More stories

 • in

  പൊതുമേഖല പുത്തന്‍ വിപണനതന്ത്രം ആവിഷ്കരിക്കണം: ധനമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആസ്തിയെ പണമാക്കി മാറ്റുന്നതിനുള്ള വിപണതന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെടിഡിസി) സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവും വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതി കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള നൂതന വിഭവ സമാഹരണത്തിനാണ് പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിന് വ്യാപക പ്രചാരണം നല്‍കുന്നതിലൂടെ  കെടിഡിസിക്ക് സ്വയം പര്യാപ്തത നേടാനാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഗൃഹാതുരമായ […] More

 • in

  ഉത്തരമലബാര്‍ വിനോദസഞ്ചാരത്തിന് സ്മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ്

  തിരുവനന്തപുരം: ഉത്തര മലബാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ വിരല്‍ത്തുമ്പിലൊതുക്കുന്ന ‘സ്മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ്’ പുറത്തിറങ്ങി. ഈ പ്രദേശത്തെ ടൂറിസം വികസനം പരമവാധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ കഥാരുപേണ ലഭ്യമാക്കുകയും യാത്രികരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവരസാങ്കേതികവിദ്യയുടെ എല്ലാ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. യാത്രാമാര്‍ഗങ്ങള്‍, ടൂര്‍ പ്ലാനിങ്, ഓര്‍മ്മപ്പെടുത്തലിനുള്ള അലാറം നോട്ടിഫിക്കേഷന്‍, സുഹൃത്തുക്കളുമായി വിവരവിനിമയം, താമസ സൗകര്യങ്ങള്‍, റിസര്‍വേഷന്‍, സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈന്‍, ആംബുലന്‍സ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി […] More

 • KTDC, ayurbodha,World travel mart, Ayurveda, tourists, foreigners
  in ,

  അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് 6 കോടി രൂപ

  തിരുവനന്തപുരം: കണ്ണൂരില്‍ പുതുതായി ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐ.ആര്‍.ഐ.എ.) പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കിറ്റ്‌കോ മുഖേന ഡി.പി.ആര്‍. തയ്യാറാക്കുന്നതിനും നിര്‍ദിഷ്ട ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്കും മറ്റുമായാണ് ഈ തുക അനുവദിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കുന്നത് കിറ്റ്‌കോയാണ്. ഡി.പി.ആറിന് അന്തിമരൂപം നല്‍കുന്നതിന് കിറ്റ്‌കോയുടെ വിദഗ്ദ്ധസംഘം കല്യാട് വില്ലേജിലെ […] More

 • in ,

  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെടിഡിസി പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡ് 

  തിരുവനന്തപുരം: സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെടിഡിസി). മിതമായ നിരക്കില്‍  പദ്ധതിയില്‍ അംഗത്വം നേടി വ്യക്തികള്‍ക്കും  സ്ഥാപനങ്ങള്‍ക്കും  ഹില്‍ സ്റ്റേഷനുകളും  ബിച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യ നിരക്കില്‍ മേല്‍ത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 1 വ്യാഴാഴ്ച ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍റെ […] More

 • in

  ഇക്കോടൂറിസം മൈക്രോ വെബ്സൈറ്റ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

  തിരുവനന്തപുരം: കേരളത്തിലെ ഇക്കോടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി  സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തയാറാക്കിയ മൈക്രോ വെബ്സൈറ്റ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഇക്കോടൂറിസം ഡയറക്ടര്‍ ശ്രീ പ്രമോദ് പി പി, ഐ.എഫ്.എസ്ന്‍റെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാനത്ത് ഇക്കോടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമടങ്ങിയ ബൃഹത്തായ വെബ്സൈറ്റ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. വിനോദസഞ്ചാരികള്‍ക്കും പ്രകൃതി സംരക്ഷണത്തില്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്. 47 ഇക്കോടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍,  35 ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ നിലവിലുള്ള നൂറില്‍പരം […] More

 • in

  കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു

  ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണപ്രവർത്തനത്തെ തുടർന്ന്  നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിച്ചു. 2019  ൽ ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു. ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനം രേഖകൾ സഹിതം നൽകിയ കത്തിനെ തുടർന്നാണ് […] More

 • in

  തീര്‍ഥാടന ടൂറിസം: 91.72 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

  തിരുവനന്തപുരം: വിനോദസഞ്ചാര വികസനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 147 തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി സമര്‍പ്പിക്കുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്‍ക്യൂട്ടിന്‍റെ വികസനത്തിന്‍റെ ഭാഗമായാണ് ഇത് നടപ്പിലാക്കുക. […] More

 • in

  കെടിഎം: വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്ക, ഇംഗ്ലണ്ടിൽ നിന്ന്

