ചൈനീസ് ചക്രവർത്തിയുടെ അത്യപൂർവ്വ കളിമൺ പാത്രം ലേലത്തിൽ പോയത് വൻ തുകയ്ക്ക്

Chinese emperor , rare porcelain moon flask, 18th century , Qianlong, auction ,France.

പാരീസ്: കണ്ടാലോ വെറുമൊരു കളിമൺ പാത്രം; എന്നാൽ വിറ്റു പോയതോ ഉയർന്ന തുകയ്ക്കും. ചൈനീസ് ചക്രവർത്തിയുടെ ( Chinese emperor ) അത്യപൂർവ്വമായ കളിമൺ പാനീയ പാത്രം ലേലത്തിൽ പോയത് 4.1 മില്യൺ യൂറോയ്ക്ക്.

പതിനെട്ടാം നൂറ്റാണ്ടിൽ ചൈന ഭരിച്ചിരുന്ന ചൈനീസ് ചക്രവർത്തി ഷിയാങ്ലോങിന്റെ മൂൺ ഫ്ലാസ്കാണ് ഫ്രാൻസിൽ വച്ച് നടന്ന ലേലത്തിൽ 4.8 മില്യൺ ഡോളറിന് ലേലത്തിൽ പോയത്.

ഷിയാങ്ലോങിന്റെ കളിമൺ പാനീയ പാത്രം സ്വന്തമാക്കുവാനായി പതിനേഴ് ചൈനക്കാർ ലേലത്തിൽ പങ്കെടുത്തു. എന്നാൽ പത്ത് മിനിറ്റ് നീണ്ട് നിന്ന ലേലത്തിൽ ഇവരെയെല്ലാം പിന്തള്ളി ഒരു ഫ്രഞ്ച് വനിതയാണ് 200 വർഷത്തിലേറെ പഴക്കമുള്ള മൺപാത്രം സ്വന്തമാക്കിയത്.

ഫ്ലാസ്ക് സ്വന്തമാക്കിയ വനിത അത് പാരീസിലെ അവരുടെ സ്വവസതിയിൽ സൂക്ഷിക്കുമെന്നും എന്നാൽ ഭാവിയിൽ അവർ ഈ പുരാതന നിർമ്മിതി മ്യൂസിയത്തിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും ലേലം നടത്തിപ്പുകാർ വ്യക്തമാക്കി.

വൃത്താകൃതിയിൽ നീലയും വെള്ളയും നിറത്തിലുള്ള ഈ പുരാതന നിർമ്മിതിയിൽ വിരിഞ്ഞ് നിൽക്കുന്ന താമര ദളങ്ങളുടെ മുകളിലായി ബുദ്ധിസ്റ്റുകളുടെ എട്ട് ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ മദ്ധ്യ ഭാഗത്തായി ചക്രവർത്തിയുടെ മുദ്രയും രേഖപ്പെടുത്തിയിട്ടുണ്ട്.

‘ചരിത്രപരവും ഐതിഹാസവുമായ’ ഒരു വിൽപ്പനയാണ് നടന്നതെന്ന് ലേലത്തിന് നേതൃത്വം നൽകിയവർ അറിയിച്ചു. 500000 യൂറോയിലാണ് ലേലം ആരംഭിച്ചതെങ്കിലും അതിന്റെ പത്ത് മടങ്ങിലധികം തുകയ്ക്കാണ് മൺപാത്രം ലേലത്തിൽ പോയത്.

പതിനെട്ടാം നൂറ്റാണ്ടിൽ ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായിരുന്ന ഷിയാങ്ലോങ് ചക്രവർത്തി കലാപരമായ വസ്തുക്കൾ ശേഖരിക്കുന്നതിൽ വളരെയേറെ തല്പരനായിരുന്നു. ഏപ്രിൽ മാസത്തിൽ ഒരു ഫ്രഞ്ച് കോട്ടയിൽ പുരാവസ്തുക്കളുടെ മൂല്യനിർണ്ണയം നടത്തുന്ന ഘട്ടത്തിലാണ് ഈ അപൂർവ്വ പാത്രം കണ്ടെത്തിയത്.

Chinese emperor , rare porcelain moon flask, 18th century , Qianlong, auction ,France.ചൈനയിലെ ചക്രവർത്തിയുടെ ഈ പാത്രം തുടർന്ന് ആരുടെ ഉടമസ്ഥതയിലായിരുന്നു എന്നത് ഇന്നും അജ്ഞാതമായി അവശേഷിക്കുകയാണ്.

ഒരു ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥൻ ചൈനയിൽ നിന്ന് കൊണ്ടു വന്നായിരിക്കും ഈ പാത്രമെന്ന് ലേലം നടത്തിപ്പുകാരനായ ഫിലിപ്പ് റൂയിലാക്ക് സംശയം പ്രകടിപ്പിച്ചു.

ഷിയാങ്ലോങ് ചക്രവർത്തിയുടെ പക്കൽ ഇത്തരത്തിൽ രണ്ട് പാത്രങ്ങൾ ഉണ്ടായിരുന്നതായും അതിൽ ഒന്നാണ് ഇപ്പോൾ ലേലത്തിൽ വച്ചതെന്നും ഫാർ ഈസ്റ്റ് ആർട്ട് സ്പെഷ്യലിസ്റ്റ് ആലിസ് ജോസെയ്യം വ്യക്തമാക്കി. ഇതിനോടൊപ്പമുണ്ടായിരുന്ന മറ്റൊരു പാത്രം 1.8 മില്യൺ യൂറോയ്ക്കാണ് 2016-ൽ ഹോംഗ്കോങ്ങിൽ വച്ച് വിറ്റുപോയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala Monsoon , Monsoon , Kerala, rain, Govt, compensation, rain-related damage, losses,  heavy rains, heavy showers, Indian Meteorological Department ,Pathanamthitta , Alappuzha, Idukki

കേരളത്തിൽ കലിതുള്ളി കാലവർഷം; ധനസഹായവുമായി സർക്കാർ

Tourism centers , Kerala, female police, warden, security, minister, Kadakampally, appointment, training, 

ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയോഗിക്കും: മന്ത്രി