CBSE 12th , result, announced, declared, exam, students, question paper, leak, girls, boys, websites, Google, Plus two, VHSE, result, declared, education minister, students, kannur, malappuram, Pathanamthita, 
in ,

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം: 97.32% വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാമത്

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ( CBSE 12th result ) പ്രസിദ്ധീകരിച്ചു. 83.01 % വിജയം. വിജയശതമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷത്തിൽ വർദ്ധനവുണ്ടായി.

ആണ്‍കുട്ടികളേക്കാള്‍ ഉയര്‍ന്ന വിജയ ശതമാനം പെണ്‍കുട്ടികള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികള്‍ക്ക് 88.31 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 78.99 ശതമാനവുമാണ് വിജയം.

തിരുവനന്തപുരം ജില്ലയിലാണ് മികച്ച വിജയ ശതമാനം. 97.32 ശതമാനം വിജയത്തോടെയാണ്  തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തിയത്.

500ല്‍ 499 മാര്‍ക്ക് നേടി ഗാസിയബാദില്‍ നിന്നുള്ള മേഘന ശ്രീവാസ്തവ ഒന്നാം റാങ്ക് നേടി. ഗാസിയബാദില്‍ നിന്ന് തന്നെയുള്ള അനുഷ്ക ചന്ദ്രക്കാണ് രണ്ടാം റാങ്ക്. 498 മാര്‍ക്കാണ് അനുഷ്ക നേടിയത്.

മൂന്നാം റാങ്കിന് ഏഴ് പേര്‍ അര്‍ഹരായി. ജയ്പുര്‍, ലുധിയാന, ഹരിദ്വാര്‍, നോയിഡ, മീററ്റ് എന്നിവടങ്ങളില്‍ നിന്നുള്ള ഒാരോ വിദ്യാത്ഥികളും ഗാസിയാബാദില്‍ നിന്നുള്ള രണ്ട് വിദ്യാത്ഥികളുമാണ് മൂന്നാം റാങ്കിന് അര്‍ഹരായത്.

ഗൂഗിളുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനാല്‍ ഇത്തവണ ‘സിബിഎസ്‌ഇ റിസള്‍ട്ട്സ്’, ‘സിബിഎസ്‌ഇ ക്ലാസ് 10 റിസള്‍ട്ട്സ്’, ‘സിബിഎസ്‌ഇ ക്ലാസ് 12 റിസള്‍ട്ട്സ്’ എന്നീ ഷോര്‍ട്ട് കീകളിലൂടെ ഫലം വേഗമറിയാന്‍ സാധിക്കും.

ഉമാങ് മൊബൈല്‍ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റര്‍ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in

ഡിജിറ്റല്‍ മാര്‍ക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കര്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭ്യമാക്കും.

ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം വഴി ഫലത്തിനു ഫോണ്‍: 011 24300699 (ഡല്‍ഹിയില്‍), 011 24300699 (ഡല്‍ഹി ഒഴികെ എല്ലായിടത്തും).

എസ്‌എംഎസില്‍ ലഭിക്കാന്‍ ഫോണ്‍: 7738299899; ഫോര്‍മാറ്റ്: cbse12

4,138 സെന്ററുകളിലായി 11,86,306 വിദ്യാർത്ഥികളാണ് ഇത്തവണ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെ‍ഴുതിയത്.

പത്താം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തികശാസ്ത്രം ചോദ്യപേപ്പര്‍ ചോര്‍ന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഈ കേസില്‍ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് അധ്യാപകരടക്കം ചില പ്രതികളെ അറസ്റ്റു ചെയ്തിരുന്നു.

തുടർന്ന് ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ലെന്ന് കണ്ടെത്തിയതിനാൽ പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ceiling fan , rotation, heat, room, temperature, students, Kerala, mechanic engineering, experiment, press conference, switch, regulator, project, counterclockwise ,clockwise

സീലിംഗ് ഫാന്‍ തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?!

Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

ജസ്റ്റിസ് കെമാല്‍പാഷയുടെ വിമർശനം: പ്രതികരണവുമായി ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്‌ജിയും