Chalakudy, Edassery Jewellery, theft, gold, cash,Jewellery , police, investigation, railway station road, robbed, owner, robbery, showroom, robbers, drilled, sunday, 
in

ചാലക്കുടിയിലെ ജ്വല്ലറിയിൽ നിന്ന് 15 കിലോ സ്വർണ്ണവും ആറു ലക്ഷം രൂപയും കവർന്നു

തൃശൂർ: ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലെ ‍ഇടശേരി ഗോൾഡ് സൂപ്പർ മാർക്കറ്റ് ജ്വല്ലറിയിൽ ( Edassery Jewellery ) നിന്ന് മോഷ്‌ടാക്കൾ 15 കിലോ സ്വർണ്ണവും ആറു ലക്ഷം രൂപയും കവർന്നു.  20 കിലോ സ്വർണ്ണമാണ് കവർന്നതെന്നും സൂചനയുണ്ട്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാർ മോഷണ വിവരമറിഞ്ഞതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.

ശനിയാഴ്ച രാത്രിയോ ഞായറാഴ്ച്ചയോ ആയിരിക്കാം മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ഭിത്തിയിലെ എക്സ്ഹോസ്റ്റ് ഫാൻ തകർത്ത് അകത്തുകടന്നമോഷ്ടാക്കൾ ഭൂഗർഭ അറയിലെ ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത ശേഷമാണ് സ്വർണ്ണം കവർന്നത്.

ഭൂഗർഭ അറയിലെ ലോക്കറിനുള്ളിലെ പൗച്ചിൽ സൂക്ഷിച്ചിരുന്ന 15 കിലോയോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. 14 കിലോയിലധികം വരുന്ന പുതിയ സ്വർണ്ണാഭരണങ്ങളും ഒരു കിലോയോളം വരുന്ന പഴയ സ്വർണ്ണവുമാണ് മോഷണം പോയത്.

ഇതോടൊപ്പം സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയും മോഷ്ടാക്കൾ അപഹരിച്ചു. ഞായറാഴ്ച്ച ജ്വല്ലറി തുറന്നിരുന്നില്ല. മോഷണം നടന്ന ജ്വല്ലറിയിൽ സിസിടിവി ക്യാമറകളില്ല.

അതിനാൽ സമീപത്തെ സ്ഥാപനങ്ങളുടെ സിസിടിവി ക്യാമറകളിൽ നിന്ന് മോഷ്ടാക്കാളുടെ ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

female-dominated offices , less flexible, study,  timings , work expectations,  female-dominated workplace, flexible working arrangements , new research ,suggests, study , 27 countries, European Union, best workplaces, flexibility,gender-neutral,men , women , equally represented,research, published,European Journal of Industrial Relations,

വനിതാ മേലധികാരികൾ കൂടുതൽ കർശനക്കാരെന്ന് പഠനം

Baahubali, IIMA,B-school,study, students, blockbuster, Indian Institute of Management,Ahmedabad ,art, business, technology ,combined, hugely successful film , visiting faculty ,Bharathan Kandaswamy, movie ,business institute's flagship programme , management,Roja, Muthu,

ബാഹുബലിയുടെ ചരിത്ര വിജയം ഇനി ഐഐഎം-എയുടെ പാഠ്യപദ്ധതിയിലും