Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
in ,

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പത്രികകൾ സമര്‍പ്പിച്ചു; വിവാദ പ്രസ്താവനകളുമായി നേതാക്കൾ

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ( Chengannur by election ) യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാർത്ഥി പി എസ് ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ഇന്ന് രാവിലെ 11-ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ മുന്‍പാകെയാണ് അഡ്വ ഡി വിജയകുമാർ പത്രിക സമര്‍പ്പിച്ചത്.

കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്ക് പുറമെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പത്രികാ സമർപ്പണവേളയിൽ വിജയകുമാറിനൊപ്പമുണ്ടായിരുന്നു.

പി എസ് ശ്രീധരന്‍പിള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കവെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

അതേസമയം, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി എംപി വി. മുരളീധരന്‍ രംഗത്തെത്തി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരാണ് ഇപ്പോള്‍ മുന്നിലെന്ന് പറയാനാകില്ലെന്ന് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി കേരളത്തിലെ മുതിര്‍ന്ന നേതാവാണെന്നും ബിഡിജെഎസുമായുള്ള ബന്ധം തകരാതെ മുന്നോട്ടുപോകാനുള്ള ശ്രമം തുടരുമെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.

കേന്ദ്ര നേതൃത്വത്തിന്റെ സമയക്കുറവ് മൂലമാണ് ബിഡിജെഎസിന്റെ കാര്യങ്ങള്‍ കേന്ദ്രം ശ്രദ്ധിക്കാതിരുന്നതെന്നും ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം യാതൊരു ഉപേക്ഷയും വിചാരിച്ചിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അവരുടെ എല്ലാ വോട്ടുകളും എന്‍ഡിഎയ്ക്ക് തന്നെ ലഭിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്താണെന്നാണ് വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ നിന്ന് കടുത്ത അവഗണനയാണ് ബിഡിജെഎസ് നേരിടുന്നതെന്നും ഇക്കാലത്തിനിടെ ഘടകകക്ഷികള്‍ക്ക് ബി.ജെ.പിയില്‍ നിന്ന് ഒന്നും ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

ഗത്യന്തരമില്ലാതെയാണ് ബിഡിജെസ് സമ്മര്‍ദ്ദ തന്ത്രത്തിലേക്ക് പോയതെന്നും ബിജെപി വിചാരിച്ച കാര്യങ്ങള്‍ നിമിഷ നേരം കൊണ്ട് നടത്തിയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.

ബിഡിജെഎസ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് എം. വി ഗോവിന്ദന്‍ പരാമര്‍ശിച്ചതിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

എം. വി ഗോവിന്ദന്റേത് അനവസരത്തിലെ അനാവശ്യ പരാമര്‍ശമായിരുന്നെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനെ തോല്‍പ്പിക്കാനുള്ള ശ്രമമാണിതെന്ന് സംശയമുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

മതേതര പാര്‍ട്ടികളാണോ എല്‍ഡിഎഫില്‍ ഉള്ളതെന്ന് ആരാഞ്ഞ വെള്ളാപ്പള്ളി ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sonam , marriage, Mehendi, Sridevi, daughters, Jhanvi,  Sonam Kapoor, marriage, Anand Ahuja, wedding, Khushi, Anil Kapoort, kapoor family, videos, photos, social media, popular, 

സോനം കപൂറിന്റെ മാംഗല്യ വിശേഷങ്ങളിൽ ശ്രീദേവീ പുത്രിമാരുടെ പങ്കെന്ത്?

singer Yesudas ,controversy,selfie, national award, Subhash Chandran, Bishop, facebook,

ഗാനഗന്ധർവ്വൻ യേശുദാസിന്റെ നിലപാടിനെ ചൊല്ലി വിവാദം; അനുകൂലിച്ചും വിമർശിച്ചും പ്രമുഖർ രംഗത്ത്