ചാമ്പ്യന്‍സ് ബോട്ട് ലീഗ്: നിര്‍ദ്ദേശങ്ങള്‍ 21 വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങളുടെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊണ്ടുള്ള കാലാവധി ഫെബ്രുവരി 21 വരെ ദീര്‍ഘിപ്പിച്ചു. അന്നേദിവസം ഉച്ചതിരിഞ്ഞ്  മൂന്ന്  മണി വരെ നിര്‍ദ്ദേശങ്ങള്‍ ടൂറിസം ഡയറക്ടറേറ്റില്‍ സ്വീകരിക്കുന്നതാണ്.

അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് ലീഗ്  നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്.

ആഗസ്റ്റ് പത്ത് മുതല്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്ന് വരെയുള്ള  ശനിയാഴ്ചകളിലാണ് ഐ. പി.എല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി നടക്കുന്ന മത്സരങ്ങള്‍ ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്റു ട്രോഫി വള്ളംകളിയോടെ തുടങ്ങും. അഷ്ടമുടിക്കായലില്‍ പ്രസിഡന്‍റ്സ് ട്രോഫി  മത്സരത്തോടെ സമാപിക്കും. 12  മത്സരങ്ങളിലായി 9 ടീമുകളാണ് ആദ്യ ചാമ്പ്യന്‍സ് ലീഗില്‍ തുഴയാനെത്തുക.

കായിക  മത്സര വും വിനോദ സഞ്ചാരവും സംയോജിപ്പിച്ചുക്കൊണ്ടുള്ളതാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങള്‍. വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന്‍റെ ഒരു തനത് ഉത്പ്പന്നം കൂടി ഇതിലൂടെ ഉണ്ടാവുകയാണെന്ന് ടൂറിസം ഡയറക്റ്റര്‍  പി. ബാലകിരണ്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മസൂദ് അസറിനെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ 

അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉടന്‍: മന്ത്രി