CBSE, question paper,leak,Delhi,police,probe, exams, cancelled, investigation, questions ,
in ,

സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം ഊർജ്ജിതം

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ( CBSE ) ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ഡല്‍ഹിയിലും ഹരിയാനയിലും പോലീസ് പരിശോധന തുടരുകയാണ്.

വിദ്യാർഥികൾ ഉൾപ്പെടെ 25 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. സിബിഎസ്ഇ നൽകിയ പരാതിയിന്മേൽ രണ്ടു‌ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ പറ്റി അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

സീനിയർ പോലീസ് ഓഫീസർ ആർ.പി. ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കോച്ചിങ് കേന്ദ്രം നടത്തുന്ന രജീന്ദർ നഗർ സ്വദേശി പോലീസ് നിരീക്ഷണത്തിലാണ്.

പരീക്ഷാ കേന്ദ്രങ്ങളിലെ അധ്യാപകരെയും ചോദ്യം ചെയ്യുന്നുണ്ട്. ഡൽഹി പോലീസിനെ കൂടാതെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘവും അന്വേഷണം നടത്തുന്നുണ്ട്.

സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടർന്ന് പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകൾ റദ്ദാക്കിയിരുന്നു.

റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയതി സംബന്ധിച്ച തീരുമാനം ഞാറയാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.

വന്‍ സംഘം തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ വാട്സ്‌ആപ്പ് വഴി പ്രചരിച്ചതിനാല്‍ ഇതിന്റെ സ്രോതസ് കണ്ടുപിടിക്കുന്നത് എളുപ്പമല്ലെന്നും അന്വേഷണസംഘം അറിയിച്ചു.

പുനപരീക്ഷകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഒഴിവാക്കാന്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കാന്‍ സി.ബി.എസ്.ഇയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

സി.ബി.എസ്.ഇയുടെ പരീക്ഷാ സംവിധാനം ശക്തമാണെന്നും ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും കഴിഞ്ഞ ദിവസം പ്രകാശ് ജാവദേക്കര്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് സൂചന.

ഡല്‍ഹിയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷയുടെ തലേദിവസം രാത്രിയോടെ ലഭിച്ചിരുന്നു.

തിങ്കളാഴ്ചയാണ് പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തികശാസ്ത്രം പരീക്ഷ നടന്നത്. അന്നുതന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതിപ്പെട്ടിരുന്നു.

CBSE, question paper,leak,Delhi,police,probe, exams, cancelled, investigation, questions ,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

കോടതികളുടെ സ്​റ്റേ ഒാർഡറുകൾക്ക് ഇനി ആറു മാസത്തെ കാലാവധി

Thiruvananthapuram Medical College, attack, patient, old man, attender, Sunil kumar, suspension, Shylaja, health minister, employee, hospital, treatment, fingers, 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃദ്ധനായ രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത