More stories

 • Trending Hot Popular

  in , ,

  മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടിഐഇ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നൽകും

  കൊച്ചി: കളമശ്ശേരി മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സഹകരിക്കുമെന്ന് ദി ഇന്‍ഡ്-യുഎസ് ഓന്‍ട്രപ്രണേഴ്സ്  (ടിഐഇ ) അറിയിച്ചു. മേക്കര്‍വില്ലേജിലെ ഇലക്ട്രോണിക്സ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ടിഐഇ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ റിട്ട. വിംഗ് കമാന്‍ഡര്‍ കെ ചന്ദ്രശേഖര്‍ അറിയിച്ചു. മേക്കര്‍ വില്ലേജിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലോകോത്തര നിലവാരത്തിലുള്ളതാണെന്ന്  മുപ്പതോളം വരുന്ന ടിഐഇ സംഘം വിലയിരുത്തി. മികച്ച ഫണ്ടിംഗും സാങ്കേതികവിദ്യയും കൈമുതലുള്ള കമ്പനികള്‍ വരെ പരാജയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കാത്തതുകൊണ്ടാണ് […] More

 • Hash Future, CM, Pinarayi, inauguration, Kochi,  health, digital revolution, seminar, discussions, surgery, treatment, Kerala, Kochi, Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

  Popular

  in ,

  ഡിജിറ്റല്‍ കേരളം: ഹാഷ് ഫ്യൂച്ചര്‍ ഗ്ലോബല്‍ കണക്ട് സംഘടിപ്പിക്കും   

  തിരുവനന്തപുരം: ഡിജിറ്റല്‍ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ കേരളത്തിന് മികച്ച മുന്നേറ്റത്തിന് കളമൊരുക്കിയ ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയുടെ തുടര്‍ച്ചയായി സംസ്ഥാനം ആഗോളാടിസ്ഥാനത്തില്‍ ഹാഷ് ഫ്യൂച്ചര്‍ ഗ്ലോബല്‍ കണക്ട് എന്ന പേരില്‍ ഈ മേഖലയിലെ ക്ഷണിക്കപ്പെട്ട പ്രമുഖരുടെ സമ്മേളന പരമ്പര സംഘടിപ്പിക്കുന്നു.   കേരളീയരായ  സാങ്കേതിക വിദഗ്ധരെയും  സംസ്ഥാന സര്‍ക്കാരിനെയും പരസ്പരം ബന്ധിപ്പിച്ച് കേരളത്തെ ഡിജിറ്റല്‍ ലക്ഷ്യസ്ഥാനമാക്കി മുന്നേറാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നതാധികാര ഐടി സമിതി(എച്ച്പിഐസി)യാണ് ഈ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഓരോ സമ്മേളനത്തിന്‍റെയും തുടര്‍ച്ചയായി ഈ മേഖലയിലെ […] More

 • in ,

  കേരളത്തിലെ ഇൻഫ്രാസ്ട്രച്ചർ വികസനത്തിന് ഇനി ലോകോത്തര ഡ്രോൺ സാങ്കേതിക വിദ്യ

  ആരവ് അൻമാൻഡ് സിസ്റ്റവും, കിഫ്ബിയും കൈകോർക്കുന്നു കൊച്ചി: ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരക്കാരായ ആരവ് അണ്‍മാന്‍ഡ് സിസ്റ്റംസ് (എയുഎസ്)  കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി), തെമാറ്റിക് ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി കൈകോർക്കുന്നു. ഈ സഹകരണത്തിലൂടെ റോഡ്, കനാല്‍ മാപ്പിങ്, ഓപ്പണ്‍ കാസ്റ്റ് മൈനുകള്‍, ഇലക്ട്രിക്ക് ലൈനുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ കമ്പനി ഡ്രോണ്‍ അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കും. തദ്ദേശീയ സര്‍വെ ഗ്രേഡായ പിപികെ ജിപിഎസ് അധിഷ്ഠിതമായി തനിയെ പ്രവര്‍ത്തിക്കുന്ന എയുഎസിന്റെ ഡ്രോണ്‍ തെമാറ്റിക്,  […] More

