children , snacks, taste, genetics, relation, study, health , obesity , food, research, child , prefer ,saltines,sweet ,Snack preference,linked , researcher ,investigated , fat taste, sensitivity , aversion , bitter ,green leafy vegetables, influenced,participants.
in , ,

കുട്ടികളുടെ പ്രിയപ്പെട്ട രുചികളും ജനിതക ശാസ്ത്രവും തമ്മിലുള്ള ബന്ധമെന്ത്?

സ്‌നാക്‌സ് ( snacks ) ഇഷ്ടപ്പെടാത്ത കുട്ടികൾ കുറവാണ്. എന്നാൽ എല്ലാ രുചികളും ( taste ) കുഞ്ഞുങ്ങൾക്ക്  ഇഷ്ടമാകണമെന്നില്ല. അതിന് പിന്നിൽ ഒരു വലിയ രഹസ്യമുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.

കുട്ടികൾക്ക് പലഹാരങ്ങളോടുള്ള ഇഷ്ടം ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത് കുട്ടിക്ക് ഒരു പലഹാരത്തോട് താല്പര്യം ജനിക്കുന്നതിന് പിന്നിൽ അവരുടെ ജനിതക പാരമ്പര്യത്തിന് ബന്ധമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഒരു കൂട്ടം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗവേഷകർ ഈ വിഷയത്തിൽ പഠനം നടത്തിയത്. കുട്ടികൾ അവരരുടെ അഭിരുചികൾക്ക് അനുസൃതമായി പല രുചികളിലുള്ള ലഘുഭക്ഷണങ്ങളാണ് തിരഞ്ഞെടുത്തത്.

മധുരമുള്ളതും, കൊഴുപ്പ് കൂടിയതും, കയ്പുള്ളതുമായ പലഹാരങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് ഓരോ കുട്ടികളും പ്രത്യേകതരം ലഘുഭക്ഷണം തിരഞ്ഞെടുത്തതിന് പിന്നിൽ അവരുടെ ജനിതകശാസ്ത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് കാനഡയിലെ ഗവേഷകർ പരിശോധിച്ചത്.

കുട്ടികളുടെ ദൈനംദിന ആഹാരങ്ങൾ ക്രമങ്ങൾ അറിയുവാൻ പ്രീ-സ്കൂളിലെ കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിൽ മൂന്നിലൊന്ന് കുട്ടികളും അവരുടെ ദൈനംദിന ആഹാരത്തിൽ കൂടുതൽ പ്രധാനം നൽകുന്നത് ലഘുഭക്ഷണത്തിനാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

‘ന്യൂട്രിയന്റ്സ്’ എന്ന ജേർണലിലാണ് ഈ പഠനഫലം പ്രസിദ്ധീകരിച്ചത്. ഒരു വ്യക്തിയുടെ ഉമിനീരിൽ നിന്ന് അവരുടെ ജനിതക രുചി എന്താണെന്ന് മനസ്സിലാക്കാം. അതിനാൽ ഗവേഷകർ പഠനത്തിൽ പങ്കെടുത്ത കുട്ടികളുടെ ഉമിനീർ ഗവേഷകർ പരിശോധിച്ചിരുന്നു.

കുട്ടികൾ മുൻപ് കഴിച്ചിരുന്നതിനേക്കാൾ കൂടുതൽ ലഘുഭക്ഷണങ്ങൾ ഇപ്പോൾ കഴിക്കുന്നുണ്ടെങ്കിൽ അവരുടെ ലഘുഭക്ഷണ ശീലങ്ങളും ജനിതകഘടനയും ബന്ധപ്പെടുത്തി കുട്ടികൾക്കിടയിലെ പൊണ്ണത്തടിയുടെ സാധ്യത തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

കുട്ടികളുടെ പ്രിയങ്കരമായ രുചിഭേദങ്ങൾ തിരിച്ചറിഞ്ഞ ശേഷം അവർക്കായി പോഷകസമൃദ്ധമായ സ്നാക്സ് തയ്യാറാക്കി നൽകുക എന്നതാണ് ഒരു പരിഹാര മാർഗ്ഗം.

ഇതിനായി ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങളും, പാൽ, മീൻ, മുട്ട, ഇറച്ചി എന്നിവ വിദഗ്ദ്ധമായി ഉൾപ്പെടുത്തി വേണം സമീകൃതമായ ലഘുഭക്ഷണം തയ്യാറാക്കാൻ. അങ്ങനെ രുചിക്കൊപ്പം പോഷക സമ്പുഷ്‌ടമായ സ്നാക്സിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താം.

children , snacks, taste, genetics, relation, study, health , obesity , food, research, child , prefer ,saltines,sweet ,Snack preference,linked , researcher ,investigated , fat taste, sensitivity , aversion , bitter ,green leafy vegetables, influenced,participants.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മൂന്നാം ദിനവും പ്രതിപക്ഷ ബഹളം; നടപടികള്‍ തുടരാതെ സഭ ഇന്നും പിരിഞ്ഞു

human rights commission , Kerala state human rights commission , auto, family, rent, collector, report, education, 5 year old girl,  SAT Hospital , Nepali family , children , helped, treatment, admitted, emergency , diaper, hospital , Medical college, thiruvananthapuram

കുരുന്നുകൾ ഉൾപ്പെടെയുള്ള നേപ്പാളി കുടുംബത്തിന് താങ്ങായി എസ്എടി ആശുപത്രി