ceiling fan , rotation, heat, room, temperature, students, Kerala, mechanic engineering, experiment, press conference, switch, regulator, project, counterclockwise ,clockwise
Cooling Motion
in ,

സീലിംഗ് ഫാന്‍ തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?!

പത്തനംതിട്ട: സീലിംഗ് ഫാന്‍ ( ceiling fan ) തിരിച്ചു കറക്കിയാൽ മുറിയിലെ ചൂടു കുറയുമോ?! കുറയുമെന്നാണ് കേരളത്തിലെ ഒരു സംഘം മെക്കാനിക്കൽഎഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നത്.

മുറിയിലെ ചൂട് കുറയ്ക്കുവാൻ സീലിംഗ് ഫാന്‍ തിരിച്ചു കറക്കുന്നത് കൂടുതൽ ഫലപ്രദമാകുമെന്ന് മൗണ്ട് സിയോന്‍ എഞ്ചിനീയറിംഗ് കോളജിലെ അവസാനവര്‍ഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികൾ അറിയിച്ചു.

പ്രോജക്ടിന്റെ ഭാഗമായി നടത്തിയ തങ്ങളുടെ പരീക്ഷണം വിജയകരമാണെന്ന് ഈ യുവ ഗവേഷകർ അവകാശപ്പെട്ടു. ഫാന്‍ സാധാരണ നിലയില്‍ കറങ്ങുമ്പോള്‍ മുറിക്കകത്തുണ്ടാകുന്ന ഊഷ്മാവിന് പ്രധാന കാരണം മേല്‍ക്കൂരയിലെ ചൂടാണെന്ന് ഇവർ വ്യക്തമാക്കി.

മേല്‍ക്കൂരയിലെ ചൂട് ശമിപ്പിക്കുവാനാണ് ഫാന്‍ എതിര്‍ ദിശയില്‍ കറക്കുന്നതെന്നും ഇവർ അറിയിച്ചു. ഫാന്‍ തിരികെ കറക്കുമ്പോള്‍ കാറ്റ് മുകളിലേക്ക് ചലിക്കുകയും മേല്‍ക്കൂര തണുക്കുകയും ചെയ്യും.

അതിന് ശേഷം ഫാന്‍ സാധാരണ രീതിയിൽ കറങ്ങുമ്പോള്‍ മുറിക്കുള്ളില്‍ തണുത്ത കാറ്റ് ലഭിക്കും. മുറിയില്‍ ചൂട് കൂടുന്നതിനനുസരിച്ച്‌ ഫാനിന്റെ ദിശ മാറ്റി പരീക്ഷിക്കാമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

ഈ പ്രക്രിയയാൽ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കുറക്കാമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഫാനിന്റെ കറക്കം ക്രമീകരിക്കുന്നതിനായി വിദ്യാർത്ഥികൾ പ്രത്യേക തരം സ്വിച്ചാണ് ഉപയോഗിച്ചതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ജെയ്‌സണ്‍ ജേക്കബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഭാവിയില്‍ റഗുലേറ്ററിനോട് ചേര്‍ത്ത് ഇത് ഘടിപ്പിക്കാനാകുമെന്നും ഗവേഷണ സംഘം അറിയിച്ചു. വിദ്യാർത്ഥികളുടെ പുതിയ പരീക്ഷണ ഫലം വെളിപ്പെടുത്തുവാനായി വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ അധ്യാപകരായ ജയറാം എം, നിധിന്‍ കെ രാജന്‍, വിദ്യാര്‍ത്ഥികളായ വിനീത്, അജേഷ്, ജിന്‍സണ്‍ എന്നിവർ പങ്കെടുത്തു.

ceiling fan , rotation, heat, room, temperature, students, Kerala, mechanic engineering, experiment, press conference, switch, regulator, project, counterclockwise ,clockwise

Leave a Reply

Your email address will not be published. Required fields are marked *

plastic, biodegradable carry bag , threat, health issues, environment, pollution, Kerala, High court, awareness, programme, ban, 

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് വിട; പരിസ്ഥിതി സൗഹാർദ്ദ ബദൽ മാർഗ്ഗമൊരുങ്ങുന്നു

CBSE 12th , result, announced, declared, exam, students, question paper, leak, girls, boys, websites, Google, Plus two, VHSE, result, declared, education minister, students, kannur, malappuram, Pathanamthita, 

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം: 97.32% വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാമത്