CBSE Exams , supreme court, dismisses, all petitions, paper leaks, re-exam, petitions, 
in ,

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: എല്ലാ ഹർജികളും സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പരീക്ഷയുടെ ( CBSE Exams ) ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളിക്കളഞ്ഞു. സിബിഎസ്ഇ യുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം വേണം, കണക്ക് പരീക്ഷ വീണ്ടും നടത്തുന്നത് റദ്ദാക്കണം എന്നതുള്‍പ്പെടെയുള്ള ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.

പത്താം ക്ലാസ്സിലെ കണക്ക് പരീക്ഷ റദ്ദാക്കിയ തീരുമാനം പിന്‍വലിക്കുകയും പരീക്ഷ വീണ്ടും നടത്തില്ലെന്ന് സിബിഎസ്‌ഇ കഴിഞ്ഞ ദിവസം തീരുമാനം എടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് പ്രസക്തിയില്ലെന്ന് കോടതി അറിയിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നിര്‍ബന്ധമാക്കരുതെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി നിരസിച്ചു. പത്താം ക്ലാസിലെ കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന തീരുമാനം സിബിഎസ്ഇ കോടതിയെ അറിയിച്ചു.

മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഹര്‍ജികൾ സമര്‍പ്പിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണവും ഉന്നതതല അന്വേഷണവും വേണമെന്ന് ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ സ്വദേശിയായ റോഷന്‍ മാത്യു സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.

പത്താം ക്ലാസ് പരീക്ഷ നടത്തുന്ന പക്ഷം രാജ്യത്ത് എല്ലായിടത്തും ഒരു പോലെ നടത്തണമെന്നാണ് മലയാളി വിദ്യാര്‍ഥികളായ അനസൂയ തോമസ്, ഗായത്രി തോമസ് എന്നിവര്‍ ആവശ്യപ്പെട്ടത്.

പത്താം ക്ലാസ് പരീക്ഷ നടത്തുകയാണെങ്കില്‍ ഒരു പോലെ നടത്തണമെന്നും അല്ലാത്ത പക്ഷം അത് തുല്യതാവകാശ ലംഘനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജസ്ഥാന്‍, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടത്താത്തതെന്നും ഇവർ ആരോപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

YouTube attack , lady, Nasim Aghdam , woman,YouTube headquarters ,Tuesday, employees , police ,witnesses , Officers , federal agents , company', Bay Area , San Bruno ,

യൂട്യൂബ് ആസ്ഥാനത്തെ വെടിവയ്പ്പ്; മരണമടഞ്ഞത് കമ്പനിക്കെതിരെ പരാതിപ്പെട്ട വനിത

KSRTC drivers , vicks, sleep, video,ak saseendran ,  transport minister, meeting, duty, exhausted, accidents, complaints, 

ഉറക്കം അകറ്റാൻ കാന്താരിയുമായി കെഎസ്ആർടിസി ഡ്രൈവർമാർ; മന്ത്രി ഇടപെട്ടു