cholera, diagnosis, prevention, DMO, treatment, rehydration, fluids, disease, death, oral rehydration salts, ORS, ORS solution,
in

കോളറ പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം: ഡിഎംഒ

തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭ പരിധിയിലെ അന്യസംസ്ഥാന തൊഴിലാളിക്ക് കോളറ (cholera) ബാധിച്ചതായി മെഡിക്കല്‍ കോളേജില്‍ നിന്നും സ്ഥിരീകരണ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഊര്‍ജിത പ്രതിരോധ – നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (DMO) അറിയിച്ചു.

വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

മഴക്കാലമായതിനാല്‍ ഈച്ചകള്‍ പെരുകാന്‍ സാധ്യത കൂടുതലാണെന്നും ആഹാര പദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.

പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കണം. ഹോട്ടലുകളിലും തട്ടുകടകളിലും ഇക്കാര്യം ഉറപ്പാക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണം.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കാനും ശുചിത്വം പാലിക്കാനുള്ള അറിവ് പകരാനും തൊഴില്‍ ദാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ നിർദ്ദേശിച്ചു.

പെട്ടെന്നുള്ള കഠിനമായും വയറുവേദന ഇല്ലാത്തതും വെള്ളംപോലുള്ളതു (കഞ്ഞിവെള്ളം) മായ വയറിളക്കമാണ് കോളറയുടെ ലക്ഷണം. മിക്കപ്പോഴും ഛര്‍ദി ഉണ്ടായിരിക്കും.

ഇതേ തുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേയക്കും കുഴഞ്ഞ അവസ്ഥയിലേയ്ക്കും എത്താറുണ്ട്. അതിനാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ഡി.എം.ഒ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ജിഎസ്ടി: ഉയര്‍ന്ന സ്ലാബ് മാറി; 177 ഉത്പന്നങ്ങളുടെ വില കുറയും

Spice coast Marathon, Sachin,

സ്‌പൈസ്‌ കോസ്റ്റ് മാരത്തോണ്‍ സച്ചിന്‍ ഫ്ലാഗ് ഓഫ്‌ ചെയ്യും