More stories

 • in

  ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനം: വിദ്യാര്‍ത്ഥികള്‍ക്കായി 2000 ടിക്കറ്റുകൂടി നീക്കിവച്ചു

  തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന്റെ വിദ്യാര്‍ത്ഥികായി 2000 സീറ്റുകള്‍കൂടി നീക്കിവച്ചതായി കെ.സി.എ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം. അപ്പര്‍ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. 500രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ വില. ഈസ്റ്റ് ബ്ലോക്കിലെ അപ്പർ ടയർ എസിലാണ് വിദ്യാർത്ഥികൾക്കായി കൂടുതൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ , സംസ്ഥാനത്തെ 2700, അക്ഷയ ഇകേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.  പണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും […] More

 • in

  സ്പൈസ് കോസ്റ്റ് മാരത്തോണ്‍ രജിസ്റ്റേഷന്‍ ആരംഭിച്ചു

    കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സോള്‍സ് ഓഫ് കൊച്ചി റണ്ണേഴ്സ് ക്ലബും സംയുകതമായി സംഘടിപ്പിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തോണ്‍ 2018 നുള്ള രജിസ്റ്റ്രേഷന്‍ ആരംഭിച്ചു. 2014ല്‍ ആരംഭിച്ച മാരത്തോണിന്‍റെ 5-ം പതിപ്പാണ് 2018 നവംബര്‍ 11ന് നടക്കുന്നത്. യു എസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് ബോസ്റ്റണ്‍, ലണ്ടണ്‍ തുടങ്ങിയ രാജ്യാന്തര മാരത്തോകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മാരത്തോണില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ വര്‍ഷം അയ്യായിരത്തില്‍ പരം […] More

 • in , ,

  സൈന നെഹ്‌വാളായി ശ്രദ്ധ: ഫസ്റ്റ് ലുക്ക്  ശ്രദ്ധേയം 

  ബാഡ്മിന്റൺ താരം സൈന നെഹ്‌വാളായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ തയ്യാറായിക്കഴിഞ്ഞു ബോളിവുഡ് താരം ശ്രദ്ധ കപൂർ. കായിക താരത്തെ കളിക്കളത്തിലെ മുഴുവൻ ഊർജ്ജത്തോടെയും അവതരിപ്പിക്കാൻ ശ്രദ്ധയ്ക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. നടി തന്നെയാണ് തന്റെ #സൈന എന്ന അടിക്കുറുപ്പോടെ തന്റെ  ഇൻസ്റ്റാഗ്രാമിൽ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തിയത്. കഥാപാത്രത്തിനായി മാസങ്ങൾ നീണ്ട പരിശീലനമാണ് നടത്തുകയാണ് താരം. ജീവചരിത്ര സംബന്ധിയായ ചിത്രത്തിനായി താൻ ഇതിനോടകം 40 ബാഡ്മിന്റൺ ക്ലാസുകൾ പൂർത്തിയാക്കിയതായും വളരെ കഠിനമായ വിനോദമാണെങ്കിലും താൻ ഏറെ […] More

 • in

  ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കൾക്ക് പാരിതോഷികവും ജോലിയും

  തിരുവനന്തപുരം: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗെയിംസില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് ഇരുപത് ലക്ഷം രൂപയും വെള്ളിക്ക് പതിനഞ്ച് ലക്ഷം രൂപയും വെങ്കലത്തിന് പത്തു ലക്ഷം രൂപയും പാരിതോഷികം നല്‍കും. മെഡല്‍ നേടിയവര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക്നുസൃതമായി സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുന്നതാണ്. ഏഷ്യന്‍ ഗെയിംസില്‍ പത്ത് മലയാളി താരങ്ങളാണ് മെഡലുകള്‍ നേടിയത്. More

 • in ,

  ദുരനുഭവത്തെ പിന്നിലുപേക്ഷിക്കുവാൻ സെറീന വില്യംസ് 

  യു എസ് ഓപ്പൺ ഫൈനലിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ മറികടക്കുവാൻ ശ്രമിക്കുകയാണ് സെറീന വില്യംസ്. ജപ്പാൻ താരം നവോമി ഒസാക്കയോട് ഏറ്റുവാങ്ങിയ തോൽവിയേക്കാൾ താരത്തെ തകർത്തത് മത്സരത്തിനിടെ  അമ്പയറായ കാർലോസ് റാമോസുമായുണ്ടായ  ഏറ്റുമുട്ടലാണ്. തനിക്ക് നേരെയുണ്ടായത് സെക്സിസമാണെന്ന് പിന്നീട് തുറന്ന് പറയുകയായിരുന്നു 23 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ താരം. റാമോസിനെ കള്ളനെന്നും നുണയനെന്നും വിളിക്കുകയും തുടർന്ന്  സെറീനയുടെ ഒരു മത്സരം നഷ്ടപ്പെടുകയായിരുന്നു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ്  താൻ ഒരു സ്ത്രീയായത് കൊണ്ട് മാത്രമാണ് […] More

