in , ,

കാവേരി നദീജലം: വിധി കർണാടകയ്ക്ക് അനുകൂലം; തമിഴ്നാടിനും കേരളത്തിനും തിരിച്ചടി

ചെന്നൈ: കാവേരി ( Cauvery ) നദീജലം പങ്കിടുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിലും തമിഴ്നാട്-കർണാടക അതിർത്തിയിലും സുരക്ഷ ശക്തമാക്കി. കർണാടകയ്ക്ക് അനുകൂലമായ വിധി പുറത്തു വന്നതോടെ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചതിന് പുറമെ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിലേക്കുള്ള ബസ് സർവീസുകൾ റദ്ദാക്കി.

എന്നാൽ അന്തർ സംസ്ഥാന ബസുകൾക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് അധികൃതർ അറിയിച്ചു. കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു തമിഴ്നാടും കർണാടകയും തമ്മിൽ രണ്ടു പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.

കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ വിധിയിൽ ഭേദഗതി വരുത്തിയ സുപ്രീംകോടതി, തമിഴ്നാടിനുള്ള വിഹിതം വെട്ടിക്കുറച്ച് കർണാടകയ്ക്ക് കൂടുതൽ ജലം അനുവദിച്ചു. തമിഴ്നാടിന്‍റെ 192 ടിഎംസി ജലം 177.25 ടിഎംസിയായും കുറച്ചു.

14.75 ടിഎംസി അധിക ജലമാണ് കർണാടകയ്ക്ക് അനുവദിച്ചത്. ഇതോടെ തമിഴ്നാടിന്റെ വിഹിതം 419 ടിഎംസിയിൽ നിന്ന് 404.25 ടിഎംസിയായി കുറയും. കേരളത്തിന് മുപ്പതും പുതുച്ചേരിക്ക് ഏഴും ടിഎംസി ജലം ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി.

99.8 ടിഎംസി വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. 15 വർഷത്തേക്കാണ് വിധി. എന്നാൽ ആവശ്യമെങ്കിൽ ഈ വിധി പിന്നീട് പുനഃപരിശോധിക്കും. വിധിയെ കര്‍ണാടകം സ്വാഗതം ചെയ്തു.

കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ (സി.ഡബ്ല്യു.ഡി.ടി.) 2007-ലെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.

കർണാടകത്തിന് അനുകൂലമായ വിധി പുറത്തു വന്നതിനെ തുടർന്ന് പ്രക്ഷോഭങ്ങൾ ഉണ്ടകായേക്കാമെന്ന സൂചന കണക്കിലെടുത്താണ് കാവേരി നദീജല പ്രദേശങ്ങളിൽ അധികൃതർ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയത്.

മൈസൂരുവിന്റെ ചില നദീജല പദ്ധതികൾ മദ്രാസിന്റെ എതിർപ്പിനു കാരണമായതിനെത്തുടർന്ന് 1892-ലാണ് മൈസൂർ രാജാവും മദ്രാസ് സർക്കാരും നദീജലം പങ്കിടുന്നതിനെ സംബന്ധിച്ച് ആദ്യ കരാറുണ്ടാക്കിയത്.

1910-ൽ മദ്രാസ് സർക്കാർ മേട്ടൂരിൽ ഡാം പണിയാൻ ശ്രമം തുടങ്ങിയതോടെ കാവേരി നദീജലത്തെ സംബന്ധിച്ച തർക്കം രൂക്ഷമായി.

കർണാടകയുടെയും തമിഴ്നാടിന്റെയും കുടിവെള്ളത്തിന്റെയും കൃഷിയുടെയും വിഷയമെന്നതിന് പുറമെ ഇന്ന് ഈ സംസ്ഥാനങ്ങളിലെ പാർട്ടികളുടെ തലവിധി കുറിക്കുന്ന രാഷ്ട്രീയ പ്രശ്നം കൂടിയാണ് കാവേരി നദി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KTDC , luxury bus tour project , flagg off , Tourism Minister, flags off, Kadakampally Surendran, tourism, cooperation and devaswoms, organised, luxury bus, express, Thiruvananthapuram, kochi, 

ആഡംബര ബസ് ടൂറിസം പദ്ധതിക്ക് ആവേശകരമായ തുടക്കം

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

ഷുഹൈബ് വധം: ശക്തമായ തെളിവുമായി ചെന്നിത്തല; രൂക്ഷ വിമർശനവുമായി ജോയ് മാത്യു