പൊതുസ്ഥലങ്ങളിലെ വൈഫൈ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

ചെന്നൈ: പൊതുസ്ഥലങ്ങളിലെ വൈഫൈ (Wi-Fi) ഉപയോഗം സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് വിഭാഗം (CERT) മുന്നറിയിപ്പ് നല്‍കി. റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങളെ ക്ഷണിച്ചു വരുത്തലാകുമെന്നാണ് സിഇആര്‍ടിയുടെ മുന്നറിയിപ്പ്.

അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും വീടുകളിലെ വൈഫൈ നെറ്റ് വര്‍ക്കുകളുടെ പാസ് വേര്‍ഡ് വിശ്വാസയോഗ്യരായവർക്ക് മാത്രം നല്‍കുകയും ഹാക്കര്‍മാര്‍ക്ക് കാണാനാവാത്ത വിധം നെറ്റ് വര്‍ക്ക് ഐഡികള്‍ ക്രമീകരിക്കണമെന്നും വിദഗ്ദ്ധർ അറിയിച്ചു.

രാജ്യത്തെ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലം പരിശോധിച്ച നോഡല്‍ ഏജന്‍സി രാജ്യത്തെ പൊതു വൈഫൈകള്‍ ആക്രമിക്കപ്പെടാനും സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താനുമുള്ള സാധ്യത വളരെയധികമുണ്ടെന്ന് വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലെ ഹോട്ട് സ്പോട്ട് സംവിധാനങ്ങള്‍ക്ക് മതിയായ സുരക്ഷയില്ലാത്തതിനാല്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകൂടാനാകുമെന്നും തന്മൂലം ഉപഭോക്താവിന്‍റെ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ് വേഡുകള്‍, ഇ മെയിലുകള്‍ എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഹാക്കര്‍മാര്‍ ചോര്‍ത്തുമെന്നും സിഇആര്‍ടി ചൂണ്ടിക്കാട്ടി.

സ്വകാര്യ വിവരങ്ങൾ ഹാക്കര്‍മാരുടെ കയ്യിലെത്തുന്നത് തടയുന്നതിന് വേണ്ടി പൊതുവായ വൈഫൈ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി അവസാനിപ്പിച്ച് വിപിഎന്‍ ഉപയോഗിക്കാന്‍ ആരംഭിക്കണമെന്നും സിഇആര്‍ടി പൊതുജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി.

ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ലിനക്സ്, മാക് ഒഎസ്, വിന്‍ഡോസ് എന്നിവയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് മാത്തി വാന്‍ഹോഫാണ് കണ്ടെത്തിയിരുന്നു. ഇത്തരം ആക്രമണങ്ങളെ ‘കീ റീ ഇന്‍സ്റ്റലേഷന്‍ അറ്റാക്ക്’ അഥവാ ‘ക്രാക്ക്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

40 ശതമാനത്തോളം വരുന്ന ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് ഡാറ്റാ സെക്യൂരിറ്റി സ്ഥാപനമായ കാസ്പെർസ്കൈയും മുന്നറിയിപ്പ് നല്‍കുന്നു. സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി മൈക്രോസോഫ്റ്റ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു. കൂടാതെ ഗൂഗിളും ആപ്പിളും സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ഉടൻ തന്നെ അപ്ഡേറ്റ് പുറത്തിറക്കുമെന്നാണ് സൂചന.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ട; നിലപാടിലുറച്ച് ഹൈക്കോടതി

Rajdhani , Air India, tickets, fly, proposal,

രാജധാനിയിൽ സീറ്റ് ലഭിക്കാത്തവർക്ക് യാത്ര എയർ ഇന്ത്യയിൽ