 • in

  നിയന്ത്രണം ക്യാപ്റ്റന് നൽകണം: ഗാംഗുലി 

  ക്രിക്കറ്റ്, ക്യാപ്റ്റന്റെ മത്സരമാണെന്ന് തുറന്നടിച്ച് സൗരവ് ഗാംഗുലി.  സിംബയോസിസ് ഇന്റർനാഷണലിൽ “എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്” എന്ന തന്റെ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. ഫുട്ബോൾ പോലെ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് കോച്ച് അല്ലെന്നും അത് ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണെന്നും അഭിപ്രായപ്പെടുകയായിരുന്നു നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗവർണിങ് കൗൺസിലിലെ ഒരംഗം കൂടിയായ താരം. നിലവിലുള്ള പല ക്രിക്കറ്റ് പരിശീലകരും അത്തരത്തിലല്ല ചിന്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ താരം കോച്ച് പിന്നിലേക്ക് നീങ്ങുകയും […] More

 • in

  ജാദവിനെ ഓൾ റൗണ്ടർ ആയി പരിഗണിക്കണം: ഗാവസ്‌കർ 

  ഏഷ്യ കപ്പ് നിലനിർത്തുന്നതിനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. പാകിസ്താനെതിരെയുള്ള അവസാന മത്സര വിജയം ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും. ഹോങ്കോങിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയുടെ വിജയത്തേക്കാൾ പ്രശംസനീയമായത് ഹോങ്കോങ് ടീമിന്റെ മികച്ച പ്രകടനമാണ് എന്നതൊഴിച്ചാൽ നിലവിൽ ഇന്ത്യൻ ടീമിനെ ഉത്കണ്ഠാകുലരാക്കുന്ന ഒരു കാര്യം ഓൾ റൗണ്ടർ ഹർദിക് പാണ്ട്യയുടെ പരിക്കാണ്. എന്നാൽ അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ടീമിന് തന്നെ ആശ്രയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പാകിസ്ഥാൻ, ഹോങ്കോങ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലൂടെ കേദാർ ജാദവെന്ന് മുൻ ഇന്ത്യൻ […] More

 • in

  ഏഷ്യൻ യോഗ സ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പ‌്: ഇന്ത്യൻ ടീം അംഗങ്ങൾ എത്തിത്തുടങ്ങി

  തിരുവനന്തപുരം: കേരളം ആദ്യമായി വേദിയാകുന്ന ഏഷ്യൻ യോഗസ‌്പോർട‌്സ‌് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം അംഗങ്ങൾ എത്തിത്തുടങ്ങി. ആന്റമാൻ നിക്കോബാർ വാസികളായ ജി പ്രിയ, ടി ശ്രീയ, രാധ എന്നിവരാണ‌് വ്യാഴാഴ‌്ച എത്തിയത‌്. ഇവരെ സംഘാടക സമിതി സെക്രട്ടറി അഡ്വക്കറ്റ‌് ബി ബാലചന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. രാധ സീനിയർ വിഭാഗത്തിലും (യോഗാസനം), പ്രിയ സബ‌്ജൂനിയർ ആർടിസ‌്റ്റിക‌് പെയർ വിഭാഗത്തിലും ശ്രീയ സബ‌്ജൂനിയർ യോഗാസന വിഭാഗത്തിലുമാണ‌് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത‌്. 27 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മിജോർജ‌് ഇൻഡോർ സ‌്റ്റേഡിയത്തിലാണ‌് […] More

 • in

  ​​പ്രതിസന്ധി കാണാതെ പോകരുത്; ഇന്ത്യൻ ടീമിനോട് പോണ്ടിങ് 

  വേനൽക്കാല ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം ആത്മവിശ്വാസത്തിൽ തന്നെയാകും.  കാരണം ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടി ശക്തരായി തുടരുകയാണ് വിരാട് കോഹ്‌ലിയും കുട്ടികളും. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തുന്ന നിരീക്ഷണം  നടത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്.  ഓസ്‌ട്രേലിയൻ സാഹചര്യങ്ങളെ ഉൾക്കൊണ്ട് കളിക്കുന്നതിൽ സമീപ വർഷങ്ങളിലെല്ലാം ടീം ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ടെന്നും ഇത്തവണ സ്വിങ് ബോളിങ്ങിന് അനുകൂലമായ സാഹചര്യമാണെങ്കിൽ ഇന്ത്യൻ ടീം പ്രതിസന്ധി നേരിടുമെന്നുമാണ് രണ്ട് തവണ ലോക ചാംപ്യൻഷിപ് നേടിയ ഓസ്‌ട്രേലിയൻ […] More

