cheque books, ban, planning, Central govt, report, note ban, Modi govt , cheques , digital push, Rs 500 , Rs 1,000 currency notes, November last year,Narendra Modi,central government,disruptive step,boost ,digital transactions , banning the cheque book,senior functionary, Confederation of All India Traders ,CAIT, Centre, bank cheque book facility in the "near future" to encourage digital transactions
in , ,

കേന്ദ്രം ചെക്ക് ബുക്കുകള്‍ നിരോധിക്കുമെന്ന് സൂചന

ന്യൂഡൽഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ (digital transactions) വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ (central government) ചെക്ക് ബുക്കുകള്‍ (cheque books) നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെ ചെക്ക് ബുക്കുകള്‍ നിരോധിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് പിടിഐ റിപ്പോര്‍ട്ട്.

ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രം സമീപ ഭാവിയില്‍ തന്നെ ചെക്ക് ബുക്ക് സംവിധാനം പിന്‍വലിക്കുമെന്ന് കോണ്‍ഫെഡ‍റേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ടല്‍വാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഡിജിറ്റല്‍ രഥ്’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

വ്യാപാരികള്‍ക്കിടയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഉയര്‍ത്തുന്നതിനും മാസ്റ്റര്‍ കാര്‍ഡ് ഉപയോഗം ഉയര്‍ത്തുന്നതിനുമായി കോണ്‍ഫെഡ‍റേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സും മാസ്റ്റര്‍ കാര്‍ഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഉയര്‍ത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ചെക്ക് ബുക്ക് നിരോധനമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നോട്ടുകള്‍ അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25000 കോടി രൂപയും സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വേണ്ടി 6000 കോടി രൂപയുമാണ് സര്‍ക്കാര്‍ ചെവഴിക്കുന്നതെന്നും ഈ ചെലവ് കുറയ്ക്കുന്നതിന് കൂടിയാണ് ഈ നീക്കമെന്നും വാദഗതിയുണ്ട്. രാജ്യത്തുള്ള 80 കോടി എടിഎം കാര്‍ഡുകളില്‍ അഞ്ച് ശതമാനം മാത്രമാണ് ക്യാഷ് ലെസ് ഇ‍ടപാടുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്.

അവശേഷിക്കുന്ന 95 ശതമാനം കാര്‍ഡുകളും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ചെക്ക് ബുക്കുകള്‍ നിരോധിക്കുന്നത് വ്യാപാരി സമൂഹത്തിന് വൻ തിരിച്ചടിയാകും.

95 ശതമാനം വ്യാപാരികളും ചെക്കുകളും പണവും ഉപയോഗിച്ചാണ് സാമ്പത്തിക ഇടപാടുകളും നടത്തുന്നത്. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷം കറന്‍സി ഇടപാടുകളില്‍ നിന്ന് ക്യാഷ് ലെസ് ഇടപാടുകള്‍ വർദ്ധിച്ചുവെങ്കിലും പിന്നീട് പരസ്പരം കലര്‍ന്ന രീതിയാണ് രാജ്യത്ത് പ്രകടമായത്.

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം നോട്ട് നിരോധനത്തിന് ശേഷം 2016- നവംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 31 ശതമാനം വർദ്ധനവുണ്ടായി. എന്നാൽ കഴിഞ്ഞ ഡിസംബറില്‍ ഒരു ബില്യണിലെത്തിയ ഡിജിറ്റല്‍ പണമിടപാടുകള്‍ 2017 സെപ്തംബറില്‍ 877 മില്യണായി കുറഞ്ഞിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിദേശ യാത്ര: ദിലീപിന് ഹൈക്കോടതിയുടെ യാത്രാനുമതി

Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍: ഫഹദ് നികുതിയടച്ചു