kidnapping, kerala, chief minister, children, missing, case, pinarayi, no evidence, social media, attack, remand, investigation, police, Valiyathura, beggars, parents, news, reports, kidnapping, children, Kerala,kidnapping, beggars,Pinarayi, DGP, chief minister, social media, fake news, spread, mob, Malappuram, incident, police,missing, investigation,
in ,

കുട്ടികളെ തട്ടിയെടുക്കൽ; പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ട് ( kidnapping ) പോകുവാനായി കേരളത്തിൽ ഭിക്ഷാടന സംഘങ്ങള്‍ ( beggars ) എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ( Pinarayi ) അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാനായി ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കുന്നതിന് പുറമെ പട്രോളിംഗ് ശക്തമാക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്നും സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരില്‍ മാത്രം നടന്ന ഇത്തരം സംഭവങ്ങള്‍ തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനായി ചിലര്‍ ബോധപൂര്‍വ്വം ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് സംശയിക്കുന്നതായും പ്രാദേശിക ഭരണ സംവിധാനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

mustard seeds, biofuel,  flight, world’s first biofuel flight , US,  Australia,   Melbourne ,15-hour trip,Guardian ,reported ,brassica carinat, Qantas , industrial type ,mustard ,seed, carbon emissions,Boeing Dreamliner 787-9, Los Angeles ,trans-Pacific biofuel flight, trip ,reduced,usual flight ,route,

കടുകിൽ നിന്ന് ജൈവ ഇന്ധനം; ആദ്യ വിമാനയാത്ര വിജയകരം

പത്മാവത്: അനുകൂല നിലപാടുമായി രജപുത്ര കര്‍ണി സേന