More stories

 • Popular

  in ,

  പ്രധാനമന്ത്രി 500 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു

  കൊച്ചി: അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. More

 • Trending

  in ,

  ബോട്ടുകൾ പിടിച്ചെടുത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും

  ആലപ്പുഴ : വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനത്തിന് വിനിയോഗിക്കാൻ ഈ ബോട്ടുകൾ എല്ലാം രംഗത്തിറക്കാൻ മന്ത്രി നിർദ്ദേശിച്ചു. രാവിലെ മന്ത്രി കളക്ട്രേറ്റിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിവരികയാണ്. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്‌ററ് ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്യാനും മന്ത്രി നിർദ്ദേശിച്ചു. സർക്കാർ ജലാശയങ്ങളിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് […] More

 • Hot Popular

  in ,

  അടൽ ബിഹാരി വാജ്പേയീ അന്തരിച്ചു

  ന്യു ദൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയീ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു കാലമായി ചികിത്സായിലായിരുന്നു. കഴിഞ്ഞ 30 മണിക്കൂറുകളായി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തീവ്ര പരിചരണത്തിലായിരുന്നു. ആർ എസ് എസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ വാജ്പേയീ, പിന്നീട് ജനസംഘത്തിന്റെ സ്ഥാപകരിലൊരാളായി. ഭാരതീയ ജനതാ പാർട്ടിയുടെ (ബി ജെ പി) യുടെ സ്ഥാപക പ്രസിഡണ്ടുമാണ്. മൊറാർജി ദേശായി പ്രധാനമന്ത്രിയായപ്പോൾ വിദേശകാര്യമന്ത്രിയായി പ്രവർത്തനമനുഷ്ഠിച്ച വാജ്പേയീ പിന്നീട് മൂന്ന് തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി. […] More

 • Trending Popular

  in ,

  രക്ഷാപ്രവർത്തനം ഊർജിതം; കൂടുതൽ സേനയെ എത്തിക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആവശ്യപ്പെട്ടതനുസരിച്ച് കൂടുതൽ സേനകൾ സംസ്ഥാനത്ത് എത്തിച്ചേരും. ആർമി, എയർഫോഴ്‌സ്, നേവി, കോസ്റ്റ് ഗാർഡ്, ഫയർ ഫോഴ്‌സ്, എൻ.ഡി.ആർ.എഫ് ഉൾപ്പെടെ 52 ടീമുകൾ ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ആർമി 12 കോളം, എയർഫോഴ്‌സിന്റെ എട്ട് ഹെലികോപ്റ്ററുകൾ, നേവിയുടെ അഞ്ച് ഡൈവിംഗ് ടീം, കോസ്റ്റ് ഗാർഡിന്റെ മൂന്ന് ടീമും ഒരു ഹെലികോപ്റ്ററും ഇപ്പോഴുണ്ട്. വ്യാഴാഴ്ച പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി ഫോണിൽ […] More

 • Trending Hot

  in ,

  അതീവജാഗ്രതാ സാഹചര്യം: മരണം 67 ആയി; 1068 ക്യാമ്പുകളിലായി ഒന്നര ലക്ഷം പേർ

  തിരുവനന്തപുരം: സംസ്ഥാനത്ത് അതീവജാഗ്രതാ സാഹചര്യമാണ് തുടരുന്നതെന്നും പ്രതിസന്ധികൾ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനം എറ്റവും കൂടുതൽ കെടുതി നേരിട്ട സാഹചര്യമാണ്. ബുധനാഴ്ച മാത്രം 25 മരണമുണ്ടായി. ആകെ ആഗസ്റ്റ് ഒൻപതുമുതലുള്ള മഴക്കെടുതി മരണം 67 ആയി. 1068 ക്യാമ്പുകളിലായി ഒന്നരലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രാവിലെ 12 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടുകൾ ഭൂരിഭാഗവും തുറക്കുകയും എല്ലാ നദിയും കരകവിഞ്ഞൊഴുകുകയും ചെയ്യുന്നു. ഗ്രാമങ്ങളും […] More

