More stories

 • Hot

  in

  പുനര്‍ജ്ജനി: ഭവന സന്ദര്‍ശനത്തിന് തുടക്കമായി

  കോട്ടയം:  ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടികള്‍ക്ക് ഗാന്ധിജയന്തി വാരത്തില്‍ തുടക്കമായി. വിവിധ വകുപ്പുദ്ദ്യോഗസ്ഥര്‍ പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രളയാനന്തര പുനര്‍നിര്‍മ്മാണം വേഗത്തിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ദിനത്തില്‍ ചെങ്ങളം പട്ടടയിലെ വലിയതറ കോളനി ഉള്‍പ്പെടെയുള്ള 60 വീടുകളും അയര്‍ക്കുന്നം പഞ്ചായത്തിലെ മഹാത്മാ കോളനിയിലെ 37 വീടുകളും സന്ദര്‍ശിച്ചു. പട്ടടയില്‍ വാര്‍ഡ് മെമ്പര്‍ ബിന്‍സി ജേക്കബും മഹാത്മാ കോളനിയില്‍ വാര്‍ഡു മെമ്പര്‍ […] More

 • Hot

  in

  ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി

  തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളില്‍ റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്.ഇ.ബി യുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടികള്‍ എടുക്കുന്നതിന് തീരുമാനമായി. ചീഫ് സെക്രട്ടറിയുടേയും ദുരന്തനിവാരണ അതോറിറ്റിയുടേയും നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ഈ നടപടികള്‍. തമിഴ്നാടിന്റെ അധീനതയിലുള്ള ഡാമുകളിലെ ജലനിരപ്പ് ഇപ്പോള്‍ തന്നെ ഏകദേശം പൂര്‍ണ്ണമായ നിലയില്‍ എത്തിയിരിക്കുന്നതിനാല്‍ ഷോളയാര്‍ ഡാമിന്റെ ഒരു ഷട്ടറും പൊരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ടു സ്ല്യയിസ് ഗേറ്റ് കളും ജില്ലാ […] More

 • Trending Hot Popular

  in ,

  ജ്യോതിഷിന് ഇനി സ്വതന്ത്രമായി സഞ്ചരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഇലക്‌ട്രോണിക് വീല്‍ ചെയര്‍

  തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറില്‍ നിന്നും ഇലക്‌ട്രോണിക് വീല്‍ ചെയര്‍ ഏറ്റുവാങ്ങുമ്പോള്‍ ജ്യോതിഷിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി. സ്വന്തമായി സഞ്ചരിക്കാനും സ്‌കൂളില്‍ പോകാനും വീല്‍ ചെയര്‍ സഹായകമാവുമെന്ന് അറിഞ്ഞതോടെ അതിലേറെ സന്തോഷം. സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് 1,41,750 രൂപ വിലയുള്ള പ്രത്യോകം തയ്യാറാക്കിയ ഇലക്ട്രോണിക് വീല്‍ ചെയര്‍ സമ്മാനിച്ചത്. ആധുനിക സവിശേഷതകള്‍ ഉള്ളതും പ്രത്യേകം രൂപകല്‍പന ചെയ്തതുമായ ഈ വീല്‍ ചെയറിലൂടെ ഏതു ദിശയിലേക്കും […] More

 • Trending Hot

  in

  വികലമായ സര്‍ക്കാര്‍ നയസമീപനം ഉപേക്ഷിക്കണം: വി എം സുധീരന്‍

  തിരുവനന്തപുരം: പുതിയ ബ്രുവറികളും ഡിസ്റ്റിലറിയും തുടങ്ങുന്നതിന് ആദ്യം തത്വത്തില്‍ അനുമതി നല്‍കുകയും പിന്നീട് ബന്ധപ്പെട്ട തലത്തിലുള്ള പരിശോധനകള്‍ നടത്തുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടേയും എക്‌സൈസ് മന്ത്രിയുടെയും നയസമീപനം വികലവും തലതിരിഞ്ഞതും ജനദ്രോഹപരവുമാണ്. തെറ്റായ ഈ സമീപനം ഉപേക്ഷിച്ചേ മതിയാകൂ. അനിവാര്യമായ പഠനങ്ങളോ പരിശോധനകളോ നടത്താതെ അനുമതി നല്‍കിയ ആറന്മുള വിമാനത്താവള പദ്ധതിയുടേയും പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടേയും കാര്യത്തില്‍ അതാത് കാലത്തെ ഇടതുമുന്നണി സര്‍ക്കാരുകള്‍ക്ക് പറ്റിയ ഗുരുതരമായ വീഴ്ചകളുടെ തനിയാവര്‍ത്തനമാണ് പുതിയ ബ്രുവറികളും ഡിസ്റ്റിലറിയും തുടങ്ങാനുള്ള സര്‍ക്കാര്‍ നടപടിയിലും കാണുന്നത്. […] More

