More stories

 • Trending Hot Popular

  in

  യു എസ് ടി ഗ്ലോബൽ ചിപ്പ് ഡിസൈൻ കമ്പനിയായ സെവിടെക് സിസ്റ്റംസിനെ ഏറ്റെടുത്തു 

  തിരുവനന്തപുരം: പ്രമുഖ ഐ ടി കമ്പനിയായ യു എസ് ടി ഗ്ലോബൽ, ചിപ്പ് ഡിസൈൻ സർവീസസിൽ  (വി എൽ എസ് ഐ ) അതിവേഗ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ബെംഗളൂരു ആസ്ഥാനമായ സെവിടെക് സിസ്റ്റംസിനെ ഏറ്റെടുത്തു. അപ്ലിക്കേഷൻ സ്പെസിഫിക് ഐ സി ചിപ്പുകൾ ഡിസൈൻ ചെയ്യുന്ന രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നാണ് സെവിടെക് സിസ്റ്റംസ്. യു എസ് ടി ഗ്ലോബലിന്റെ ഭാഗമായി  സെവിടെക്ക് മാറുന്നതോടെ  ഇരു കമ്പനികളുടെയും സാങ്കേതിക മികവും വിപണി വൈദഗ്ധ്യവും മുതൽകൂട്ടാക്കി , ആഗോള സെമി കണ്ടക്റ്റർ ഉല്പാദകർക്ക് ആധുനിക എൻഡ് -റ്റു -എൻഡ് സേവനങ്ങൾ നൽകാനുള്ള അവസരമാണ് കൈവരുന്നത്. […] More

 • fake WhatsApp message , interview, job, youth, gulf, petroleum company, 

  Hot

  in ,

  ഐഫോണിൽ നിന്ന് വാട്സ്ആപ് പടിയിറങ്ങുമോ?

  ആശയവിനിമയത്തിന് ടെലിഫോൺ വിളികളേക്കാൾ സുതാര്യം ആയി വാട്സാപ്പ്  മാറിക്കഴിഞ്ഞിരിക്കുന്നു. ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പ് ഒരു വർഷം മുൻപ് ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. വ്യാജ വാർത്തകൾ തടയുന്നതിനായി സർക്കാർ തലത്തിൽ നിന്നുള്ള സമ്മർദത്തിനൊടുവിലാണ് അത്തരത്തിലുള്ള സവിശേഷതകൾ അവതരിപ്പിച്ചതെങ്കിലും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമായവയായിരുന്നു അവ. എന്നാൽ ഐ ഫോൺ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത് . തിരഞ്ഞെടുത്ത ഐ ഫോണുകളിൽ ഇനി മുതൽ വാട്സാപ്പ് സേവനം ലഭ്യമാകില്ലെന്ന വാർത്ത വന്നതോടെ സ്മാർട്ട് ഫോൺ വിപണിയിലെ രാജകീയ സ്ഥാനം […] More

 • Trending Hot Popular

  in ,

  സാംസങ് ഗ്യാലക്സി എ7 എത്തുന്നത് 3 ക്യാമറകളുമായി

  സ്മാർട്ട് ഫോൺ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത. മൂന്ന് ക്യാമറകളുമായി സാംസങിന്റെ പുതിയ  സ്മാർട്ട്  ഫോൺ വിപണി കീഴടക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ  മിഡ്  റേഞ്ച്  സ്മാർട്ട്  ഫോൺ  വിഭാഗത്തിൽ പെട്ടതാണ് സാംസങ്  ഗ്യാലക്സി എ 7.   ബ്ലാക്ക്, ബ്ലൂ, ഗോൾഡ്, പിങ്ക് എന്നീ നാലു നിറങ്ങളിൽ ലഭ്യമാകും. 2,200 x 1,080 പിക്സൽ  6.0 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. കമ്പനിയുടെ മറ്റു  ബ്രാൻഡുകളെ പോലെ നോച്ച് സംവിധാനം ഇതിനും ഇല്ല. പകരം  ഇൻഫിനിറ്റി   ഡിസ്പ്ലേയാണ്.  2.2 ജിഗാ ഹെർട്സ് […] More