 • Trending Hot

  in ,

  മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കും

  തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്കയയ്ക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ എല്ലാ ക്യാമ്പുകളിലും കെ.എം.എസ്.സി.എല്‍. മുഖേന മതിയായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. എങ്കിലും മെഡിക്കല്‍ കോളേജുകളില്‍ അധികം സ്റ്റോക്കുള്ള മരുന്നുകള്‍ കൂടി ക്യാമ്പുകളില്‍ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ മരുന്നുകളാണ് ക്യാമ്പുകളിലുള്ളത്. മരുന്നുകള്‍ക്ക് ഒരുതരത്തിലും കുറവുണ്ടാകാതിരിക്കാനാണ് അധികമായി ക്യാമ്പുകളില്‍ ശേഖരിച്ച് വയ്ക്കുന്നത്. ഇതോടൊപ്പം […] More

 • Trending Hot Popular

  in , ,

  സമചിത്തത കൈവിടാതിരിക്കുക 

  പെരുമഴയുടെയും പ്രളയബാധയുടെയും കുത്തൊഴുക്കിലാണ് കേരളം. വിവരണാതീതമായ ദുരിതങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്. ആയിരക്കണക്കിന്  വീടുകയാണ് മലവെള്ളപാച്ചിലിൽ ഒലിച്ചുപോയത്. പതിനായിരങ്ങളുടെ ഉപജീവനമാർഗങ്ങൾ നശിച്ചു. മരിച്ചവരും  കാണാതായവരും ഔദ്യോഗിക കണക്കുകളിൽ ഒതുങ്ങുന്നവയല്ല. പതിനായിരങ്ങളാണ്  ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. നുറുകണക്കിന് പേർ പല പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായി  റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം ദുഷ്കരമാക്കും വിധം അവിടെ നിമിഷം പ്രതി വെള്ളം ഉയരുകയാണ്. സംസ്ഥാനത്ത്  ആകെയുള്ള  39 ൽ 33 ഡാമുകളും  തുറന്നുവിട്ടിരിക്കുന്നു. വാർത്തകളുടേയും വിശകലനങ്ങളുടേയും മലവെള്ളപാച്ചിലിനിടയിൽ ആശങ്കകൾ ഏറുന്നത് സ്വാഭാവികമാണ്.  എന്നാൽ ദുരന്തമുഖത്തും  നാം സമചിത്തത കൈവിട്ടു […] More

 • Hot Popular

  in ,

  സംസ്ഥാനമൊട്ടാകെ വ്യാപക നാശനഷ്ടം; രക്ഷാപ്രവർത്തനം ദുഷ്കരം

  തിരുവനന്തപുരം: രക്ഷാ പ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപ്പിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . പത്തനംതിട്ട , എറണാകുളം ജില്ലകളിലെ രക്ഷാപ്രവത്തനം അതീവ ദുഷ്കരമാണ് . ഇത് നമുക്ക് ചെയ്യാൻ കഴിയില്ല. സൈന്യത്തിനേ ആവൂ. വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. പ്രദേശങ്ങളൊക്കെ പൂർണമായും ഒറ്റപ്പെട്ടിരിക്കുന്നു. വയനാട്ടിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാവ് യാത്ര സാധ്യമല്ല എന്ന അറിയിപ്പിനെത്തുടർന്നു മാറ്റി വച്ചു. പാലക്കാട് ജില്ലയിൽ പതിനഞ്ചിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി . മൂന്നു കുടുംബങ്ങൾ ഒലിച്ചുപോയി. നവജാത ശിശു അടക്കം […] More

