More stories

 • Trending

  in

  തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11ന്

  തിരുവനന്തപുരം; സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഒക്‌ടോബര്‍ 11ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 63 സ്ഥാനാര്‍ത്ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടുന്നത്.  ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് […] More

 • in

  കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം: കെഎസ്യുഎം- സിപിസിആര്‍ഐ ധാരണയായി

  തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക സംരംഭങ്ങളെ മികച്ച വ്യവസായങ്ങളാക്കി വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്യുഎം) കേന്ദ്ര തോട്ടവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും (സിപിസിആര്‍ഐ)  ധാരണയിലെത്തി. സിപിസിആര്‍ഐ കാസര്‍കോട്ട്  സംഘടിപ്പിച്ച കര്‍ഷക സംരഭ ശില്‍പശാലയില്‍ ഇതു സംബന്ധിച്ച ധാരണാപത്രം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്‍റെ സാന്നിധ്യത്തില്‍  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ  ഡോ.സജി ഗോപിനാഥും സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. ചൗഡപ്പയും ഒപ്പുവച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവരും ചടങ്ങില്‍ […] More

 • in ,

  ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് 1.50 കോടി രൂപ 

  തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി 1.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജെ.ജെ. സെല്‍, പോസ്‌കോ സെല്‍, ആര്‍.ടി.ഇ സെല്‍, കുട്ടികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. പോക്‌സോ സെല്ലിന് 52.40 ലക്ഷവും ആര്‍.ടി.ഇ. ഡിവിഷന് 22 ലക്ഷവും ജെ.ജെ. മോണിറ്ററിംഗ് സെല്ലിന് 30 ലക്ഷം രൂപയും കുട്ടികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 45.60 ലക്ഷം രൂപയുമാണ് […] More

 • Trending Hot

  in

  ശബരിമല: ബി ജെ പി യുടേത് രാഷ്ട്രീയ മുതലെടുപ്പെന്ന് വെള്ളാപ്പള്ളി 

  തിരുവനന്തപുരം: ശബരിമല സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് ബി ജെ പി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി ജെ പി യുടെ രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയാൻ ജനങ്ങൾക്ക് വിവേകമുണ്ട്. വിമോചന സമരം നടത്താനുള്ള ശ്രമം വിലപ്പോവില്ല. ഇതിനെതിരെ സമാന ചിന്താഗതിക്കാരായ സമുദായങ്ങളുമായി ചേർന്ന് എസ് എൻ ഡി പി യോഗം രംഗത്തിറങേണ്ടി വരും.  ശബരിമലയുടെ പേരിൽ ചിലർക്ക് കച്ചവടം ഉറപ്പാക്കാനാണ് സമര നേതാക്കളുടെ ലക്ഷ്യം. ആരാണ് ഹിന്ദു ? തങ്ങളോട് ആലോചിച്ചിട്ടാണോ ഹിന്ദു സംഘടനാ […] More

 • Hot

  in

  കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാന്‍ സാമൂഹ്യനീതി വകുപ്പ്

  തിരുവനന്തപുരം: കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരം പി.എം.ജി.യിലുള്ള ഹോട്ടല്‍ പ്രശാന്തിലാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ജുഡീഷ്യറി, പോലീസ്, പ്രൊബേഷന്‍, ജയില്‍ വെല്‍ഫയര്‍ തുടങ്ങിയ വിവിധ മേഖലയിലെ വിദഗ്ദര്‍ ഈ ശില്‍പശാലയില്‍ പങ്കെടുക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി. കെ.കെ. ശൈലജ ടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, ഡി.ജി.പി. ലോകനാഥ് ബെഹ്‌റ ഐ.പി.എസ്, ജയില്‍ […] More

 • Trending Hot

  in

  നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം  

  തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്ന വിഷയത്തിൽ വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എന്നാൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റ ചരിത്രം കൂടി വിലയിരുത്തി വേണം ശബരിമല സ്ത്രീ പ്രവേശന വിധിയെയും സർക്കാർ നിലപാടിനെയും നോക്കിക്കാണേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നിലപാട് അല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചത്. എല്‍ഡിഎഫ് സർക്കാരിന്റെ ഇടപെടൽ പ്രകാരം അല്ല കേസ് ഉയർന്നു വന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇന്ന് മാധ്യമ പ്രവർത്തകരോട് സംവദിച്ചത്. […] More

 • in

  ദുരന്ത നിവാരണ സേന: പ്രഖ്യാപനം തിങ്കളാഴ്ച

  കോഴിക്കോട് : ജില്ലയില്‍ പ്രാദേശിക ദുരന്ത നിവാരണ സേന രൂപീകരിക്കുന്നത് സംബന്ധിച്ച് കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ആലോചനാ യോഗം ചേര്‍ന്നു. സേനയുടെ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 10ന് ഡിപിസി ഹാളില്‍ നടക്കും. ജില്ലയിലെ വിവിധ ദുരന്തങ്ങള്‍ നേരിടുന്നതിന് പ്രാദേശികമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറക്കുവാന്‍ പറ്റുന്ന തരത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയവരുടെ സംഘമാണ് രൂപീകരിക്കുന്നത്. റവന്യൂ, പൊലിസ്, ആരോഗ്യം, ഫയര്‍ ആന്റ് റസ്‌ക്യൂ, എയ്ഞ്ചല്‍സ് എന്നിവയുടെ മേല്‍നോട്ടത്തിലായിരിക്കും സേന പ്രവര്‍ത്തിക്കുക. കലക്ടറേറ്റിലെ ജില്ലാ ദുരന്ത […] More

 • in

  എക്‌സൈസ് മന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: മുല്ലപ്പള്ളി

  തിരുവനന്തപുരം: ഡിസ്റ്റലറിയും ബ്രൂവറികളും അനുവദിച്ചതില്‍ അഴിമതി വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. നയത്തിനും ചട്ടത്തിനും വിരുദ്ധമായിട്ടാണ് മന്ത്രി ഫയലില്‍ ഒപ്പിട്ടിരിക്കുന്നതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഉദ്യോഗസ്ഥര്‍ നല്‍കിയ കുറിപ്പ് മറികടന്നാണ് ഡിസ്റ്റലറിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഫയലില്‍ ഒപ്പിട്ടത്. ഡിസ്റ്റലറി അനുവദിക്കുന്നത് നയപരമായ തീരുമാനമാണെന്നും മന്ത്രിസഭായോഗത്തില്‍ കൊണ്ടുവരണമെന്നുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ചതിന് പിന്നില്‍ അഴിമതിയാണെന്നു വ്യക്തമാണ്. 1999 […] More

 • Trending Hot

  in

  മാനസിക വെല്ലുവിളികളുള്ള തടവുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി

  തിരുവനന്തപുരം: ശിക്ഷാ കാലാവധി കഴിഞ്ഞും ഏറ്റെടുക്കാനാരുമില്ലാതെ വിവിധ ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും മാനസിക വെല്ലുവിളികളുള്ള തടവുകാര്‍ കഴിയുന്നതിന്റെ പശ്ചാത്തലത്തില്‍ അവരുടെ മോചനം സാധ്യമാക്കി പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പദ്ധതിയാവിഷ്‌കരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അത്തരം തടവുകാരുടെ വ്യക്തിപരമായതും മാനസികാരോഗ്യപരവുമായ വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയ ശേഷമായിരിക്കും ലിസ്റ്റ് തയ്യാറാക്കുക. പുനരധിവാസത്തിന് താത്പര്യമുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി സാധ്യമാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഈ പദ്ധതി […] More

 • Trending Hot Popular

  in

  മഴവിൽ സാഹിത്യപുരസ്‌കാര സമർപ്പണം നാളെ 

  തിരുവനന്തപുരം: രണ്ടാമത് മഴവിൽ സാഹിത്യ പുരസ്‌കാര സമർപ്പണവും വാക പൂക്കുന്നിടം കവിതാ സമാഹാരത്തിന്റെ പ്രകാശനവും  നാളെ വൈകീട്ട് 5 മണിക്ക് സാഹിത്യ അക്കാദമിയിൽ നടക്കും. മഴവിൽ വാട്സപ്പ്  ഗ്രൂപ്പ് ഏർപ്പെടുത്തിയതാണ് മഴവിൽ സാഹിത്യ പുരസ്കാരം. എഴുത്തുകാരും ചിത്രകാരന്മാരും  പാട്ടുകാരും നർത്തകരുമെല്ലാം ചേർന്ന  സർഗാത്മക കൂട്ടായ്മയായ മഴവില്ലിൽ മറുനാടൻ മലയാളികളും അംഗങ്ങളാണ്. മൂന്നു വർഷം  മുൻപാണ് ഗ്രൂപ്പിന് തുടക്കം കുറിക്കുന്നത്. പെരുമ്പാവൂർ സ്വദേശി എ എസ് പ്രദീപിൻറെ ശരീരത്തിന്റേതല്ലാത്ത അവയവങ്ങൾ എന്ന കവിതാസമാഹാരത്തിനാണ് ഇത്തവണത്തെ  പുരസ്കാരം  ലഭിച്ചിരിക്കുന്നത്. മലയാള കാവ്യ പാരമ്പര്യത്തിന്റെ മണ്ണിൽ കാലുറപ്പിച്ചു നിന്നുകൊണ്ട് ആധുനികതയുടെ […] More

 • Trending Hot Popular

  in

  ന്യുന മര്‍ദ്ദം: ഡാമുകള്‍ നേരത്തെ തുറന്നത് ഉചിതമെന്ന് രമേശ്  ചെന്നിത്തല

  തിരുവനന്തപുരം:  ന്യുന മര്‍ദ്ദം സംബന്ധിച്ച മുന്നറിയിപ്പ് വന്നതോടെ ഇത്തവണ ഡാമുകള്‍ ക്രമമായി തുറന്ന് വിട്ടത് ഉചിതമായ നടപടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തവണയും ഇതു തന്നെ ചെയ്തിരുന്നെങ്കില്‍ 483 പേരുടെ മരണത്തിനും, വന്‍ നാശ നഷ്ടത്തിനും ഇടയാക്കിയ പ്രളയം ഒഴിവാക്കമായിരുന്നു. ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ  സര്‍ക്കാര്‍ അംഗീകരിച്ചത് നന്നായി. ഇത്തവണ ന്യുന മര്‍ദ്ദത്തെത്തുടര്‍ന്ന് തീവ്രമായ മഴക്ക് സാധ്യത  ഉള്ളതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ നടപടികളും മുന്‍ കരുതലുകളും […] More

 • Trending Hot

  in

  കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 9-ന്

  കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ 9-ന് ഉദ്ഘാടനം ചെയ്യപ്പെടും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്.  3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്രറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്.  […] More

Load More
Congratulations. You've reached the end of the internet.