
ബെയ്ജിങ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ (China Open) ഇന്ത്യയുടെ ദേശീയ താരങ്ങൾക്ക് തിരിച്ചടി. ദേശീയ ചാമ്പ്യന്മാരായ സൈന നേവാൾ (Saina), എച്ച്. എസ്. പ്രണോയ് (Prannoy) എന്നിവരാണ് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായത്.
രണ്ടാം റൗണ്ടില്‍ തന്നെ ഇരുവരും പുറത്തായി. വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ അകനെ യാമാഗുചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈന പരാജയപ്പെട്ടു.
നാലാം ലോക റാങ്കുകാരിയായ അകനെ യാമാഗുചിയും പതിനൊന്നാം ലോക റാങ്കുകാരിയായ സൈനയും തമ്മിലുള്ള മത്സരം 37 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സ്കോര്‍: 21-18, 21-11.
പുരുഷ വിഭാഗത്തില്‍ പതിനൊന്നാം ലോക റാങ്കുകാരനും മലയാളിതാരവുമായ എച്ച്.എസ് പ്രണോയ് അൻപത്തിമൂന്നാം റാങ്കുകാരനായ ച്യുക് യു ലീയോട് പരാജയപ്പെട്ടു.
42 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 21-കാരനായ ലീ വിജയിച്ചു. സ്കോര്‍: 21-19, 21-17.
കഴിഞ്ഞ ദിവസം പി വി സിന്ധുവിനെ തോൽപിച്ച് ദേശീയ ബാഡ്മിന്റൻ കിരീടം നേടിയ സൈന വെറും 30 മിനിറ്റിൽ അമേരിക്കയുടെ ബെയ്‌വാൻ സാങ്ങിനെ 21–12, 21–13ന് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലേക്കു കടന്നത്.
യാമാമുചിക്കെതിരെ സൈനയുടെ ഇൗ വർഷത്തെ നാലാമത്തെ പരാജയമാണിത്. 2014-ലെ ചൈന ഓപ്പണിൽ കിരീടം നേടിയ സൈന അന്ന് യാമാമുചിയെ പരാജയപ്പെടുത്തിയിരുന്നു.