 • Trending Hot

  in

  ശബരിമല വിഷയത്തില്‍ ബി ജെ പി സമരമുഖത്തേക്ക്: ശ്രീധരന്‍ പിള്ള

  തിരുവനന്തപുരം:  ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസി സമൂഹം ആരംഭിച്ചിട്ടുള്ള ധര്‍മ്മ സമരത്തിന് ഭാരതീയ ജനതാ പാര്‍ട്ടി പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. സമരവുമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കള്‍, സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയുടെ നേത്യത്വത്തില്‍ ഇന്ന് കോട്ടയത്ത് വച്ച് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും, വിവിധ ഹൈന്ദവ ആചാര്യന്മാരെയും, പന്തളം രാജകുടുംബാംഗങ്ങളെയും് സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തുന്നതാണ്. ഇതിനകം തന്നെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ബിജെപിയുടെ യുവജന […] More

 • Trending Hot

  in

  ഭൂമി ന്യായവില പുനർ നിർണയം സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി 

  തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പുനർനിർണയം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കൃത്യമായ ന്യായവില നിർണയത്തിലൂടെ സർക്കാരിന്റെ റവന്യൂ വരുമാനം വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ന്യായവില പുനർ നിർണയം സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥർക്കു നൽകുന്ന പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ന്യായവില നിർണയത്തിൽ മുൻകാലങ്ങളിലുണ്ടായ അപാകത മൂലം സംസ്ഥാനത്തിന്റെ ചല ഭാഗങ്ങളിൽ ഭൂമി ഇടപാടുപോലും നടക്കുന്നില്ലെന്ന ആക്ഷേപമുെണ്ടന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഭൂമിയുടെ സ്വഭാവവും ലഭ്യമാകുന്ന സൗകര്യങ്ങളും കണക്കിലെടുത്ത് സൂക്ഷ്മമായുള്ള ന്യായവില നിർണയം റവന്യൂ […] More

 • Trending Hot Popular

  in

  കാവല്‍ പദ്ധതി നവംബര്‍ 1 മുതല്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും

  തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്‌ക്കരിച്ച സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കാവല്‍ പദ്ധതി നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ 9 ജില്ലകളിലായി നിയമവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള 1056 കുട്ടികളെ ജീവിതത്തിന്റെ മുഖ്യാധാരയിലേക്ക് കൊണ്ടു വരാന്‍ കാവല്‍ പദ്ധതിയിലൂടെ ഇതുവരെ കഴിഞ്ഞു. ഈ പദ്ധതിയുടെ വിജയത്തെത്തുടര്‍ന്നാണ് കാസര്‍ഗോഡ്, വയനാട്, ഇടുക്കി, […] More

 • Hot

  in

  ഋഷിരാജ് സിംഗിനെക്കൊണ്ട് എക്‌സൈസ് മന്ത്രി അസത്യം പറയിക്കുന്നു: രമേശ് ചെന്നിത്തല 

  തിരുവനന്തപുരം:  മുന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും രഹസ്യമായി അനുവദിച്ച വിവാദ ഇടപാടില്‍  നേരിട്ട് മറുപടി പറയാന്‍ കഴിയാത്ത എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ പോലെ  നല്ല ട്രാക് റിക്കാര്‍ഡുളള ഒരു ഉദ്യേഗസ്ഥനെക്കൊണ്ട് അസത്യം പറയിക്കുന്നത് ശരിയല്ലന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വസ്തുതകള്‍ വളച്ചൊടിച്ച് അഴിമതിക്ക് കുട പിടിക്കുകയാണ്  കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലൂടെ ഋഷിരാജ് സിംഗ് ചെയ്യുന്നത്. ഋഷിരാജ് സിംഗ് തന്നെയാണോ ഇത് പറയുന്നത് എന്നത് അഭ്തുതകരമാണ്. ബ്രൂവറികള്‍ക്കും […] More

