Movie prime

എംബ്രൈറ്റ് ഇന്‍ഫോടെക്കിന് 50 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റ്

നൂതനാശയങ്ങളെ ഉല്പ്പന്നങ്ങളാക്കി വികസനത്തെ സഹായിക്കുന്ന സ്റ്റാര്ട്ടപ്പുകള്ക്ക് കേന്ദ്ര സര്ക്കാര് നല്കുന്ന 50 ലക്ഷം രൂപയുടെ ഗ്രാന്റിന് കേരള സ്റ്റാര്ട്ടപ് മിഷന്റെ മേല്നോട്ടത്തിലുള്ള എംബ്രൈറ്റ് ഇന്ഫോടെക് അര്ഹമായി. നൂതന സംരംഭങ്ങള്ക്ക് പ്രോത്സാഹനം നല്കുന്നതിനുള്ള ഏറ്റവും ഉയര്ന്ന സര്ക്കാര് സഹായമാണിത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ബയോടെക്നോളജി ഇന്ഡസ്ട്രി റിസര്ച്ച് അസിസ്റ്റന്സ് കൗണ്സില് ബയോടെക്നോളജി ഇഗ്നിഷന് ഗ്രാന്റാണ് (ബിറാക് ബിഗ് 15) എംബ്രൈറ്റ് ഇന്ഫോടെക് സ്വന്തമാക്കിയത്. വെര്ച്വല് റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്നെറ്റ് ഓഫ് തിംഗ്സ്, നിര്മ്മിതബുദ്ധി എന്നിവയ്ക്ക് More
 
എംബ്രൈറ്റ് ഇന്‍ഫോടെക്കിന് 50 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റ്

നൂതനാശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി വികസനത്തെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 50 ലക്ഷം രൂപയുടെ ഗ്രാന്‍റിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ മേല്‍നോട്ടത്തിലുള്ള എംബ്രൈറ്റ് ഇന്‍ഫോടെക് അര്‍ഹമായി. നൂതന സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ സഹായമാണിത്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ ബയോടെക്നോളജി ഇഗ്നിഷന്‍ ഗ്രാന്‍റാണ് (ബിറാക് ബിഗ് 15) എംബ്രൈറ്റ് ഇന്‍ഫോടെക് സ്വന്തമാക്കിയത്. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, നിര്‍മ്മിതബുദ്ധി എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് എംബ്രൈറ്റ് ഇന്‍ഫോടെക്.

അഖിലേന്ത്യാടിസ്ഥാനത്തില്‍ ഗ്രാന്‍റിനായി തിരഞ്ഞെടുത്ത 15 കമ്പനികളില്‍ ഒന്നാണ് എംബ്രൈറ്റ് കേരള. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍റെ സംരംഭക വികസന ഫണ്ടിനും നിധി പ്രയാസ് ഗ്രാന്‍റിനും ശേഷം എംബ്രൈറ്റ് ഇന്‍ഫോടെക്കിന് ലഭിച്ച മൂന്നാമത്തെ സര്‍ക്കാര്‍ അംഗീകാരമാണിത്.

2019 ല്‍ ബിറാക് ബിഗ് 14 ന്‍റെ നാലാം റൗണ്ടിലെത്തിയ മികച്ച 20 കമ്പനികളില്‍ ഒന്നായിരുന്നു എംബ്രൈറ്റ് ഇന്‍ഫോടെക്. എ.ആര്‍ സത്യനാരായണന്‍ സിഇഒ-യും ബോബിന്‍ ചന്ദ്ര സിഎഫ്ഒ-യുമാണ്.

ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറുള്ളവരുടെ പ്രത്യേക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി ഓട്ടികെയര്‍ എന്ന സാങ്കേതിക പഠനസഹായി എംബ്രൈറ്റ് ഇന്‍ഫോടെക് വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നു. ഇത്തരം കുട്ടികളുടെ വൈജ്ഞാനിക, സാമൂഹിക, സ്വയം പരിചരണ കഴിവുകളെ മെച്ചപ്പെടുത്താന്‍ ഓട്ടികെയര്‍ ഏറെ സഹായകമാണ്.