  കൊച്ചി: വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വ്യാപാര ഇടപാടുകള്‍ക്കും വേദിയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പത്താം പതിപ്പില്‍ പങ്കെടുക്കുന്ന വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ളവര്‍. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ നടക്കുന്ന സംരംഭത്തില്‍ സെല്ലര്‍മാരുമായി വ്യാപാര ഇടപാടുകള്‍ക്കായും ആശയവിനിമയത്തിനായും  അമേരിക്കയില്‍ നിന്നും 42 പ്രതിനിധികളും ഇംഗ്ലണ്ടില്‍ നിന്നും 40 പ്രതിനിധികളുമാണ് എത്തിയിരിക്കുന്നത്. കേരള ട്രാവല്‍ മാര്‍ട്ട് പത്തു പതിപ്പുകള്‍ പിന്നിടുമ്പോള്‍ ഇതാദ്യമായാണ് 66 രാജ്യങ്ങളില്‍ നിന്നായി 545 വിദേശ ബയര്‍മാര്‍ പങ്കെടുക്കുന്നത്.  […] More

 • in

  കെടിഡിസിയും ഇന്‍റര്‍സൈറ്റും സംയുക്തമായി കേരള ഓണ്‍ വീല്‍സ് ആരംഭിച്ചു

  കൊച്ചി: കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പുത്തന്‍ പദ്ധതിയായ കേരള ഓണ്‍ വീല്‍സിനു കൊച്ചിയില്‍ തുടക്കമായി. കേരള ട്രാവല്‍ മാര്‍ട്ടില്‍  നടന്ന ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറാണ് സംരംഭത്തിന് തുടക്കം കുറിച്ചത്.  കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍റ് ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എബ്രഹാം ജോര്‍ജ്, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍  രാഹുല്‍ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും വിനോദ സഞ്ചാരികളെ […] More

 • in

  കുന്നിമണി കമ്മല്‍: വയനാടന്‍ യാത്രാനുഭവങ്ങളുടെ സ്മരണിക

  കൊച്ചി: വയനാടിന്‍റെ യാത്രാനുഭവങ്ങള്‍ എക്കാലവും മനസില്‍ നിറഞ്ഞു നില്‍ക്കാന്‍ കുന്നിമണി കൊണ്ട് അലങ്കരിച്ച പാരമ്പര്യ ആഭരണമായ ചൂതുമണിക്കമ്മലുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍. കുന്നിക്കുരു കൊണ്ട് നിര്‍മ്മിക്കുന്ന ഈ സ്മരണികയുടെ പ്രകാശനം സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് കേരള ട്രാവല്‍ മാര്‍ട്ടില്‍ നിര്‍വ്വഹിച്ചു. പക്കം (ഉചിതമായ സമയം) നോക്കി വെട്ടിയ കൈതോല മുള്ള് ചെത്തി ചീകുകയാണ് ചൂതുമണിക്കമ്മലിന്‍റെ നിര്‍മ്മാണത്തിലെ ആദ്യ പടി. കരിമരുത് കത്തിച്ച് അതിന്‍റെ ചാരത്തിന്‍റെ ചൂടില്‍ ഇത് ചുട്ടെടുക്കുന്നു. ചെറുതേന്‍ മെഴുകും ചുട്ടെടുത്ത് അതില്‍ കൈതോല […] More

 • responsible tourism, Kerala, minister, Kadakampally 
  in ,

  കേരളത്തിന് 9 ദേശീയ ടൂറിസം പുരസ്കാരങ്ങൾ 

  തിരുവനന്തപുരം: പ്രളയദുരിതത്തിനിടയിലും ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് അംഗീകാരമായി മാറിയിരിക്കുകയാണ് ദേശീയ ടൂറിസം പുരസ്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്‍റെ നാല് ഔദ്യോഗിക എന്‍ട്രികള്‍ ഉള്‍പ്പെടെയാണ് 9 ദേശീയ പുരസ്കാരങ്ങള്‍. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ ജെ അല്‍ഫോണ്‍സ് പുരസ്കാര ദാനം നടത്തി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വര്‍മ്മയുള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിന്‍റെ ദുരിതകാലം […] More

 • in ,

  കേരള ട്രാവല്‍ മാര്‍ട്ട് 2018 വേദി ഒരുങ്ങി; ഇനി വാണിജ്യ കൂടിക്കാഴ്ചകളുടെ ദിനങ്ങൾ

  കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിനെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കുന്നത് പാടവും വരമ്പും ജലചക്രവും മണ്ണ് കൊണ്ടുള്ള വീടും അടങ്ങിയ ഗ്രാമീണ അന്തരീക്ഷം. കേരളത്തിന്‍റെ ടൂറിസം മേഖലയുടെ നേര്‍ക്കാഴ്ചയാണ് കേരള ട്രാവല്‍ മാര്‍ട്ട് പവലിയനില്‍ ഒരുങ്ങിയത്. കേരള ട്രാവല്‍ മാര്‍ട്ടിനായി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്‍ററുകളുടെ ഒരുക്കം പൂര്‍ത്തിയായി. പൂര്‍ണമായും ശീതീകരിച്ച നാനൂറോളം സ്റ്റാളുകളാണ് ഇവിടെ വാണിജ്യ ചര്‍ച്ചകള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. വിദേശത്തു നിന്നു മാത്രം 545 പേര്‍ കേരള ട്രാവല്‍ മാര്‍ട്ടിനെത്തിയിട്ടുണ്ട്. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, […] More

Load More
Congratulations. You've reached the end of the internet.