CET, QIC, Thiruvananthapuram engineering college, quest innovation centre, IT, education, students, deep learning, engineering students, QuEST innovation centre, launched, fifth semester, QuEST Global,
in

ക്വസ്റ്റ് ഗ്ലോബലിന്റെ ഇന്നോവേഷൻ സെന്ററിന് തുടക്കമായി

തിരുവനന്തപുരം: ആഗോള എഞ്ചിനീയറിംഗ് സൊല്യൂഷൻസ് ദാതാക്കളായ ‘ക്വസ്റ്റ് ഗ്ലോബൽ (QuEST Global)  തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ (CET) ക്വസ്റ്റ് ഇന്നോവേഷൻ സെന്ററിന് (QuEST innovation centre) തുടക്കമിട്ടു.

ഐ ടി വ്യവസായവും ഐ ടി അധിഷ്ഠിത വിദ്യാഭ്യാസവും തമ്മിൽ ബന്ധിപ്പിച്ചു ഒരു സാങ്കേതിക ഇടം കെട്ടിപ്പടുക്കുന്നതിന്റെ തുടക്കമായാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

ഐ ടി, എംബെഡ്ഡ്ഡ് സിസ്റ്റം, ഡീപ് ലേണിങ് തുടങ്ങി മുൻനിര എഞ്ചിനീയറിംഗ് സാങ്കേതിക മേഖലകളിൽ എഞ്ചിനീറിങ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് ക്വസ്റ്റ് ഇന്നോവേഷൻ സെന്റർ (QIC) ലക്ഷ്യമിടുന്നത്.

എഞ്ചിനീയറിംഗ് സർവീസ് മേഖലയിലെ വിദഗ്ധരുമായി വിദ്യാർത്ഥികൾക്ക് ആശയവിനിമയം നടത്തുന്നതിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഒരു പ്രതലമായി ക്വസ്റ്റ് ഇന്നോവേഷൻ സെന്റർ പ്രവർത്തിക്കും.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായാണ് രണ്ടു വർഷത്തെ പ്രോഗ്രാം QIC നടപ്പാക്കുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനവിഷയവുമായി ബന്ധപ്പെട്ട ക്ലാസ് റൂം, ഓൺലൈൻ പാഠ്യവിഷയ വിവരങ്ങൾ, മേഖലയിലെ വിദഗ്ധരുടെ പ്രഭാഷണങ്ങൾ തുടങ്ങിയവ കോഴ്സ് മെറ്റീരിയൽ ആയി ലഭ്യമാക്കും.

തുടക്കത്തിൽ CET-ലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, അപ്ലൈഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾക്ക് സെന്ററിൽ ചേരാനാകും.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിന്താങ്ങുന്നതിനും വിദ്യാർത്ഥികളെ നല്ലൊരു ഭാവിക്കായി തയ്യാറാക്കുന്നതിനുമുള്ള ക്വസ്റ്റ് ഗ്ലോബലിന്റെ അന്താരാഷ്ട്ര തലത്തിലുള്ള നിലപാടിന്റെ തുടർ പ്രവർത്തികളാണ് CETയിൽ ഇന്നോവേഷൻ സെന്റർ ആരംഭിച്ചതിന്റെ പിന്നിലെന്നു ക്വസ്റ്റ് ഗ്ലോബൽ തിരുവനന്തപുരം സെന്റർ തലവനും വൈസ് പ്രസിഡന്റുമായ എസ് നാരായണൻ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

രണ്ടില ചിഹ്നം ഒപിഎസ്- ഇപിഎസിന്; ശശികലയ്ക്ക് തിരിച്ചടി

cracked heels, natural ways, treat , foot, prevent, cracked,heels , major causes ,lack ,adequate moisture content, skin,affected area, Honey , water ,therapy, dry, Massage , turmeric , oil,Wear cotton socks, barefoot, exposes, bacteria, dirt, protect, feet, pollution, dust, good air circulation, Comfortable footwear, foot care cream

സുന്ദരമായ പാദങ്ങൾക്ക് ഏഴ് നൈസർഗിക മാർഗ്ഗങ്ങൾ