 • Trending Hot Popular

  in , ,

  ഷാരൂഖിന് പ്രിയങ്കരനാണ് ഈ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം 

  തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കായിക താരം ആരെന്ന്  വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരുഖ് ഖാൻ. കരീബിയൻ പ്രീമിയർ ലീഗ് 2018ൽ പങ്കെടുക്കുവാനെത്തിയ ഷാരുഖ് മുൻ ട്രിനിഡാഡിയൻ ക്രിക്കറ്റ് താരം ഇയാൻ ബിഷപ്പ് തന്റെ എക്കാലത്തെയും പ്രിയങ്കരനായ കളിക്കാരിൽ ഒരാളാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇയാൻ ബിഷപ്പ് തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിഹാസ താരത്തിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വിട്ടുകൊണ്ട് ആദ്യം ആഹ്ളാദം പങ്കുവെച്ചത്. കിംഗ് ഖാനെ കാണുവാൻ അവസരം ലഭിച്ചുവെന്ന് ട്വീറ്റ് ചെയ്ത ബിഷപ്പ് അദ്ദേഹത്തിന്റെ പ്രഭാവത്തെക്കുറിച്ചും വിനയത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. […] More

 • Popular

  in ,

  ഇ പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  തിരുവനന്തപുരം: ഇ പി ജയരാജൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്‌റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകൾ തന്നെ ജയരാജന് ലഭിച്ചു. ജയരാജൻ വീണ്ടും മന്ത്രിയായതോടെ മന്ത്രിസഭയുടെ അംഗസംഖ്യ ഇരുപതായി. സി.പി.എം മന്ത്രിമാരുടെ എണ്ണം 12ൽ നിന്ന് 13 ആയി. സി.പി.​ഐയ്ക്ക് […] More

 • Popular

  in ,

  പോലീസ് സ്‌റ്റേഷനുകളെ സേവനകേന്ദ്രങ്ങളാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

  ഒന്‍പതു പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും, മൂന്ന് പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു തിരുവനന്തപുരം: ക്രമസമാധാനപാലനത്തിലെയും കുറ്റാന്വേഷണത്തിലെയും മികവിലൂടെ എല്ലാ പോലീസ് സ്‌റ്റേഷനുകളും പൂര്‍ണമായ സേവനകേന്ദ്രങ്ങളാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നഗരൂര്‍ പോലീസ് സ്‌റ്റേഷനില്‍ സംസ്ഥാനത്തെ ഒന്‍പതു പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും മൂന്ന് പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പോലീസിനെ ജനങ്ങള്‍ ഭയക്കേണ്ടതില്ല. കുറ്റവാളികളും നിയമലംഘകരും ഭയന്നാല്‍ മതി. ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം ഉറപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. […] More

 • in , ,

  ഉത്തരവാദിത്ത ടൂറിസം മിഷന്റെ മടവൂർ പാറ ഗ്രാമയാത്രക്ക് തുടക്കം

  നാട്ടിൻ പുറങ്ങളിൽ ഓണം ഉണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം പദ്ധതി  തിരുവനന്തപുരം: മലയാളികളുടെ ഓണത്തനിമ ആസ്വദിക്കാൻ കടൽ കടന്നും അതിഥികൾ എത്തിയപ്പോൾ മടവൂർപ്പാറ നിവാസികൾക്കും ഉത്സവ പ്രതീതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച് നടത്തിയ മടവൂർ പാറ ഗ്രാമയാത്രയോട് അനുബന്ധിച്ചാണ് പത്തംഗ വിദേശ ടൂറിസ്റ്റുകൾ മടവൂർ പാറ കാണാനെത്തിയത്. ഗ്രാമയാത്രയുടെ ഭാഗമായി സംഘം ആദ്യം എത്തിയത് പപ്പടം ഉണ്ടാക്കുന്ന മായയുടെ വീട്ടിലേക്കായിരുന്നു. പപ്പടത്തിനായി മാവ് കുഴക്കുന്നത് മുതൽ പപ്പടം കാച്ചുന്നത് വരെ അതിഥികൾക്ക് നവ്യാനുഭമായി. തുടർന്ന് […] More

Load More
Congratulations. You've reached the end of the internet.