം 

  തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ. ശബരീഷ് സ്മാരക സ്‌കൂൾ വിക്കി അവാർഡിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം വെങ്ങാനൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ കരസ്ഥമാക്കി. മലപ്പുറം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ 25,000 രൂപയുടെ ചെക്കും ട്രോഫിയും പ്രശസ്തിപത്രവും ലഭിച്ചു. വെങ്ങാനൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂളിന് വേണ്ടി പ്രഥമാധ്യാപിക ബി.കെ. […] More

 • Trending

  in

  വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് ശ്രീധരൻ പിള്ള

  പന്തളം: ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള സഹനസമരമാണ് ശബരിമല സംരക്ഷണ യാത്രയെന്ന് എൻ ഡി എ സംസ്ഥാന ചെയർമാൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പന്തളത്ത് ശബരിമല സംരക്ഷണ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള ഇടതു സർക്കാർ ശ്രമങ്ങളെ തിരുത്താൻ സമാധാനത്തിന്റെ പാതയിലൂടെയുള്ള ഗാന്ധിയൻ സമരമാണ് ഇത്. മത വിശ്വാസത്തെ അടിച്ചമർത്തിയതു കൊണ്ടാണ് സോവിയറ്റ് യൂണിയനോടൊപ്പം കമ്മ്യൂണിസവും ലോകത്തു തകർന്നടിഞ്ഞത്. ചൈനയിൽ കമ്മ്യൂണിസ്റ്റുകൾ ബുദ്ധ സന്യാസിമാരുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. കമ്മൂണിസം […] More

 • in

  ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനം    

  തീരുവനന്തപുരം; കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പി.മാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാന്‍ ഇന്ന് കൂടിയ മന്ത്രസഭായോഗം തീരുമാനിച്ചു. ക്രൈംബ്രാഞ്ച് സി.ഐ.ഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നാണ് അറിയപ്പെടുക. സാമ്പത്തിക കുറ്റങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, പരിക്കേല്‍പ്പിക്കലും കൊലപാതകങ്ങളും, ക്ഷേത്രക്കവർച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐജിമാര്‍ക്കും ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും ചുമതല നല്‍കിയിട്ടുളളത്. ഇതോടൊപ്പം സൈബര്‍ ക്രൈം, ആന്‍റ് പൈറസി തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഈ ഘടന കേസ് അന്വേഷണത്തിന് വലിയ പ്രയാസമുണ്ടാക്കുന്നു. ഒരു […] More

 • Hot

  in

  ബ്രുവറി അനുമതി റദ്ദാക്കിയതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ കമ്മിറ്റിയെന്ന്  സുധീരൻ

  തിരുവനന്തപുരം; പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രുവറി-ഡിസ്റ്റിലറികൾക്ക് നൽകിയ അനുമതി റദ്ദാക്കേണ്ടി വന്നതിൻ്റെ ജാള്യത മറയ്ക്കാനാണ് നികുതി വകുപ്പ് സെക്രട്ടറി അധ്യക്ഷയായി ഒരു പുതിയ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയത് എന്ന് കോൺഗ്രസ്സ് മുതിർന്ന നേതാവ് വി എം സുധീരൻ. മാനദണ്ഡങ്ങൾ നിശ്ചയിച്ചതായി പറഞ്ഞുകൊണ്ട് ഇനിയും മദ്യനിർമാണ ശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്, സുധീരൻ ആരോപിച്ചു. മദ്യത്തിൻറെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുകയെന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ […] More

Load More
Congratulations. You've reached the end of the internet.