 • in ,

  ഏൺസ്റ്റ് ആൻഡ് യംഗ് ആഗോള പ്രതിനിധികൾ ടെക്നോപാർക്കിലെത്തി ചർച്ച നടത്തി

  തിരുവനന്തപുരം: ആഗോളതലത്തിൽ പ്രശസ്തമായ അക്കൌണ്ടിംഗ് കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈ (ഏൺസ്റ്റ് ആൻഡ് യംഗ്) യുടെ പുതിയ പദ്ധതി കേരള തലസ്ഥാനത്തേക്ക്.  ഇതിനായി കമ്പനിയുടെ മാനേജിംഗ്  സർവ്വീസസ് വിഭാഗം മേധാവി ഹോസ്സേ  ലൂയി ഗാർസിയ ഫെർണാണ്ടസ്  അടങ്ങിയ സംഘം തിരുവനന്തപുരം  ടെക്നോപാർക്കിൽ സന്ദർശിച്ച്  ചർച്ചകൾ നടത്തി. കമ്പനിയുടെ സ്ട്രറ്റർജിക് ഡയറക്ടർ  ജെയിൻ കൊളേറ്റ്, ഇന്ത്യ ലൊക്കേഷൻ ലീഡർ റിച്ചാർഡ് ആൻറണി, അസിസ്റ്റന്റ് ഡയറക്ടർ ബിനു ശങ്കർ തുടങ്ങിയവരാണ് ടെക്‌നോപാർക്കിൽ എത്തിയത്. കേരളത്തിൽ തിരുവന്തപുരത്തും, കൊച്ചിയിലും ഓഫിസുകളുള്ള ഇവൈ യ്ക്ക് നിലവിൽ കേരളത്തിൽ 5000 ത്തോളം […] More

 • Hot Popular

  in ,

  സാമൂഹിക പ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം

  തിരുവനന്തപുരം: സാമൂഹ്യപ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലുടെ പരിഹാരം കാണാന്‍ രൂപീകൃതമായ സിംഗുലാരിറ്റി യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ജൂലൈ രണ്ടു മുതല്‍ ഏഴുവരെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ (ജിഐസി) രാജ്യത്തെ 25 സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിക്കും. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പരിസ്ഥിതി എന്നീ മേഖലകളിലാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ആശയങ്ങളുമായി എത്തുന്നത്. തിങ്കളാഴ്ച ജിഐസി തുടങ്ങുന്നത് ബൂട്ട്ക്യാമ്പോടെയാണ്. ആറിനാണ് ആശയാവതരണം. വിവിധ മേഖലകളിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും അവരുമായുള്ള സമ്പര്‍ക്കപരിപാടികളും ശില്പശാലകളും ഇതിന്‍റെ ഭാഗമായി നടത്തുന്നുണ്ട്. ആരോഗ്യമേഖലയില്‍ നിന്ന് […] More

 • OnePlus 6 Midnight Black Variant ,256GB ,storage,launch ,July 10, 2018 ,Rs 43,999,Amazon India ,customers,sale, Avengers Limited Edition
  in , ,

  256 ജിബി മെമ്മറി സ്റ്റോറേജുമായി വൺപ്ലസ് 6 മിഡ്‌നൈറ്റ് ബ്ലാക്ക് ഇന്ത്യൻ വിപണിയിലെത്തുന്നു

  അന്താരാഷ്ട്ര വിപണിയിൽ തരംഗം സൃഷ്‌ടിച്ച വൺപ്ലസ് തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ വൺപ്ലസ് 6 -ൽ ഇത്തവണ 256 മെമ്മറി സ്റ്റോറേജ് ഉൾപ്പെടുത്തിയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 256 മെമ്മറി സ്റ്റോറേജുള്ള വൺപ്ലസ് 6 മിഡ്‌നൈറ്റ് ബ്ലാക്കിലാണ് ( OnePlus 6 Midnight Black ) ലഭ്യമാകുക. ഇതിന്റെ ഇന്ത്യൻ വിപണി വില 43,999 രൂപയാണ്. എട്ട് ജിബി റാമുള്ള ഫോൺ ജൂലൈ 10 മുതൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിലൂടെ ലഭ്യമാകും. ഫോണിന്റെ പുതിയ […] More

