Chocolate, Climate change,Extinct,  Study,  impact,ecosystem , economies, chocolate industry , National Oceanic and Atmospheric Administration,  rising temperatures,arid weather conditions,chocolate-growing regions, world ,mountainous terrain ,
in , ,

ചോക്കലേറ്റും കാലാവസ്ഥാ മാറ്റവും തമ്മിലെന്ത്?

കാലിഫോർണിയ: കാലാവസ്ഥാ വ്യതിയാനം ( climate change ) ഭാവിയിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഇപ്പോൾ പൂർണ്ണമായി പ്രവചിക്കാനാവില്ല. എങ്കിലും അവ ഭൂമുഖത്തിന്റെ മുഖച്ഛായയിൽ വരുത്തിയേക്കാനിടയുള്ള മാറ്റങ്ങൾ മുൻകൂട്ടി അറിയാനുള്ള തീവ്രശ്രമത്തിലാണ് ശാസ്ത്രലോകം.

ലോകം അടിമുടി മാറിമറിയാനിടയുള്ള പ്രതിഭാസമായാണ് കാലാവസ്ഥാ മാറ്റത്തെ പൊതുവെ വിലയിരുത്തുന്നത്. ഭൂപ്രകൃതിയും ആവാസ വ്യവസ്ഥയും ലോക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുമെല്ലാം തകിടം മറിയുമെന്ന ആപത് സൂചനകൾ ശാസ്ത്രജ്ഞന്മാർ അടിക്കടി നൽകുന്നുണ്ട്.

അതിനിടയിലാണ് ചോക്കലേറ്റ് ( chocolate ) പ്രേമികൾക്ക് ആശങ്കയുണർത്തുന്ന പുതിയ പഠനം പുറത്തു വന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ് മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ഏറ്റവും പുതിയ പഠന റിപ്പോർട് പറയുന്നത് 2050-ഓടെ ലോകത്തെ ചോക്കലേറ്റ് മേഖല മുഴുവൻ കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികൾ ഭീകരമായി അനുഭവിക്കുമെന്നാണ്.

കാലാവസ്ഥാ വ്യതിയാനത്താൽ ചോക്കലേറ്റ് നിർമ്മാണത്തിലെ അഭിഭാജ്യ ഘടകമായ കൊക്കോ ചെടികൾ ഭൂമുഖത്ത് നിന്ന് പാടെ ഇല്ലാതാകുമെന്നാണ് സൂചന. കൊക്കോ ചെടികൾ കൃഷി ചെയ്യുന്ന മേഖലകൾ ഭാവിയിൽ ആയിരത്തിലേറെ അടി ഉയർന്ന, വരണ്ടുണങ്ങിയ വെറും പർവ്വത പ്രദേശങ്ങൾ മാത്രമായി പരിണമിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

അടിക്കടി വർധിച്ചുവരുന്ന അന്തരീക്ഷ ഊഷ്മാവ് ഇപ്പോൾ തന്നെ കോക്കോ കൃഷിയെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കൊക്കോ ചെടികൾക്ക് അമിതമായ അന്തരീക്ഷ  ഊഷ്മാവ് താങ്ങാനാവില്ല എന്നതിനാൽ വരണ്ട കാലാവസ്ഥ കൊക്കോ കൃഷിക്ക് ഭീഷണിയാണ് .

അതേസമയം ചോക്കലേറ്റ് വ്യവസായത്തിന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനമെന്ന പ്രശ്നത്തെ ഗൗരവത്തോടെ നേരിടുന്നതിന്റെ സൂചനകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലിഫോർണിയ സർവ്വകലാശാലയാണ് ഇക്കാര്യത്തിൽ ശ്രദ്ധേയമായ ചില നീക്കങ്ങൾ നടത്തുന്നത്.

സി ആർ ഐ എസ് പി ആർ ( CRISPR ) സാങ്കേതിക വിദ്യ ഉപയോഗിച്ച് വരണ്ട കാലാവസ്ഥയിലും കൊക്കോ ചെടികൾ കൃഷി ചെയ്യാനുള്ള സാധ്യതകൾ പരീക്ഷിക്കുകയാണ് സർവ്വകലാശാല.

Chocolate, Climate change,Extinct,  Study,  impact,ecosystem , economies, chocolate industry , National Oceanic and Atmospheric Administration,  rising temperatures,arid weather conditions,chocolate-growing regions, world ,mountainous terrain ,

വിളകളിൽ ജനിതക വ്യതിയാനം വരുത്തി പ്രതികൂലാവസ്ഥകളെ തരണം ചെയ്യാനും രോഗപ്രതിരോധ ശേഷി ആർജ്ജിക്കുവാനും മറ്റുമായി ഉപയോഗപ്പെടുത്തുന്ന ജനിറ്റിക് സാങ്കേതിക വിദ്യയാണ് സി ആർ ഐ എസ് പി ആർ. എന്നാൽ ഒട്ടേറെ നൈതിക പ്രശ്നങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ജനിതക വ്യതിയാനം വരുത്തിയ വിളകളെ ലോകം മുഴുവൻ അംഗീകരിക്കുന്നില്ല.

ചോക്കലേറ്റുകളുടെ ഗുണവശങ്ങളെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ഡാർക്ക് ചോക്കലേറ്റുകൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിന് ദോഷകരമായ സ്വതന്ത്ര റാഡിക്കലുകളെ ചെറുക്കാൻ ഇവയ്ക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഒപ്പം ഇവ ഗുണകരമായ ആൻറി ഓക്സിഡന്റുകളുടെ കലവറകളുമാണ്. ഡാർക്ക് ചോക്കലേറ്റിലടങ്ങിയിട്ടുള്ള കൊക്കോ ശരീരത്തിന് ഏറെ ഗുണകരമായ പോളിഫിനോളുകളുടെയും ഫ്ലവനോയിഡുകളുടെയും സംഭരണിയാണ്‌.

രക്തസമ്മർദ്ദം കുറയ്ക്കാനും തലച്ചോറിലേക്കും ഹൃദയ പേശികളിലേക്കുമുള്ള രക്തയോട്ടം വർധിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്. എന്തായാലും ഭാവിയിൽ ചോക്കലേറ്റുകൾ ലഭ്യമല്ലാതാകുമെന്ന വാർത്ത ലോകമെങ്ങുമുള്ള ചോക്കലേറ്റ് പ്രേമികളെ വല്ലാതെ നിരാശരാക്കുമെന്നതിൽ സംശയമില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

സുരേഷ് ഗോപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു

KG Krishnamurthy, theatre director,Kerala, drama Karnataka, eminent theatre director, actor, National School of Drama, theatre director, Stage actor , Theatre teacher, organizer,children’s play ,‘Panjara Shhale’, Kerala, conducted, Theatre workshops, Thiruvanathapuram, Palakkad, Trichur, Udinur , director of ‘Nataka Yatra’ , touring Theatre project, organized,association ,National School of Drama, New Delhi,

കേരള നാടകം മണ്ണിൽ വേരുറപ്പിക്കണം: നാടകാചാര്യൻ കെ ജി കൃഷ്ണമൂർത്തി