 • Hot Popular

  in ,

  സൈബർ സുരക്ഷ: കൊക്കൂൺ  2018 ഒക്ടോബര്‍ 5, 6 തീയതികളില്‍ കൊച്ചിയിൽ

  തിരുവനന്തപുരം; കേരള പൊലീസ് സൈബർ സുരക്ഷയെപറ്റി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ  രാജ്യാന്തര സൈബർ സെക്യൂരിറ്റിയെകുറിച്ചും, ഡേറ്റാ പ്രൈവസി ആന്‍ഡ് ഹാക്കിംഗ് കോണ്‍ഫറന്‍സായ കൊക്കൂണ്‍  2018  ഒക്ടോബര്‍ 5,6 തീയതികളില്‍  കൊച്ചിയില്‍ നടക്കും. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാട്ടിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് എഡിഷനില്‍ ലോകത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. 40 സെക്ഷനുകളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ 120 തിലധികം സൈബര്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഡോ. […] More

 • Popular

  in ,

  ഇന്ത്യയിലെ പ്രഥമ ഡിസൈന്‍ സമ്മര്‍ സ്കൂള്‍ കൊച്ചിയില്‍

  തിരുവനന്തപുരം: രൂപകല്‍പനയിലും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലൂം നൂതന പരിശീലനം ലക്ഷ്യമാക്കി കോപ്പന്‍ഹേഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ററാക്ഷന്‍ ഡിസൈന്‍ (സിഐഐഡി) ഇന്ത്യയിലാദ്യമായി സമ്മര്‍ സ്കൂള്‍ പഠന പരിപാടി സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷനുമായി (കെഎസ്യുഎം) സഹകരിച്ച് കൊച്ചിയില്‍ ഡിസംബര്‍ 3 മുതല്‍ 21 വരെ വിദഗ്ധരെ ഉള്‍പ്പെടുത്തി  12 ശില്‍പശാലകളാണ് ഇതിന്‍റെ ഭാഗമായി നടത്തുന്നത്. ഇന്‍ററാക്ഷന്‍ ഡിസൈന്‍,  സര്‍വ്വീസ് ഡിസൈന്‍, ബ്ലോക്ചെയ്നോടൊപ്പമുള്ള ഡിസൈനിംഗ്, മെഷീന്‍ ലേണിംഗ്, ഡിസൈനിംഗ് കണക്ട്ഡ് പ്രോഡക്ട് തുടങ്ങിയ നൂതന വിഷയങ്ങളിലാണ് ഈ ശില്പശാലകള്‍. ലോകത്തിന്‍റെ […] More

 • Hot Popular

  in ,

  ഷീറോസ് സമ്മിറ്റ് തിരുവനന്തപുരം യു എസ് ടി ഗ്ലോബൽ കാമ്പസ്സിൽ 

  തിരുവനന്തപുരം: ലോകത്തെ പ്രമുഖ  ഓൺലൈൻ വനിതാ  കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം ആയ ഷീറോസിന്റെ  വാർഷിക സമ്മിറ്റ് ആദ്യമായി  തിരുവനന്തപുരത്ത് നടക്കുന്നു.  ഈ വർഷത്തെ കഴിഞ്ഞ മൂന്ന് ചാപ്റ്ററുകൾ നടന്നത് ബെംഗളൂരു, ചെന്നൈ, മുംബൈ എന്നീ മഹാ  നഗരങ്ങളിലാണ്. തിരുവനന്തപുരത്ത് ആദ്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 8 ന് യു എസ്  ടി ഗ്ലോബൽ ക്യാമ്പസ് പരിപാടിയ്ക്ക് ആതിഥേയത്വമരുളും. അഞ്ചു നഗരങ്ങളിൽ നടക്കുന്ന ഈ വർഷത്തെ ഷീറോസ് സമിറ്റിന്റെ സമാപനം ഡൽഹിയിലാണ്. കരിയർ, ലവ്, റിലേഷൻഷിപ്പ്, ഹെൽത്ത്, ബസാർ, കുക്കിങ്, […] More

