UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
in ,

ചെങ്ങന്നൂർ ചെങ്കൊടിക്ക്; ചെറിയാന്റെ വിജയത്തിൽ പ്രതികരണവുമായി നേതാക്കൾ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ ( Chengannur ) എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, മറിച്ച് ജനങ്ങള്‍ തന്നെയാണ് അന്തിമ വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്‍റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി. ദൃശ്യ മാധ്യമങ്ങളിലിരുന്ന് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള വിധി കൂടിയാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചതായും ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചതായും അദ്ദേഹം അറിയിച്ചു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

2016-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ പതിനാലായിരത്തിലധികം വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചതെന്നും അസത്യ പ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിന് വോട്ട് ചെയ്ത എല്ലാ വിഭാഗത്തില്‍പെട്ട ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാനാണ് യു.ഡി.എഫ് ശ്രമിച്ചതെന്നും അതിനാലാണ് എല്‍.ഡി.എഫിനെ എല്ലാവരും പിന്തുണച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.

കെ എം മാണി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ട് എന്തായെന്ന് വിഎസ് അച്യുതാനന്ദന്‍ പരിഹസിച്ചു.

എല്‍ഡിഎഫിന്റെ മതനിരപേക്ഷ രാഷ്‌ട്രീയത്തിനും സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനും ലഭിച്ച അംഗീകാരമാണ്‌ ചെങ്ങന്നൂരിലെ വിജയമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു.

ചെങ്ങന്നൂരില്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുനേടുക എന്നത് ഒരു ചെറിയകാര്യമല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. കേരളത്തില്‍ ബിജെപി ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂര്‍ തെളിയിക്കുന്നുവെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വര്‍ഗ്ഗീയ കാര്‍ഡിറക്കിയാണ് ഇടതുമുന്നണി വിജയിച്ചതെന്നും, സര്‍ക്കാര്‍ മിഷനറി പൂര്‍ണ്ണമായും ദുരുപയോഗം ചെയ്തിട്ടും ബിജെപി പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303 വോട്ട് സജി ചെറിയാന്‍ നേടി.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ രണ്ടാം സ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തും എത്തി. വിജയകുമാറിന് 46,347 വോട്ടും ശ്രീധരന്‍പിള്ള 35,270 വോട്ടും നേടി.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടുനില ഉയര്‍ത്തിയപ്പോള്‍ ബി.ജെ.പി പിന്നിലേക്ക് പോയി. ബിജെപിക്ക് 7410 വോട്ടിന്റെ കുറവുണ്ടായി.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭൂരിപക്ഷമാണ്‌ എല്‍ഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലഭിച്ചിരിക്കുന്നത്.

1980 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 1987-ല്‍ മാമന്‍ ഐപ്പും 2016-ല്‍ കെകെ രാമചന്ദ്രന്‍നായരുമാണ് എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളായി വിജയിച്ചത്.

ഇതില്‍ മാമന്‍ ഐപ്പ്‌ 1987-ല്‍ നേടിയ 15,703 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു ഇതുവരെ മണ്ഡലത്തിന്റ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം. എന്നാല്‍ സജി ചെറിയാന്റെ വിജയത്തോടെ ആ റെക്കോര്‍ഡ് പഴങ്കഥയായി.

Leave a Reply

Your email address will not be published. Required fields are marked *

garlic ,hair protection, benefits, health, lifestyle, garlic oil, regrowth, dandruff, problems, solution, shampoo, cooking, medicinal values, 

കേശസംരക്ഷണവും വെളുത്തുള്ളിയും തമ്മിലുള്ള ഗാഢബന്ധമറിയാം