ചോക്ലേറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്‍ക്ക്

chocolate, fridge, chilled, keep ,  expert, opinion, Luke Owen Smith , sweet treat, chocolate bars ,online store , Chocolate Bar, advice ,revelation to chocolate lovers, New Zealand,  flavours,cold temperatures,heat, taste,

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മളിൽ പലരും ചോക്ലേറ്റ് ( chocolate ) ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് ഒട്ടും ശരിയല്ല എന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.

ചൂട് കാലമായാൽ പോലും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ചോക്ലേറ്റ് കഴിക്കാൻ പാടില്ല. കാരണം ചോക്ലേറ്റ് തണുപ്പിക്കുമ്പോൾ അതിന്റെ സ്വാഭാവികമായ രുചി നഷ്ടമാകുന്നു. എന്നാൽ ചോക്ലേറ്റ് പ്രേമികളിൽ പലർക്കും ഇക്കാര്യം അറിയാനുള്ള സാധ്യത വളരെ കുറവാണ്.

ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരുടെ ഇടയിൽ വളരെ വലിയ വിപ്ലവാത്മകമായ ഒരു ആശയവുമായാണ് ‘ചോക്ലേറ്റ് ബാർ’ എന്ന ഓൺലൈൻ ചോക്ലേറ്റ് കട നടത്തുന്ന ലൂക്ക് ഓവൻ സ്മിത്ത് എത്തിയിരിക്കുന്നത്.

ചോക്ലേറ്റ് ഫ്രിഡ്ജിൽ വച്ച് അമിതമായി തണുപ്പിച്ചാൽ അതിന്റെ സ്വാഭാവികമായ സ്വാദ് തിരിച്ചറിയാൻ നമുക്ക് സാധിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അന്തരീക്ഷത്തിലെ ചൂടിനെക്കാൾ ചോക്ലേറ്റിന്റെ സ്വാദിനെ പ്രതികൂലമായി ബാധിക്കുന്നത് തണുത്ത കാലാവസ്ഥയാണ് .

എന്നാൽ ഉയർന്ന അന്തരീക്ഷ താപനിലയിൽ ചോക്ലേറ്റ് അലിയാതെ എങ്ങനെ സൂക്ഷിക്കാമെന്നത് വലിയ ചോദ്യമാണ്. വളരെ ഇരുണ്ട, ഈർപ്പമില്ലാത്ത സ്ഥലത്ത്, ഫ്രിഡ്ജിലല്ലാത്ത സ്വാഭാവികമായി തണുപ്പുള്ള സ്ഥലത്ത് ചോക്ലേറ്റ് സൂക്ഷിക്കുകയാണെങ്കിൽ ചോക്ലേറ്റ് അലിഞ്ഞു പോകാതെ സൂക്ഷിക്കാം.

10 മുതൽ 20 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള കബോർഡിൽ ചോക്ലേറ്റ് സൂക്ഷിക്കുന്നതാണ് എപ്പോഴും അഭികാമ്യം. എന്നാൽ 28 ഡിഗ്രിയോ അതിൽ കൂടുതലോ താപനില ഉയരുമ്പോൾ ചോക്ലേറ്റ് അലിയാൻ തുടങ്ങും.

പിന്നെ ഫ്രിഡ്ജിനെ ആശ്രയിക്കുക മാത്രമേയുള്ളൂ ഏക പോംവഴി. എന്നാൽ ഫ്രിഡ്ജിൽ ചോക്ലേറ്റ് വയ്ക്കുന്നതിന് മുൻപ് വായു കടക്കാത്ത ഒരു പാത്രത്തിനുള്ളിൽ ചോക്ലേറ്റ് വച്ചാൽ രുചിക്കും മണത്തിനും വലിയ മാറ്റമൊന്നും സംഭവിക്കില്ല എന്നാണ് സ്മിത്തിന്റെ അഭിപ്രായം.

chocolate, fridge, chilled, keep ,  expert, opinion, Luke Owen Smith , sweet treat, chocolate bars ,online store , Chocolate Bar, advice ,revelation to chocolate lovers, New Zealand,  flavours,cold temperatures,heat, taste,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

world's tallest man,World's smallest woman,Egypt,photoshoot,Sultan Kosen, 6ft difference , Turkey, Jyoti Amge, India, photos , guinness world records, pituitary gigantism, growth hormone, achondroplasia

ലോകാത്ഭുതത്തെ സാക്ഷിയാക്കി ഒരത്യപൂർവ്വ ഫോട്ടോഷൂട്ട്

പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി നൽകും; സർക്കാരിന് ബാധ്യതയില്ല: മുഖ്യമന്ത്രി