Chinese Robot, doctor, qualification test, scores,
in , ,

ഡോക്ടറാകാൻ പരീക്ഷ; ചൈനീസ് റോബോട്ട് പാസായി

ബെയ്ജിങ്: ചൈനയിൽ നിർമ്മിച്ച റോബോട്ട് (Chinese robot) ഡോക്ടറാവാനുള്ള യോഗ്യതാ പരീക്ഷ (qualification test) ഉയർന്ന മാർക്കോടെ പാസായി. ചൈനീസ് ടെക്നിക്കൽ കമ്പനിയായ ഐഫ്ലൈടെകും (iFlytek) സ്വിംഹ്വ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് ഈ മിടുമിടുക്കുള്ള റോബോട്ടിനെ നിർമ്മിച്ചത്.

ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ റോബോട്ട് 456 മാർക്കാണ് നേടിയത്. ഈ വര്‍ഷം ആഗസ്റ്റില്‍ നടന്ന പരീക്ഷയില്‍ 530,000 പരീക്ഷാർത്ഥികളാണ് പരീക്ഷ എഴുതിയതെന്ന് അധികൃതർ അറിയിച്ചു.

ഡോക്ടറാവാനുള്ള യോഗ്യതാ പരീക്ഷ പാസാകാൻ 360 മാർക്കാണ് വേണ്ടതെന്നും എന്നാൽ ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ റോബോട്ട് 456 മാർക്ക് കരസ്ഥമാക്കിയതായും ആൻഹുയി പ്രവിശ്യയിലെ ഹെൽത്ത് ആൻഡ് ഫാമിലി പ്ലാനിംഗ് കമ്മീഷൻ അറിയിച്ചു.

പരീക്ഷാ സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും സിഗ്നലും ഇല്ലാത്ത മുറിയില്‍ വച്ചാണ് റോബോട്ട് പരീക്ഷയെ അഭിമുഖീകരിച്ചത്. മറ്റ് പരീക്ഷാർത്ഥികൾക്ക് നൽകിയ അതേ ചോദ്യങ്ങൾ തന്നെയാണ് റോബോട്ടിനും നൽകിയത്.

പരീക്ഷയിൽ കൃത്രിമത്വം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുവാനായി പ്രസ്തുത റോബോട്ട് പരീക്ഷയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ ക്യാമറയിൽ പകര്‍ത്തിയിരുന്നുവെന്ന് ഐഫ്ലൈടെക് അറിയിച്ചു.

ഒരു ബിരുദം നേടുന്നതിന് ആവശ്യമായ വിവരങ്ങള്‍ സ്വയം പഠിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമുള്ള ശേഷി റോബോട്ടുകൾക്ക് കൈവരിക്കാനാകുമെന്ന് ഈ സംഭവം തെളിയിക്കുന്നതായി റോബോട്ടിന്റെ നിർമ്മാണ വേളയിൽ പ്രവർത്തിച്ച ഗവേഷകർ അഭിപ്രായപ്പെട്ടു.

ഭാവിയില്‍ മനുഷ്യ ഡോക്ടര്‍മാര്‍ക്ക് സഹായികളായി പ്രവര്‍ത്തിക്കാനും വീടുകളിലെയും ഓഫീസുകളിലെയും നിരവധി ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാനും ഈ റോബോട്ട് ഡോക്ടറെ പോലുള്ള പുതിയ തരം റോബോട്ടുകളെ പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തോമസ് ചാണ്ടി വിഷയം; സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമർശം

Mary Kom, Asian Boxing Championship, fifth gold

മേരി കോമിന് ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്വർണ്ണം