central sports meet , sports council , kerala, Kerala State Sports Council ,KSSC, conduct ,sports meet ,schools ,CBSE, ICSE ,syllabuses, State,meet ,include ,students , Navodaya and Kendriya Vidyalaya schools,central syllabus,KSSC president ,T.P. Dasan
in

കേന്ദ്ര സിലബസ് വിദ്യാര്‍ഥികള്‍ക്കായി സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ്

തിരുവനന്തപുരം: കേരളത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ( sports council ) കായികമേളയായ കേരള സ്റ്റേറ്റ് സെന്‍ട്രല്‍ സ്കൂള്‍സ് സ്പോര്‍ട്സ് മീറ്റ് ( central sports meet ) ജനുവരി 30, 31 തീയതികളില്‍ നടക്കും.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ജനുവരി 30-ന് വൈകുന്നേരം ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കായികമേള ഉദ്ഘാടനം ചെയ്യും. എന്നാൽ അന്നേ ദിവസം രാവിലെ 7.30-ന് മല്‍സരങ്ങള്‍ ആരംഭിക്കും. സമാപനദിവസമായ 31-ന് വൈകുന്നേരം നാലു മണിക്ക് സമ്മാനദാനം നടക്കുമെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതർ അറിയിച്ചു.

ഈ കായികമേളയിലൂടെ രാജ്യത്ത് സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമാവുകയാണ് കേരളം. സെന്‍ട്രല്‍ സ്കൂള്‍ സിലബസ് അടിസ്ഥാനമാക്കി അധ്യയനം നടക്കുന്ന കേരളത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് കായികമേളയില്‍ പങ്കെടുക്കുക.

സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ മികച്ച കായികമേളകളുണ്ടെങ്കിലും കേന്ദ്ര സിലബസ് വിദ്യാര്‍ഥികള്‍ക്ക് കായികശേഷി തെളിയിക്കാനുള്ള മികച്ച മേളകളില്ല എന്ന പോരായ്മ പരിഹരിക്കാനാണ് സ്പോര്‍ട്സ് കൗണ്‍സില്‍ സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് എന്ന ആശയം നടപ്പാക്കുന്നത്.

അണ്ടര്‍ 14, അണ്ടര്‍ 17 വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മല്‍സരമുണ്ടാവും. ഓരോ വിഭാഗത്തിലും മികച്ച അത്ലറ്റിനെയും ചാമ്പ്യന്‍ ടീമിനെയും ഓവറോള്‍ ചാമ്പ്യന്മാരെയും തിരഞ്ഞെടുക്കും. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും നല്‍കും.

ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന മാര്‍ച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനും ട്രോഫി സമ്മാനിക്കും. സംസ്ഥാന മീറ്റിനു മുന്നോടിയായി ജില്ലാ മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാനമേളയില്‍ പങ്കെടുക്കുന്നത്.

ആദ്യവര്‍ഷം അത്ലറ്റിക്സ് മല്‍സരങ്ങള്‍ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വരുംവര്‍ഷങ്ങളില്‍ എല്ലായിനത്തിലും മല്‍സരങ്ങളുണ്ടാവുമെന്ന് കായികമേള പ്രഖ്യാപനത്തിനായി നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടിപി ദാസന്‍ അറിയിച്ചു.

സെക്രട്ടറി സഞ്ജയന്‍ കുമാര്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ഇന്ദിര രാജന്‍, ട്രഷറര്‍ ജി.രാജമോഹനന്‍, കണ്‍വീനര്‍ ഡി.മോഹനന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ എം.ആര്‍.രഞ്ജിത്,  ഡി.വിജയകുമാര്‍, പി ശശിധരന്‍ നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Supriya Devi ,died,Bengali Actress ,Kolkata ,Veteran Bengali film actress, severe cardiac arrest ,residence ,85,Born ,Uttam Kumar,Basu Parivar ,1952 and never looked back after Sonar Harin opposite Uttam Kumar in 1959. Chowringhee, Bagh Bandi Khela, Meghe Dhaka Tara ,classics,

പ്രശസ്ത ബംഗാളി നടി സുപ്രിയാ ദേവി അന്തരിച്ചു

smog vacuum cleaner, Poland, ,Smog Free Tower,Smog Free Project , clean air, China, Studio Roosegaarde, world’s first smog vacuum cleaner, Kraków’s Park ,Jordana,, Park Jordana ,Visitors, Smog Free Ring, Museum of Contemporary Art,MOCAK,positive ionization technology ,pollutants,city,Eindhoven University of Technology ,efficacy, pure air,

ലോകത്തിലെ ആദ്യ സ്മോഗ് വാക്വം ക്ലീനർ പോളണ്ടിൽ