China, Tianjin Binhai Public Library,3D eyeball,1.2million books MVRDV, five-storey building, wider cultural complex, building, completed, 3 years, architectural sketch, designed, Tianjin, stairs , seating areas
in , ,

വിജ്ഞാനത്തിലേക്ക് മിഴിതുറക്കാൻ ചൈനയിൽ അത്ഭുത ഗ്രന്ഥശാല

ബീജിംഗ്: ലോകോത്തര പുസ്തകപ്രേമികൾ പോലും അതിശയിക്കും ടിയാൻജിൻ ബിൻഹായ്‌ ലൈബ്രറി (Tianjin Binhai Public Library) കണ്ടാൽ. ഒരു ദശലക്ഷത്തിലധികം പുസ്തകശേഖരവുമായിട്ടാണ് ചൈനയിലെ ഈ പടുകൂറ്റൻ ഗ്രന്ഥശാല വായനക്കാരെ സ്വാഗതം ചെയ്യുന്നത്.

പുസ്തകശേഖരത്തിന്റെ കാര്യത്തിൽ മാത്രമല്ല ഇതിന്റെ നിർമ്മിതിയും വളരെയേറെ വ്യത്യസ്തമാണ്. ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങ്ങിൽ നിന്നും നൂറ് കിലോമീറ്റർ അകലത്തുള്ള ടിയാൻജിൻ എന്ന തീരപ്രദേശ നഗരത്തിലാണ് ഈ അതിബൃഹത്തായ ഗ്രന്ഥശാല സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

China, Tianjin Binhai Public Library,3D eyeball,1.2million books MVRDV, five-storey building, wider cultural complex, building, completed, 3 years, architectural sketch, designed, Tianjin, stairs , seating areasഡച്ച് വാസ്തുശില്പികളായ എം വി ആർ ഡി വി തദ്ദേശ ഡിസൈനർമാരായ ടി ഉ പി ഡി ഐയുമായി സഹകരിച്ചാണ് ഈ പുസ്തകശാലയുടെ നിർമ്മാണം പൂർത്തീകരിച്ചത്. രൂപത്തിലെ വ്യത്യസ്തതയാൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന ഈ ഗ്രന്ഥശാലയുടെ ഒരു പടുകൂറ്റൻ നേത്രത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.

അഞ്ച് നിലകളിൽ 33,700 ചതുരശ്ര മീറ്ററിൽ നിർമ്മിച്ചിട്ടുള്ള ഈ കണ്ണാടി മാളികയുടെ ഉള്ളിലേക്കുള്ള പ്രവേശനം ദീർഘവൃത്താകൃതിയിലാണ്. അതിന്റെ മധ്യഭാഗത്തായി ഗോളാകൃതിയിലുള്ള വേദിയും സജ്ജീകരിച്ചിരിക്കുന്നു.

ഈ വേദിയെയാണ് നേത്രമായി ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകവായനയ്ക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു മാതൃക നൽകിയിരിക്കുന്നതെന്ന് എം വി ആർ ഡി വിയുടെ ഡയറക്ടർ വിനി മാസ്സ് അഭിപ്രായപ്പെട്ടു.China, Tianjin Binhai Public Library,3D eyeball,1.2million books MVRDV, five-storey building, wider cultural complex, building, completed, 3 years, architectural sketch, designed, Tianjin, stairs , seating areas

ആദ്യ മൂന്ന് നിലകളിൽ പുസ്തകങ്ങൾ ക്രമീകരിക്കുകയും തുടർന്നുള്ള രണ്ട് നിലകളിൽ മീറ്റിംഗ് മുറികൾ, ഓഡിയോ മുറികൾ, ഹാവ്സ് ഓഫീസുകൾ എന്നിവ സജ്ജീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. മേൽത്തളത്തിലായി ക്രമപ്പെടുത്തിയ ബുക്ക് ഷെൽഫുകളാണ്. കോവണിപ്പടികളായും ഇരിപ്പിടങ്ങളായും ഒരേ സമയം ഉപയോഗപ്പെടുത്താവുന്ന രീതിയിലെ നിമ്മിതിയാണ് മറ്റൊരു സവിശേഷത.

വ്യത്യസ്ത ദിശകളിലും ആംഗിളുകളിലും സജ്ജീകരിച്ചിരിക്കുന്നതിനാൽ വായിക്കുക, നടക്കുക, ഒത്തുചേരുക,ചർച്ചകൾ നടത്തുക എന്നിങ്ങനെ പല കാര്യങ്ങൾക്കും ഈ വേദി പ്രയോജനപ്പെടുത്താമെന്ന് മാസ്സ് പറയുന്നു.

China-Tianjin Binhai -Public Library-3D -eyeball-blivenews.comമൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇത്തരമൊരു സ്വപ്ന തുല്യമായ നേട്ടം ചൈന കൈവരിച്ചത്. 1.2 ദശലക്ഷത്തിലധികം പുസ്തകങ്ങളെ ഉൾക്കൊള്ളുന്ന ആകെ അഞ്ച് നിലകളുള്ള ഈ ഗ്രന്ഥശാല ഒക്ടോബർ ഒന്നിനാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഈ അത്ഭുത നിർമ്മിതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

clean, household items, health, bedroom, dust, pillows, mattress, soft toys, shower curtains, washing machine, biological detergent, bath, toothbrush holder, neglect, dirtiest items, home, toothbrush, boiling water, germs, toilet brush, make-up brushes, kitchen sink, kettle, oven, washing machine, fridge,

ഇവ വൃത്തിയാക്കാൻ ഒരിക്കലും വൈകരുതേ

Badminton, Pullela Gopichand, daughter, Gayatri, Krishna Khaitan All-India Junior Ranking Badminton Tournament , Former All England Open winner , illustrious coach ,Pullela Gopichand’s daughter ,Gayatri Gopichand Pullela ,won,under-19 singles , Chandigarh, Telangana ,defeated ,top seed, Purva Barve, Maharashtra,Gayatri’s mother, PVV Lakshmi, former national champion, juniors’ singles title,

ബാഡ്മിന്റൺ: പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയ്ക്ക് കിരീടം