actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,
in ,

കുറ്റപത്രം ചോർന്ന സംഭവം; ദിലീപിന്റെ പരാതിയിൽ അന്വേഷണമില്ല 

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ ( actress attack case ) കുറ്റപത്രം ( charge sheet ) പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ ( Dileep ) പരാതിയിൽ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി. കുറ്റപത്രം ചോർന്ന കേസിൽ തുടർ നടപടികൾ അങ്കമാലി മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെയാണ് കോടതി താക്കീത് ചെയ്തത്. കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, ദിലീപിന്‍റെ ആശങ്ക ന്യായമാണെന്നും കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാൻ ജാഗ്രത വേണമെന്നും നിർദ്ദേശിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കേസിലെ കുറ്റപത്രം പരിഗണിക്കുന്നതിന് മുമ്പ് പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നായിരുന്നു പ്രതിയായ ദിലീപിന്‍റെ പരാതി. കുറ്റപത്രം ചോർത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ദിലീപ് കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ പോലീസ് മാധ്യമങ്ങൾക്ക് കുറ്റപത്രം ചോർത്തി നൽകിയെന്ന വാദം പ്രോസിക്യൂഷൻ നിഷേധിച്ചിരുന്നു. കുറ്റപത്രത്തിന്‍റെ പകർപ്പ് എടുക്കാനായി നൽകിയ ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നോ പ്രതികളിൽ നിന്നോ ആയിരിക്കാം കുറ്റപത്രം ചോർന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

ജനുവരി 17-നായിരുന്നു ദിലീപിന്റെ പരാതിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്. അന്ന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അത് തെറ്റായിരുന്നു എന്നാണ് ഉത്തരവിന്റെ പകര്‍പ്പില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, കുറ്റപത്രത്തോടൊപ്പം തെളിവുകളോ മറ്റു രേഖകളോ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങളോ നൽകിയില്ലെന്നും ഇത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹർജികൾ കൂടി ദിലീപ് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 22-ലേക്ക് മാറ്റി വച്ചിരുന്നു.

നടിയെ ആക്രമിച്ച പ്രധാന പ്രതി പൾസർ സുനി സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ ഒറിജിനൽ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ തന്നെ പുറ‍ത്തു വന്നിരുന്നു. തുടർന്നാണ് ഇതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sreejeev, death, CBI, CBI probe, investigation, order, Sreejith, brother, strike, mother, Kerala, Govt, letter, secretariat, social media, private secretary, CM, chief minster, high court, murder, hospital, controversy, probe, police custody,

ശ്രീജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഉത്തരവ് കൈമാറി