 • Popular

  in , ,

  കൊച്ചി ഇൻഫോപാർക്കിലെ തിങ്ക് പാമിന് അന്താരാഷ്ട്ര അംഗീകാരം  

  കൊച്ചി: ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്പാം ടെക്‌നോളജീസിനെ മികച്ച തൊഴിൽ അന്തരീക്ഷമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 50 കമ്പനികളിലൊന്നായി തിരഞ്ഞെടുത്തു. ഗ്രേറ്റ് പ്ലേയ്സ്‌ ടു വർക്ക് ഇൻസ്റ്റിട്യൂട്ട്  എന്ന ആഗോള സംഘടനയാണ് ഇടത്തരം കമ്പനികളുടെ വിഭാഗത്തിൽ 2018 ലെ അംഗീകാരങ്ങൾ പുറത്തു വിട്ടത്. ഇതിൽ മുപ്പത്തൊ൦ബതാമത്തെ സ്ഥാനത്താണ് തിങ്ക്പാം ടെക്‌നോളജീസ്. ജി.പി.ടി.ഡബ്ലിയു പ്രതിനിധികള്‍  ഇന്‍ഫോപാര്‍ക്കില്‍ നേരിട്ടെത്തിയാണ് അംഗീകാര സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി കൈമാറിയത്‌. 58 രാജ്യങ്ങളിലായി 10,000 ത്തോളം കമ്പനികളുടെ തൊഴിൽ സ്ഥലങ്ങൾ വിലയിരുത്തി ഗോൾഡ് സ്റ്റാൻഡേർഡ്‌  അംഗീകാരങ്ങൾ […] More

 • UST Global ,IIBA ,promote ,Digital Business Transformation, International Institute of Business Analysis , association ,business analysis ,professionals,content partnership ,ideas , digital transformation ,artificial intelligence ,AI,robotic process automation ,RPA,blockchain, UST Global , won,Top Employers United States of America 2018 , Certification ,Top Employers Institute,USA, California, employees, IT,  UST Global,OpsHub ,partnership,  promote ,digital transformation ,integration platform ,UST , integration , migration solutions , Application Lifecycle Management ,ALM, strategic agreement,enterprises ,promote,collaborative,  efficient digital transformation,ecosystem

  Hot Popular

  in ,

  യു എസ് ടി ഗ്ലോബൽ മൊബൈൽ ആപ്പ് ടെസ്റ്റിംഗ് കമ്പനിയായ പി ക്ലൗഡിയുമായി പങ്കാളിത്തത്തിൽ  

  തിരുവനന്തപുരം:  ആഗോളതലത്തിൽ മുൻനിര കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബൽ മൊബൈൽ അപ്ലിക്കേഷൻ ടെസ്റ്റിംഗ് രംഗത്തെ പ്രമുഖരായ പി ക്ലൗഡിയുമായി പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്നതും  50,000 ത്തിലധികം ഉപഭോക്താക്കളുള്ളതുമായ  മൊബൈൽ ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോമാണ്  പി ക്ലൗഡി . മൊബൈൽ ആപ്പ്  ഡവലപ്പേഴ്‌സ്, ക്വാളിറ്റി എഞ്ചിനീയർമാർ, ഡെവ്ഒപ്പ്സ്  എന്നിവർക്കുള്ള  പ്ലാറ്റ്‌ഫോമാണിത്. ഇത്തരമൊരു സഹകരണത്തിലൂടെ പി ക്‌ളൗഡിയുടെ മൊബൈൽ ടെസ്റ്റിംഗ് പ്ലാറ്റ്ഫോം തുടർച്ചയായി  ഉപയോഗപ്പെടുത്തി തങ്ങളുടെ ഉപഭോക്താക്കൾക്ക് മികവാർന്ന ഡിജിറ്റൽ ആപ്ലിക്കേഷനുകൾ അതിവേഗത്തിൽ നൽകുവാൻ യു എസ് ടി ഗ്ലോബലിന് […] More

 • Trending Popular

  in , ,

  സെർവന്റൈർ ഗ്ലോബലിനെ അമേരിക്കയിലെ നെറ്റ് ഒബ്‌ജെക്‌സ് ഏറ്റെടുത്തു

  കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്‌കെയിൽ-അപ് ഘട്ടത്തിലുള്ള ബ്ലോക്ക്‌ചെയിൻ കമ്പനിയായ സെർവന്റൈർ ഗ്ലോബലിനെ അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായ നെറ്റ് ഒബ്‌ജെക്‌സ് ഏറ്റെടുത്തു. ബ്ലോക്ക്‌ചെയിൻ മേഖലയിലെ ഉത്പന്നങ്ങളും ഉപഭോക്താക്കളും വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണിത്. നിർമിതബുദ്ധി, ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നീ സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നെറ്റ്ഒബ്‌ജെക്‌സ്, ഗതാഗതം, സ്മാർട്ട് സിറ്റികൾ, വിതരണ ശൃംഖല എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റെടുക്കൽ കരാറിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. വികസനത്തിൽ ഏറെ മുന്നോട്ടുപോയ സ്റ്റാർട്ടപ്പുകളെയാണ് സ്‌കെയിൽ-അപ് ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കി തത്സമയ പേമെന്റടക്കമുള്ള […] More

