മതപരമായ വേഷവിധാനത്തിൽ വിയോജിപ്പ്; ചെസ്സ് ചാമ്പ്യൻ മത്സരത്തിൽ നിന്ന് പിന്മാറി

Chess , Chess champion , India, Soumya Swaminathan , headscarf, Iran,  Woman Grandmaster , former world junior girls' champion ,denied,Asian Team Chess Championship, , Hamadan, Iran,, violated, personal rights, Indian shooter, Heena Sidhu, Asian Airgun meet,

ന്യൂഡൽഹി: സുപ്രസിദ്ധ ഇന്ത്യൻ ചെസ്സ് ചാമ്പ്യൻ ( Chess champion ) സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി. വേഷവിധാനത്തെ സംബന്ധിച്ച ഇറാനിയൻ അധികൃതരുടെ കടുംപിടുത്തത്തെ തുടർന്നാണ് വനിതാ ഗ്രാൻഡ് മാസ്റ്ററായ സൗമ്യ സ്വാമിനാഥൻ ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറിയത്.

ഇറാനിലെ ഹമദാനിൽ ജൂലൈ 26 മുതൽ ആഗസ്റ്റ് 4 വരെ നടക്കാനിരിക്കുന്ന ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ തീരുമാനം തന്റെ വ്യക്തിപരമായ അവകാശത്തിന്റെ ലംഘനമാണെന്ന് സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്നവർ നിശ്ചയമായും ശിരോവസ്ത്രം ധരിക്കണമെന്ന ഇറാനിയൻ നിയമത്തിനെതിരെ താരം തന്റെ ഫേസ്ബുക്ക് പേജിൽ പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്‌ടമുള്ള മതരീതി പിന്തുടരാനുള്ള അവകാശം എന്നീ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ഇതെന്ന് മുൻ ലോക ജൂനിയർ ഗേൾസ് ചാമ്പ്യനായ സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

Chess champion , India, Soumya Swaminathan , headscarf, Iran,  Woman Grandmaster , former world junior girls' champion ,denied,Asian Team Chess Championship, , Hamadan, Iran,, violated, personal rights, Indian shooter, Heena Sidhu, Asian Airgun meet,

കളിക്കാർക്ക് മതപരമായ വേഷം നിർബന്ധമാക്കരുതെന്ന് താരം പ്രതികരിച്ചു. നിലവിലെ പരിതസ്ഥിതിയിൽ തന്റെ അവകാശങ്ങളെ സംരക്ഷിക്കുവാനായി ഇറാനിലേക്ക് പോകാതിരിക്കുക മാത്രമാണ് ഏക മാർഗ്ഗമെന്നും ചെസ്സ് താരം വ്യക്തമാക്കി.

കായിക രംഗത്ത് മതപരമായ ചിന്തകളും ആചാരങ്ങളും രീതികളും കൊണ്ടു വരുന്നതിനെ സൗമ്യ സ്വാമിനാഥൻ എതിർത്തു. ദേശീയ ടീമിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നതായി താരം വ്യക്തമാക്കി.

എന്നാൽ കായിക താരങ്ങളെ മതപരമായ ചട്ടക്കൂടുകളിൽ തളച്ചിടുവാനുള്ള നടപടിയെ എതിർക്കുന്നതിനാൽ ഇറാനിലെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ലെന്നും സൗമ്യ സ്വാമിനാഥൻ അറിയിച്ചു.

കായികതാരങ്ങൾ കായിക രംഗത്തിനായി വളരെയേറെ വിട്ടുവീഴ്ചകൾ ചെയ്യുന്നുണ്ടെന്നും എന്നാൽ ഇത്തരം മതപരമായ വിഷയങ്ങൾ കായിക രംഗത്ത് ഏർപ്പെടുത്തുമ്പോൾ കായിക താരങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഹത്യയാണ് സംഭവിക്കുന്നതെന്നും താരം വ്യക്തമാക്കി.

ഇതാദ്യമായല്ല വേഷവിധാനത്തിന്റെ പേരിൽ ഒരു താരം കായിക മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറുന്നത്. 2016-ൽ ഇന്ത്യൻ ഷൂട്ടറായ ഹീന സിദ്ധു ഇറാനിൽ നടന്ന ഏഷ്യൻ എയർ ഗൺ മീറ്റിൽ നിന്ന് ഇതേ കാരണത്താൽ പിന്മാറിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 

കെപിസിസി യോഗത്തിൽ നേതാക്കളുടെ ചേരിപ്പോര്; വെളിപ്പെടുത്തലുമായി സുധീരൻ

Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

കെവിന്‍റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം