in , ,

കന്നുകാലി കശാപ്പ് നിരോധനം പിൻവലിക്കുമെന്ന് സൂചന

ന്യൂഡൽഹി: രാജ്യത്തെങ്ങും വൻ വിവാദങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായ കേന്ദ്ര സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമം (cattle slaughter ban) പിൻവലിക്കുമെന്ന് റിപ്പോർട്ട്. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതായി വനം, പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതുസംബന്ധിച്ച് നിയമ മന്ത്രാലയത്തിന് പരിസ്ഥിതി മന്ത്രാലയം കത്തയച്ചതായി സൂചനയുണ്ട്. 2017 മെയ് 23-നാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധനം പിൻവലിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.

ഇതനുസരിച്ച് പശു, കാള പോത്ത്, ഒട്ടകം, പൈക്കിടാവ് എന്നിവയെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. മതചടങ്ങുകളുടെ ഭാഗമായി ബലികൊടുക്കുന്നതും നിരോധിച്ചിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിന്റെ ഈ നിയമത്തിനെതിരെ കർശന നിലപാടെടുത്തു.

പുതിയ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും ഈ ഉത്തരവ് പ്രതിപക്ഷം ഒരു ആയുധമായി പ്രയോഗിക്കുകയും ചെയ്തതോടെയാണ് ഉത്തരവ് പിൻവലിക്കുന്നതിനെ കുറിച്ചാലോചിക്കാൻ കേന്ദ്രം തീരുമാനിച്ചത്. കശാപ്പിനല്ല, കന്നുകാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുകയാണ് നിയമം ചെയ്യുന്നതെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചിരുന്നു.

രാജ്യത്ത് ഗോരക്ഷാ സേനയുടെ പേരില്‍ രാജ്യത്ത് അക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിരോധനം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കറവ വറ്റിയ പശുക്കളെ പോലും കശാപ്പിനായി വില്‍ക്കുന്നത് നിരോധിക്കുന്ന ഉത്തരവിനെതിരെ കര്‍ഷകരും രംഗത്തെത്തിയിരുന്നു.

നിയമത്തിന് സുപ്രീം കോടതി സ്റ്റേ വിധിച്ചതും സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പു മൂലം ചട്ടത്തിലെ വ്യവസ്ഥകള്‍ കാലിച്ചന്തയിലെ കന്നുകാലികളെയും കേസുകളില്‍ പിടിക്കപ്പെടുന്നവയെയും മാത്രമേ ബാധിക്കൂവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിശദീകരണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

കന്നുകാലിച്ചന്തകളെ നിയന്ത്രിക്കുന്നതിനും മൃഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ചട്ടം കൊണ്ടുവന്നതെന്ന് പുതിയ വനം-പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ വര്‍ധനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് വൻ പ്രതിഷേധങ്ങൾക്ക് കാരണമായ നിയമം പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഇവർ വിധികർത്താക്കൾ 

Abi, Kalabhavan Abhi, died, mimicry artist, actor, passes away, films, cassettes, Kalabhavan, stage shows, cinema, blood pressure, hospital,

നടനും മിമിക്രി താരവുമായ കലാഭവൻ അബി അന്തരിച്ചു