 • Hot Popular

  in , ,

  മേക്കര്‍ വില്ലേജ്  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രദര്‍ശനാവസരമൊരുക്കുന്നു

  കൊച്ചി: വാണിജ്യസാധ്യതകള്‍ വ്യവസായ ലോകത്തിനു സമക്ഷം അവതരിപ്പിക്കാന്‍ മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ദി ഇന്‍ഡ്-യുഎസ് ഓന്‍ട്രപ്രണേഴ്സ് (ടിഐഇ- ‘ടൈ’) ഗ്ലോബല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജയ് മേനോന്‍ പറഞ്ഞു. ‘ടൈ’ കേരള പ്രസിഡന്‍റ് എം എസ് എ കുമാറുമൊത്ത് കളമശ്ശേരി മേക്കര്‍വില്ലേജ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.  സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭക കൂട്ടായ്മയാണ് ‘ടൈ’. 2017 ലെ ‘ടൈ’ തമിഴ്നാട് വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ‘ടൈ’ സന്തൈ (‘ടൈ’ ചന്ത) എന്ന ആശയത്തിന്‍റെ […] More

 • in ,

  കോക്കനട്ട് ചലഞ്ചിൽ പങ്കാളിയാകൂ, സമ്മാനങ്ങൾ നേടൂ   

  തിരുവനന്തപുരം: സാങ്കേതികവിദ്യ പകര്‍ന്നു നല്‍കി തെങ്ങു കൃഷിക്ക് പുതുജീവന്‍ നല്‍കാനായി കേരള സ്റ്റാര്‍ട്ടപ് മിഷനും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും (കെഎസ്ഐഡിസി) സംസ്ഥാന ആസൂത്രണ ബോര്‍ഡും ദേശീയാടിസ്ഥാനത്തില്‍ കോഴിക്കോട്ട് കോക്കനട്ട് ചലഞ്ച് സംഘടിപ്പിക്കും. തെങ്ങുകൃഷിരീതി, വിപണനം, സംസ്കരണം എന്നീ മേഖലകളില്‍ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഈ വെല്ലുവിളി ഏറ്റെടുക്കാം. വന്‍സമ്മാനത്തുകയ്ക്കു പുറമെ തങ്ങളുടെ ആശയങ്ങളും ഉല്പന്നങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് മാര്‍ഗനിര്‍ദ്ദേശവും നിക്ഷേപവും പരിശീലനവും ലഭിക്കും. സെപ്റ്റംബര്‍ ആറു മുതല്‍ ഏഴുവരെ […] More

 • KSUM, startup, more space, Kochi, Thiruvananthapuram, Kerala Startup Mission,Kerala Govt, loan, Technopark,   facilities,professional mentors, technical experts,working space ,

  Hot Popular

  in , ,

  രണ്ടാമത് കെ-ആക്സിലറേഷന്‍ സെപ്റ്റംബര്‍ മുതല്‍

  തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സോണ്‍ സ്റ്റാര്‍ട്ടപ്സ് ഇന്ത്യയുമായി ചേര്‍ന്ന് നടത്തുന്ന കേരള ആക്സിലറേറ്റര്‍ പ്രോഗ്രാം (കെ-ആക്സിലറേഷന്‍)  എന്ന സ്റ്റാര്‍ട്ടപ് ആക്സിലറേഷന്‍ പരിപാടിയുടെ രണ്ടാമത്തെ പരിശീലന കൂട്ടായ്മ തിരുവനന്തപുരത്തു നടക്കും. വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ഉല്പന്നങ്ങളിലൂടെ വിപണിയും ഉപഭോക്താക്കളും വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുക എന്നതാണ്  കെ-ആക്സിലറേഷനിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ മൂന്നു മുതല്‍ മൂന്നു മാസത്തേയ്ക്കാണ് പരിശീലനം നല്‍കുന്നത്. ഇന്‍കുബേഷനുശേഷം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയിലെ രണ്ടാംഘട്ടമെന്നാണ് ആക്സിലറേഷനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താവിന്‍റെ താല്‍പര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം ഏറ്റവും അനുയോജ്യമായ ഉല്‍പ്പന്ന-വിപണി […] More

Load More
Congratulations. You've reached the end of the internet.