നാട്ടാന സെൻസസ്: 520-ഓളം ആനകളുടെ വിവരം ശേഖരിച്ചു 

തിരുവനന്തപുരം: വനം വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ നടന്ന നാട്ടാന സെൻസസിൽ 520-ഓളം ആനകളുടെ വിവരശേഖരണം നടത്തി.

ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്മാരുടേയും പേരുവിവരങ്ങൾ, ആനകളെ തിരിച്ചറിയാനുള്ള മൈക്രോ ചിപ്പ് വിവരങ്ങൾ എന്നിവയ്ക്ക് പുറമേ ആനകളുടെ ഡി.എൻ.എ പ്രൊഫൈൽ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ആനകളുടെ ഉയരം, നീളം, തുമ്പിക്കൈ,കൊമ്പ്,വാൽ എന്നിവയുടെ അളവ്, ചിത്രങ്ങൾ എന്നിവയെല്ലാം വിവരശേഖരത്തിൽ ഉൾപ്പെടും.

ഏറ്റവും കൂടുതൽ ആനകളുണ്ടായിരുന്ന ജില്ല തൃശ്ശൂരും കുറവ് കണ്ണൂരുമാണ്.  145 ആനകളുടെ വിവരങ്ങൾ തൃശ്ശൂരിൽ നിന്ന് ലഭിച്ചപ്പോൾ 3 ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരിൽ നിന്നും ലഭ്യമായത്.കാസർഗോഡാണ് നാട്ടാനകളില്ലാത്ത ഏക ജില്ല.

എല്ലാ ജില്ലകളിലേയും സാമൂഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർമാരുടെ നേതൃത്വത്തിൽ ആനകളുടെ എണ്ണത്തിന്

ആനുപാതികമായി സ്ക്വാഡുകൾ രൂപീകരിച്ചാണ് സെൻസസ് നടപടികൾ പൂർത്തിയാക്കിയത്. ഓൺലൈൻ സംവിധാനത്തിലൂടെ യാണ് വിവര സമാഹരണം നടത്തിയത്.ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കി എന്ന പ്രത്യേകതയും ഇപ്പോൾ നടന്ന നാട്ടാന സെൻസസിനുണ്ട്.

സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങൾ സമർപ്പിക്കണമെന്നസുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ആനകളുടെ കണക്കെടുപ്പ് നടത്തിയത്. ഡിസം. 31 നുള്ളിൽ സെൻസസ് റിപ്പോർട്ട് സുപ്രീം കോടതിൽ സമർപ്പിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി.കെ.കേശവൻ അറിയിച്ചു.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രാജ്യാന്തര മത്സരവിഭാഗത്തില്‍ നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങള്‍

സംസ്ഥാന വ്യാപകമായി സ്റ്റാര്‍ട്ടപ് ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ വരുന്നു