 • fake WhatsApp message , interview, job, youth, gulf, petroleum company, 

  Hot

  in , ,

  ജോലിയുടെ പേരിൽ ഉദ്യോഗാർത്ഥികളെ വിഡ്‌ഢികളാക്കി വ്യാജ സന്ദേശം

  കോഴിക്കോട്: ഗള്‍ഫിലെ പ്രമുഖ പെട്രോളിയം കമ്പനിയിലേക്കുള്ള ഇന്‍റര്‍വ്യൂ സന്ദേശം വാട്ട്സ് ആപ്പില്‍ ( fake WhatsApp message ) പ്രചരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കടവ് റിസോര്‍ട്ടിൽ എത്തിയ നൂറുകണക്കിന് യുവാക്കൾ വെട്ടിലായി. ‘അഡ്നോക്ക്’ എന്ന പ്രശസ്ത കമ്പനിയിലേക്കുള്ള ജോലി അഭിമുഖ നോട്ടീസ് ആണ് ഏതാനും ആഴ്ചകളായി വാട്ട്സ് ആപ്പില്‍ പ്രചരിച്ചത്. ഇത് കണ്ട് നിരവധി യുവാക്കൾ കോഴിക്കോടെത്തി. എന്നാല്‍ ഇന്‍റര്‍വ്യൂവിനെക്കുറിച്ച്‌ യാതൊരു അറിവും ഇല്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ മറുപടി പറഞ്ഞതോടെയാണ് ദൂര സ്ഥലങ്ങളിൽ നിന്ന് വന്നെത്തിയവർക്ക് അമളി പറ്റിയെന്ന് […] More

 • Google Assistant, Continued Conversation , Google Home, Home Mini, Home Max smart speakers ,

  Hot Popular

  in , ,

  ഇനി ഒറ്റത്തവണ നിർദ്ദേശം നൽകൂ; പണിയെടുക്കാൻ ഗൂഗിൾ അസിസ്റ്റന്റ് റെഡി

  ഗൂഗിൾ അസിസ്റ്റന്റിനെ ( Google Assistant ) കൊണ്ട് പണിയായ പണിയൊക്കെ ചെയ്യിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ ഓരോ തവണയും ‘ഓക്കേ ഗൂഗിൾ, അത് ചെയ്യൂ, ഓക്കേ ഗൂഗിൾ, ഇത് ചെയ്യൂ’ എന്ന് പറഞ്ഞു മെനക്കെടേണ്ട. ഒറ്റ പറച്ചിലിൽ തന്നെ സർവ്വസന്നാഹങ്ങളുമായി അസിസ്റ്റന്റ് റെഡി. പിന്നീടങ്ങോട്ട് എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞാൽ മതി. പുള്ളിക്കാരൻ അതൊക്കെയങ്ങ് ചെയ്തോളും. ”ഓക്കേ ഗൂഗിൾ” ”ഹായ്” ”ടി വി ഓണാക്കൂ, പോപ്കോൺ മേക്കറും ഓണാക്കൂ.” ”തീർച്ചയായും; ടി വി ഓണാക്കുന്നു. പോപ്കോൺ മേക്കറും […] More

 • IGTV , Instagram , expands , long videos, compete , YouTube ,social network, Instagram Chief Executive Kevin Systrom ,Facebook, Alphabet,

  Hot Popular

  in , , ,

  ഐജിടിവിയുമായി ഇൻസ്റ്റാഗ്രാം; മത്സരം യൂട്യൂബിനോട്

  സാൻഫ്രാൻസിസ്കോ: ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ ഇൻസ്റ്റാഗ്രാം ( Instagram ) പുതിയ വീഡിയോ ഫീച്ചറും പ്രത്യേക ആപ്പും അവതരിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് മാർക്ക് സുക്കർബർഗ് ഇൻസ്റ്റാഗ്രാം പുതുമകളെ സംബന്ധിച്ചുള്ള വിവരം ലോകത്തോട് പങ്കുവച്ചത്. ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള വീഡിയോകൾ ഇനി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാനാവും. വീഡിയോ സ്ട്രീമിങ് മേഖലയിലെ അതികായരായ യൂട്യൂബുമായി ശക്തമായ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് യൂട്യൂബും. ഐജി ടിവി എന്നാണ് തങ്ങളുടെ പുതിയ സേവനത്തിന് ഇൻസ്റ്റാഗ്രാം നൽകിയിട്ടുള്ള പേര്. […] More