 • Trending Hot Popular

  in

  ബാലഭാസ്കറിന് ആദാരഞ്ജലി; സംസ്‍കാരം നാളെ   

  തിരുവനന്തപുരം:അന്തരിച്ച പ്രശസ്ത വയലിനിസ്റ് ബാലഭാസ്കറിന്റെ സംസ്‍കാരം നാളെ (ഒക്ടോബർ 3) തിരുവനന്തപുരത്ത് നടക്കും. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം യൂണിവേസിറ്റി കോളേജ് അങ്കണത്തിൽ പൊതുദർശനത്തിനു വയ്ക്കും. മുഖ്യമന്ത്രി അനുശോചിച്ചു വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കഴിഞ്ഞയാഴ്ചയുണ്ടായ  വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ മകൾ തേജസ്വിനി ബാല  നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാർത്ത മലയാളികൾ വിഷമത്തോടെയാണ് ശ്രവിച്ചത്. കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു  അദ്ദേഹം. പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് […] More

 • Trending Hot Popular

  in

  നവകേരള ഭാഗ്യക്കുറി പ്രചാരണത്തിന് തെരുവു നാടകവുമായി കുടുംബശ്രീ

  തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമിതിക്കുമുള്ള ധനസമാഹരണത്തിനായി ഭാഗ്യക്കുറി വകുപ്പു നടപ്പാക്കുന്ന നവകേരള ലോട്ടറിയുടെ പ്രചാരണത്തിന് തെരുവു നാടകവുമായി കുടുംബശ്രീ. ലോട്ടറിയുടെ  പ്രചാരണാർഥം ഇന്നലെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നാടകം അവതരിപ്പിച്ചു. മഹാപ്രളയത്തിൽനിന്നുള്ള കേരളത്തിന്റെ അതിജീവനവും നവകേരളം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ നടപടികളുമാണു നാടകത്തിന്റെ ഇതിവൃത്തം. ഇന്നലെ വൈകിട്ട് കിഴക്കേക്കോട്ട തീർഥപാദ മണ്ഡപത്തിനു മുന്നിൽ അവതരിപ്പിച്ച നാടകത്തോടെ തിരുവനന്തപുരം ജില്ലയിലെ പ്രചാരണത്തിനു സമാപനമായി. കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീയുടെ പത്തനംതിട്ട ജില്ലാ യൂണിറ്റാണ് നാടകവുമായി നവകേരള […] More

 • Hot

  in

  അപകീർത്തികരമായ ഫെയ്സ് ബുക്ക് പോസ്റ്റ്: ക്ഷേത്ര ജീവനക്കാരന് സസ്പെൻഷൻ

  തിരുവനന്തപുരം‌: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെയും ഫെയ്സ് ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റിട്ട ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരനെ സസ്പെൻറ് ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ  വിഷ്ണു അനിക്കുട്ടനെയാണ് സസ്പെൻറ് ചെയ്തത്. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഫോട്ടോ വച്ച് ഫോട്ടോഷോപ്പിന്റെ സഹായത്താൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഷ്ണു ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ വിഷ്ണു ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.സംഭവം ശ്രദ്ധയിൽപ്പെട്ട ദേവസ്വം കമ്മീഷണർ […] More

 • Trending Hot Popular

  in

  പാറശ്ശാല-കാസര്‍ഗോഡ് മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്

  തിരുവനന്തപുരം:  ജില്ലയിലെ പാറശ്ശാല മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ നന്ദാരപ്പടവ് വരെയുള്ള മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. രണ്ടു ഘട്ടങ്ങളിലായാണ് പാറശ്ശാല മണ്ഡലത്തിലെ മലയോര ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാറശ്ശാല മുതല്‍ കുടപ്പനമൂട് വരെയുള്ള പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാറശ്ശാലയില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാറശ്ശാല മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 105 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തിലെ മലയോര പ്രദേശങ്ങളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും കാര്‍ഷികവിപണി മെച്ചപ്പെടുത്തുന്നതിനുമായി മലയോരങ്ങളെ റോഡുമാര്‍ഗം […] More

Load More
Congratulations. You've reached the end of the internet.