Chengannur, by-election,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
in

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: അഡ്വ. ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ന്യൂഡൽഹി: ചെങ്ങന്നൂര്‍ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ( Chengannur by-election ) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.ഡി.വിജയകുമാര്‍ മത്സരിക്കുമെന്ന് എ.ഐ.സി.സി അറിയിച്ചു. ഇക്കാര്യത്തില്‍ നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തില്‍ അന്തിമ ധാരണയായിരുന്നു.

ഇന്നാണ് ഡല്‍ഹിയിലെ ഹൈക്കമാന്‍ഡിൽ നിന്ന്  അന്തിമപ്രഖ്യാപനം ഉണ്ടായത്. ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

ശക്തമായ ത്രികോണമത്സരം ഉറപ്പായ സാഹചര്യത്തില്‍ യു.ഡി.എഫ് വോട്ടുകള്‍ ഉറപ്പിക്കാനും ബിജെപി വോട്ടുകളില്‍ വിളളല്‍ വീഴ്ത്താനും വിജയകുമാറിനെ രംഗത്തിറക്കുന്നതിലൂടെ സാധ്യമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കു കൂട്ടൽ.

അയ്യപ്പ സേവാസംഘം നേതാവെന്ന നിലയില്‍ ചെങ്ങന്നൂര്‍ മേഖലയില്‍ അറുപത്തഞ്ചു വയസ്സുകാരനായ വിജയകുമാറിനുള്ള സ്വാധീനവും പാര്‍ട്ടി കണക്കിലെടുത്തതായാണ് സൂചന.

ചെങ്ങന്നൂര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമായ വിജയകുമാര്‍ ചങ്ങനാശേരി എന്‍ എസ് എസ് കോളേജില്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി, ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിര്‍വ്വാഹകസമിതി അംഗം എന്നീ പാര്‍ട്ടി പദവികളില്‍ വിജയകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുള്ള ഇദ്ദേഹം മൂന്ന് തവണ ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.

ദക്ഷിണ റെയില്‍വേ സോണല്‍ കമ്മിറ്റി അംഗം, ചെങ്ങന്നൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, റെയില്‍വേ ഡിവിഷണല്‍ യൂസേഴ്‌സ് കമ്മിറ്റി അംഗം (തിരുവനന്തപുരം, പാലക്കാട്) എന്നീ സ്ഥാനങ്ങളും വിജയകുമാര്‍ വഹിച്ചിട്ടുണ്ട്.

ഈ പദവികൾക്ക് പുറമെ കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍, ആലപ്പുഴ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വയൽ നികത്തി ദേശീയപാത; നിലപാടുമായി വയൽക്കിളി; ആരോപണവുമായി പി ജയരാജൻ

Shami , police, wife, BCCI, letter, phones, investigation, cricket, chat,

ഷമിക്കെതിരെയുള്ള ആരോപണം; അന്വേഷണം ഊർജ്ജിതം; ബിസിസിഐയ്ക്ക് കത്തയച്ചു