Chottanikkara, 4 year old child, murder, death sentence,LKG , girl, student, mother, Pocso court, two paramours,killed, missing, suicide attempt, hospital, jail, arrest, 
in

നാല് വയസുകാരിയുടെ കൊലപാതകം​: ഒന്നാം പ്രതിക്ക്​ വധശിക്ഷ

കൊച്ചി: ചോറ്റാനിക്കരയിൽ ( Chottanikkara ) നാല് വയസുകാരി ( 4 year old child ) അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി രഞ്ജിത്തിന് (32) എറണാകുളം പോക്സോ  കോടതി ( Pocso court ) വധശിക്ഷ ( death sentence ) വിധിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (22) എന്നിവര്‍ക്ക് ഇരട്ട  ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

കൂടാതെ രഞ്ജിതിന് 50,000 രൂപയും റാണിക്കും ബേസിലിനും 20,000 രൂപ വീതവും പിഴ ചുമത്തി. കേസില്‍ രഞ്ജിത് അടക്കം മൂന്നു പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

കുട്ടിയുടെ സംരക്ഷക കൂടിയായ അമ്മ കുട്ടിയെ ക്രൂരമായി വധിക്കാന്‍ കൂട്ടുനിന്നതിനെ ക്ഷമിക്കാവുന്ന കുറ്റമായി ഒരു തരത്തിലും കാണാനാവില്ലെന്ന് പ്രത്യേക പോക്സോ കോടതി വ്യക്തമാക്കി.

കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവയ്ക്ക് പുറമെ പോക്സോ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികളെ ശിക്ഷിച്ചത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്ന പ്രതികള്‍ എറണാകുളം സബ് ജയിലിലായിരുന്നു. നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഒന്നാം പ്രതിയെആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തുടർന്ന് ഒന്നാം പ്രതിയെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

2013 ഒക്ടോബറിലാണ് കരിങ്ങാച്ചിറ എം.ഡി.എം.എല്‍.പി സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ റാണി രഞ്ജിത്, ബേസില്‍ എന്നിവരുടെ സഹായത്തോടെ കുട്ടിയെ കൊലപ്പെടുത്തി മണ്ണെടുത്ത കുഴിയില്‍ മൂടുകയായിരുന്നു.

പിന്നീട് കുഞ്ഞിനെ കാണാതായെന്ന് റാണി പോലീസിൽ പരാതി നല്‍കി. എന്നാല്‍ സംശയം തോന്നിയ പോലീസ് റാണിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

kochin refinery emergency response vehicle ,8 crore rupees, India, rescue, emergency, fire, thermal imaging camera, compartments, petrol , oil, leakage, accidents, Australia, Germany,

രാജ്യത്തെ ഏറ്റവും മികച്ച അത്യന്താധുനിക രക്ഷാവാഹനം കൊച്ചിന്‍ റിഫൈനറിക്ക് സ്വന്തം

Puducherry registration, Amala paul, crime branch,appeared, car registration case, luxury vehicle, Puducherry, headquarters, investigation agency, fake address, Fahad Fazil, Suresh Gopi, amala paul, luxury car,tax, kerala

പുതുച്ചേരി രജിസ്ട്രേഷന്‍; അമല ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി