CBSE schools , CBSE, principal, teachers, 60 years old, service, order, appointment, cbse regional officer, advertisement, newspapers, Kollam trinity school, cbse schools, age bar
in

അറുപത് വയസു കഴിഞ്ഞവർ സർവീസിൽ തുടരേണ്ടെന്ന് സിബിഎസ്ഇ

തിരുവനന്തപുരം: സിബിഎസ്ഇ സ്‌കൂളുകളില്‍ ( CBSE schools ) 60 വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന കര്‍ശന ഉത്തരവ് സിബിഎസ്ഇ പുറത്തിറക്കി.

സിബിഎസ്ഇ റീജിയണല്‍ ഓഫീസര്‍ തരുണ്‍ കുമാര്‍ ഇറക്കിയ ഉത്തരവിലാണ് അധ്യാപക-പ്രിന്‍സിപ്പല്‍ നിയമനത്തെ സംബന്ധിച്ച്‌ വ്യക്തമാക്കുന്നത്.

പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കി വേണം പുതിയ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതുവരെ സ്‌കൂളിലെ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍ ചുമതല നല്‍കണമെന്നും സിബിഎസ്ഇയുടെ ഉത്തരവില്‍ പറയുന്നു.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ 70 വയസുള്ള വ്യക്തി പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് സിബിഎസ്ഇ പുതിയ ഉത്തരവിറക്കിയത്.

അറുപത് വയസു കഴിഞ്ഞ ആരും അധ്യാപക തസ്തികയിലോ അനധ്യാപക തസ്തികയിലോ തുടരരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Fake , hartal , Kerala, Kathua,social media,  fake information, police,  People ,threatened, blocked, ksrtc buses, national highway, 

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

സര്‍വീസ്‌ ചട്ടലംഘനം: സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