children,smartphones , bedtime,raise, BMI, Researchers , technology , less sleep, poorer sleep quality, , TV,cell phones, bed,high, body mass indexes , play games , study,,parents ,kids,technology, sleep habits, Penn State College of Medicine, , Researcher Caitlyn Fuller ,development, ,learning , connection, screen time ,
in , ,

കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം വില്ലനാകുമ്പോൾ

ഇക്കാലത്ത് കുട്ടികളെ ശാന്തരാക്കുവാനുള്ള മാതാപിതാക്കളുടെ മികച്ച ഉപായമായി മാറിയിരിക്കുകയാണ് സ്മാർട്ഫോണുകൾ (smartphones). ഏതു പൊതു സ്ഥലങ്ങളിലും മൊബൈലിൽ മുഴുകി പരിസരം മറന്നിരിക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്.

സ്മാർട്ട് ഫോണുകളിൽ തങ്ങളുടെ മക്കൾ വ്യാപൃതരായിരിക്കുന്നത് അഭിമാനമായി കരുതുന്ന രക്ഷിതാക്കളും കുറവല്ല. സാങ്കേതികതയിലുള്ള നമ്മുടെ വളർച്ച അനവധി സൗഭാഗ്യങ്ങൾക്കു പുറമെ വിവിധ കോട്ടങ്ങൾക്കും കാരണമായി ഭവിക്കാറുണ്ട്.

ദിവസം മുഴുവനും മൊബൈലിൽ സമയം ചെലവിടാനിഷ്ടപ്പെടുന്ന കുട്ടികൾ പലപ്പോഴും പഠന സമയങ്ങളിൽ നിദ്രയിലേക്ക് വഴുതി വീഴുകയാണ് പതിവ് . കുട്ടികളിലെ ഇത്തരം പ്രവണതകളുടെ ഭീകരത വെളിപ്പെടുത്തുകയാണ് ഏറ്റവും പുതിയ പഠനം.

കിടക്കുന്നതിന് തൊട്ടു മുൻപ് വരെ സ്മാർട്ഫോൺ ഗെയിമുകളിൽ മുഴുകുന്നത് ശരീര ഭാര സൂചിക (BMI) കൂടാൻ കാരണമാകുമെന്ന് പെൻ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിൻ റിസർച്ചിലെ ഗവേഷകർ വ്യക്തമാക്കി. വാർത്താപത്രികയായ ഗ്ലോബൽ പീഡിയാട്രിക് ഹെൽത്തിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കുട്ടികളുടെ സാങ്കേതിക സംവിധാനങ്ങളെയും ഉറക്ക രീതികളെയും കുറിച്ച് മാതാപിതാക്കളുടെയിടയിൽ അന്വേഷണം നടത്തി ഗവേഷകർ വിവരശേഖരണം പൂർത്തിയാക്കുകയായിരുന്നു. കിടക്കുന്നതിന് തൊട്ട് മുൻപ് വരെ സാങ്കേതികവിദ്യകളിൽ മുഴുകുന്നത് ഉറക്കം കുറയുന്നതിനും, നിദ്രയുടെ ഇടയിൽ ഭംഗം സംഭവിക്കുന്നതിനും കാരണമാകുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.

children,smartphones , bedtime,raise, BMI, Researchers , technology , less sleep, poorer sleep quality, , TV,cell phones, bed,high, body mass indexes , play games , study,,parents ,kids,technology, sleep habits, Penn State College of Medicine, , Researcher Caitlyn Fuller ,development, ,learning , connection, screen time ,കൂടാതെ പ്രഭാതങ്ങളിൽ ആലസ്യത്തിനും കാരണമാകുമെന്ന് പഠനഫലം പറയുന്നു. പ്രധാനമായും ടിവി, മൊബൈൽ ഫോൺ എന്നിവയുപയോഗിക്കുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കാണപ്പെടുന്നതത്രെ. ഇത് സ്വാഭാവികമായും ശരീര ഭാരം കൂടുന്നതിനും വഴി തെളിക്കുന്നു.

കുട്ടികളുടെ വികാസത്തിൽ നിദ്രയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്ന് ഗവേഷകയായ കൈറ്റ്ലിൻ ഫുള്ളർ ചൂണ്ടിക്കാട്ടുന്നു. നിദ്രയ്ക്ക് മുൻപ് കുട്ടികൾ ചിലവിടുന്ന സമയവും അത് അവരുടെ ഉറക്കത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അവർ നിരീക്ഷിച്ചു. കൂടാതെ കുട്ടികളുടെ ആരോഗ്യത്തെ അത് എങ്ങനെ സ്വാധീനിക്കുന്നുവെന്നതിനെ സംബന്ധിച്ച് അവർ തുടർച്ചയായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

8-നും 17-നും ഇടയിൽ പ്രായമുള്ള 234 കുട്ടികളുടെ രക്ഷിതാക്കളോടാണ് ഗവേഷകർ പഠനത്തിനാവശ്യമായ വിവരശേഖരണം നടത്തിയത്. കുട്ടികൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ, ഉറങ്ങുന്ന സമയ രീതി, പോഷണം, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ടിവി, മൊബൈൽ, കമ്പ്യൂട്ടർ, വീഡിയോ ഗെയിം എന്നിങ്ങനെയുള്ളവ കുട്ടികൾ ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് പ്രത്യേകം ആരായുകയും ചെയ്തു.

ബോഡി മാസ്സ് ഇൻഡക്സ് ഉയർച്ചയും സാങ്കേതികതയും തമ്മിൽ വളരെ ബന്ധമുണ്ടെന്ന് പഠനത്തിൽ ഉൾപ്പെട്ട ഗവേഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. നിദ്രയ്ക്ക് മുൻപ് ടി വി, വീഡിയോ ഗെയിം വിനോദങ്ങളിൽ മുഴുകുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 30 മിനിറ്റോളം ഉറക്കം നഷ്ടമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രാത്രിയിലെ ഇത്തരം പ്രവണതകൾ നിദ്രയെ തടസ്സപ്പെടുത്തുകയും പ്രഭാതങ്ങൾ ആലസ്യ പൂർണമാക്കുകയും ചെയ്യുമെന്നാണ് പഠന നിരീക്ഷണം. കൂടാതെ ശരീര ഭാരം ഉയരുന്നതിനുള്ള പ്രധാന ഘടകം കൂടിയാണിത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Lactalis, baby milk,global recall,salmonella fears, melamine French baby milk formula maker , product, salmonella contamination, Health authorities , France ,infants ,sick ,exports,countries , Britain, China, Pakistan, Bangladesh ,Sudan,baby milk powder products , Milumel, Picot and Celi brands,Company spokesman ,Michel Nalet ,

ബാക്ടീരിയ ബാധിച്ചു; ലാക്ടാലിസ് ബേബി മിൽക്ക് പിൻവലിച്ചു

Thalassery bus accident,river,Kannur, death, injury, driver, search, fire force, travel, woman, cleaner, passengers, Koothuparambu native, bus, 

തലശ്ശേരിയില്‍ ബസ്സപകടം: മൂന്നു മരണം