Movie prime

ഇന്ദിര ജയ്‌സിംഗിന്റേയും ആനന്ദ് ഗ്രോവറിന്റെയും ഓഫീസിലും വീട്ടിലും സി ബി ഐ റെയ്ഡ്

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്സിംഗ്, ആനന്ദ് ഗ്രോവർ എന്നിവരുടെ ഓഫീസിലും വീട്ടിലും സി ബി ഐ റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. ദമ്പതികളുടെ നേതൃത്വത്തിലുള്ള ലോയേഴ്സ് കളക്ടീവ് എന്ന എൻ ജി ഒ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. എഫ് സി ആർ എ നിയമം ലംഘിച്ച് സംഘടനക്കായി സ്വീകരിച്ച പണം വകമാറ്റി ചിലവഴിച്ചു എന്നാണ് കേസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായ അനിൽകുമാർ ദസ്മാനെ നൽകിയ പരാതിയിലാണ് More
 
ഇന്ദിര ജയ്‌സിംഗിന്റേയും ആനന്ദ് ഗ്രോവറിന്റെയും ഓഫീസിലും വീട്ടിലും സി ബി ഐ റെയ്ഡ്

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിംഗ്, ആനന്ദ് ഗ്രോവർ എന്നിവരുടെ ഓഫീസിലും വീട്ടിലും സി ബി ഐ റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. ദമ്പതികളുടെ നേതൃത്വത്തിലുള്ള ലോയേഴ്സ് കളക്ടീവ് എന്ന എൻ ജി ഒ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം.

എഫ് സി ആർ എ നിയമം ലംഘിച്ച് സംഘടനക്കായി സ്വീകരിച്ച പണം വകമാറ്റി ചിലവഴിച്ചു എന്നാണ് കേസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായ അനിൽകുമാർ ദസ്മാനെ നൽകിയ പരാതിയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അസോസിയേഷന്റെ ലക്ഷ്യങ്ങളിൽ പറയുന്ന കാര്യങ്ങൾക്കല്ല പണം ചിലവഴിച്ചത്. മറിച്ച് അതുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിപരമായ കാര്യങ്ങൾക്കാണ്‌.

സർക്കാരിനെതിരെയുള്ള കേസുകൾ ഏറ്റെടുത്തതിനുള്ള വൈരാഗ്യ ബുദ്ധിയാണ് മുതിർന്ന അഭിഭാഷകർക്കെതിരെയുള്ള നീക്കമെന്ന് ലോയേഴ്സ് കളക്ടീവ് ആരോപിച്ചിരുന്നു. 2016 ൽ സംഘടനയുടെ എഫ് സി ആർ എ ലൈസൻസ് റദ്ദാക്കുന്നത് തന്നെ നിയമവിരുദ്ധമായാണ്.

അതിനെതിരെ ബോംബെ ഹൈക്കോടതിയിൽ നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. സംഘടനയ്ക്കെതിരെയുള്ള പരാതികൾ അന്വേഷിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് ടീമിന്(എസ് ഐ ടി) രൂപം കൊടുക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയതിനും ശക്തമായി പ്രതികരിച്ചതിലുമുള്ള വൈരാഗ്യമെന്നാണ് എസ് ഐ ടി രൂപീകരണ നിർദേശത്തോട് ഇരുവരും പ്രതികരിച്ചത്.