 • in

  അർജുന നോമിനേഷൻ പ്രതീക്ഷിച്ചില്ല: ഹിമ 

  ന്യു ദൽഹി: അന്താരാഷ്ട്ര അത്ലറ്റിക്സിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഹിമ ദാസ് തന്നെ അർജുന അവാർഡിനായി ഇത്തവണ പരിഗണിക്കുമെന്ന്  പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. അർജുന പുരസ്‌കാരത്തിനായി കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറിന്‌ നൽകിയ ഇരുപത് കായിക താരങ്ങളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്തിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. അടുത്ത വർഷത്തെ പുരസ്കാരത്തിനായുള്ള  പട്ടികയിലാകും താൻ  പരിഗണിക്കപ്പെടുകയെന്ന് കരുതിയിരുന്നതായും ഫിൻലന്റിൽ നടന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഈ യുവ താരം വ്യക്തമാക്കി. ‘ദിങ് എക്സ്പ്രസ്’ എന്ന് […] More

 • central sports meet , sports council , kerala, Kerala State Sports Council ,KSSC, conduct ,sports meet ,schools ,CBSE, ICSE ,syllabuses, State,meet ,include ,students , Navodaya and Kendriya Vidyalaya schools,central syllabus,KSSC president ,T.P. Dasan
  in ,

  സ്‌കൂള്‍ കായിക മേളയില്‍ നിന്നും 18 ഇനങ്ങൾ ഒഴിവാക്കി; പ്രതിഷേധം ശക്തം

  തിരുവനന്തപുരം;  സംസ്ഥാനത്തെ സ്‌കൂള്‍ മാനുവല്‍ പരിഷ്‌കരണ കമ്മിറ്റി അനുമതി നല്‍കിയിരുന്ന 18 കായിക ഇങ്ങള്‍  പ്രളയ പ്രതിസന്ധികാരണം ഉപേക്ഷിച്ച നടപടിക്കെതിരെ കായിക സംഘടനകളും, കായികതാരങ്ങളും പ്രതിക്ഷേധത്തില്‍ 18 ഗെയിമുകളിലായി 700 റോളം കായിക താരങ്ങളുടെ ഭാവിക്ക് വിലങ്ങുതടിയാകുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. പ്രളയ പ്രതിസന്ധി സമയത്ത് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സംഘടനകള്‍ സര്‍ക്കാരിന് എതിരല്ലെന്നും എന്നാല്‍ സര്‍ക്കാര്‍ എടുക്കുന്ന വികലമായ നയങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണകണമെന്നും ആവശ്യപ്പെട്ടു. ദേശീയ മത്സരങ്ങളില്‍ വര്‍ഷങ്ങളായി സംസ്ഥാനത്തിന് വേണ്ടി മെഡലുകള്‍ […] More

 • in , ,

  ഷാരൂഖിന് പ്രിയങ്കരനാണ് ഈ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം 

  തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കായിക താരം ആരെന്ന്  വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരുഖ് ഖാൻ. കരീബിയൻ പ്രീമിയർ ലീഗ് 2018ൽ പങ്കെടുക്കുവാനെത്തിയ ഷാരുഖ് മുൻ ട്രിനിഡാഡിയൻ ക്രിക്കറ്റ് താരം ഇയാൻ ബിഷപ്പ് തന്റെ എക്കാലത്തെയും പ്രിയങ്കരനായ കളിക്കാരിൽ ഒരാളാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇയാൻ ബിഷപ്പ് തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിഹാസ താരത്തിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വിട്ടുകൊണ്ട് ആദ്യം ആഹ്ളാദം പങ്കുവെച്ചത്. കിംഗ് ഖാനെ കാണുവാൻ അവസരം ലഭിച്ചുവെന്ന് ട്വീറ്റ് ചെയ്ത ബിഷപ്പ് അദ്ദേഹത്തിന്റെ പ്രഭാവത്തെക്കുറിച്ചും വിനയത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. […] More

Load More
Congratulations. You've reached the end of the internet.