 • Blockchain technology , Kerala,K-DISC, crop insurance scheme , purchase, distribution, Kerala Development and Innovation Strategic Council , milk, fish, vegetable, distribution, 

  Trending Hot Popular

  in , ,

  വിള ഇന്‍ഷുറന്‍സിനും പാല്‍, പച്ചക്കറി വിതരണത്തിനും ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ

  തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ അത്യാധുനിക ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ( Blockchain technology ) നടപ്പാക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ ബ്ലോക്ചെയിന്‍ മേഖലയ്ക്കാവശ്യമായ ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്സുകള്‍ തുടങ്ങുന്നതിനും കെ-ഡിസ്ക് തീരുമാനിച്ചിട്ടുണ്ട്. ‘മില്‍ക് ചെയിന്‍’ എന്ന പേരിലാണ് പാല്‍വിതരണത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. […] More

 • embedded programmer , 8th class, student ,Thamarai Nayakam,Networkz Systems, Class VIII  honoured ,Youngest Embedded Programmer ,projects , competitions,

  Hot Popular

  in ,

  എട്ടാം ക്ലാസ് വിദ്യാർത്ഥി ഏറ്റവും പ്രായം കുറഞ്ഞ എംബെഡഡ് പ്രോഗ്രാമർ

  തിരുവനന്തപുരം: നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ താമരൈ നായകത്തെ ‘യങ്ങസ്റ്റ് എംബെഡഡ് പ്രോഗ്രാമറായി’ ( embedded programmer ) നെറ്റ്‌വർക്ക്സ് സിസ്റ്റംസ് ആദരിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോളജി ട്രെയിനിംഗ് കമ്പനിയാണ് നെറ്റ്‌വർക്ക് സിസ്റ്റംസ്. 12 വയസ്സുള്ള താമരൈ നായകം വിസ്മയകരമായ ശാസ്ത്ര മനോഭാവം, സൃഷ്ടിപരമായ ആശയങ്ങൾ എന്നിവയാൽ നെറ്റ്‌വർക്ക്സ് സിസ്റ്റംസ് വാർഷിക സമ്മേളനത്തിൽ ഏവരെയും അത്ഭുതപ്പെടുത്തി. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയിൽ പ്രായാതീതമായ അറിവുള്ള ഈ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രായോഗിക അറിവും അനുഭവവുമുള്ള […] More

 • Facebook, loses ,popularity, rival apps, America, teenagers,new favorites , dominant ,social media site ,U.S, teens, visited ,people,Pew Research Center
  in , , ,

  അമേരിക്കയിൽ ഫേസ് ബുക്കിന്റെ ജനപ്രീതി ഇടിയുന്നു; ആകാംക്ഷയോടെ ഡിജിറ്റൽ ലോകം

  വാഷിംഗ്‌ടൺ: മൂന്നു വർഷം കൊണ്ട് ഫേസ്ബുക്കിന്റെ ( Facebook ) ജനപ്രീതി 20 ശതമാനം ഇടിഞ്ഞെന്ന് പഠന റിപ്പോർട്ട്. അമേരിക്കയിലെ കൗമാര പ്രായക്കാരിൽ ഈയ്യിടെ നടത്തിയ ഒരു സർവ്വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. മൂന്നുവർഷം മുൻപ് വരെ ചെറുപ്പക്കാരിൽ 71 ശതമാനവും ഫേസ്ബുക്കിൽ സജീവമായിരുന്നു. എന്നാൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവ്വേ പ്രകാരം ഇപ്പോൾ അവരുടെ എണ്ണം 51 ശതമാനമായി കുറഞ്ഞിരിക്കുന്നതായി കണ്ടെത്തി. പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കും അവരുടെ മാതാപിതാക്കൾക്കും ഇടയിലാണ് സർവ്വേ നടന്നത്.1058 […] More

Load More
Congratulations. You've reached the end of the internet.