ചാമ്പ്യൻസ് ബോട്ട് ലീഗ്: ജേതാക്കൾക്ക് 25 ലക്ഷം രൂപ സമ്മാനം

തിരുവനന്തപുരം: ഈ മൺസൂൺ സീസണിനൽ ടൂറിസം ഉത്പന്നമായി സംസ്ഥാന ടൂറിസം വകുപ്പ് ചാമ്പ്യൻസ് ബോട്ട് ലീഗ് അവതരിപ്പിക്കും. ഈ നവീന സംരംഭം വള്ളംകളിക്ക് പ്രചാരം നല്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

പതിമൂന്ന് വേദികളിലായി 13 വള്ളംകളി മത്സരങ്ങളാണ് നടത്തുക.  ചാമ്പ്യന്‍സ്‌ ബോട്ട് ലീഗ്‌ ജേതാക്കൾക്ക് ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക.

ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 1 ലക്ഷം രൂപയും വീതം സമ്മാനത്തുക ലഭിക്കും.

കൂടാതെ, ലീഗ് മത്സരങ്ങൾക്ക് യോഗ്യത നേടുന്ന എല്ലാ ടീമുകള്ക്കും ഓരോ മത്സര വേദിക്കും ബോണസായി 4 ലക്ഷം രൂപ വീതവും അനുവദിക്കും.

ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഏറ്റവും മികച്ച സമയത്തില്‍ എത്തിച്ചേരുന്ന 9 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കാന്‍ യോഗ്യത നേടുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൊല്ലപ്പെട്ട വിദേശ വനിതക്ക് സ്മരണാജ്ഞലികളുമായി ചിത്ര പ്രദർശനം

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും തിരയ്ക്കും സാധ്യത