Christmas, release, Malayalam movies, Mollywood, Vimanam, Masterpiece, Mayaanadhi, Aana Alaralodalaral, Mammootty, Prithviraj, hero, actor, actress, Xmas, celebration, 
in , ,

ക്രിസ്തുമസിന് ഇത്തവണ സിനിമാഘോഷം

ചലച്ചിത്രങ്ങൾ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാക്കിയവരാണ് മലയാളികൾ. ഏതൊരാഘോഷവും അതിന്റെ പൂർണതയിലെത്തിക്കുവാൻ കുടുംബ സമേതം ഒരു ചിത്രം കാണുക എന്ന നമ്മുടെ ശീലത്തിന് ചലച്ചിത്രങ്ങളുടെ ഉത്ഭവത്തോളം പഴക്കമുണ്ട്. ക്രിസ്തുമസ് രാവുകൾ ആഘോഷമാക്കുവാൻ ലോകം മുഴുവൻ ഒരുങ്ങുകയാണ്. ഒപ്പം മലയാളിയുടെ മനസ്സ് നിറയ്ക്കാൻ പുത്തൻ പ്രതീക്ഷകളുമായി ഒരു പിടി മലയാള ചിത്രങ്ങളും ( Christmas Movies ).

‘മാസ്റ്റർ പീസ്’ :-  മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘മാസ്റ്റർ പീസ്’ എന്ന ചിത്രമാണ് ക്രിസ്തുമസ് റിലീസായി എത്തുന്നത്. ‘പുലിമുരുകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണ തിരക്കഥ എഴുതിയ ‘മാസ്റ്റർ പീസ്’ സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവാണ്. മമ്മൂട്ടിയെക്കൂടാതെ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത്കുമാർ, പൂനം ബജ്‌വ, മക്ബുൽ സൽമാൻ, കലാഭവൻ ഷാജോൺ, ഗോകുൽ സുരേഷ്, സന്തോഷ് പണ്ഡിറ്റ്, അഞ്ജലി നായർ, മഹിമ നമ്പ്യാർ എന്നിങ്ങനെ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കർക്കശക്കാരനായ കോളേജ് പ്രൊഫസർ ‘എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ’ എന്ന കഥാപാത്രമായാണ് മെഗാസ്റ്റാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദീപക് ദേവ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിലൊരുങ്ങിയിരിക്കുന്ന ചിത്രത്തിന് വേണ്ടി ആറ് സംഘട്ടന കൊറിയോഗ്രാഫർമാർ ഒന്നിച്ചു എന്നതും ചിത്രത്തിന്മേലുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ‘രാജാധിരാജ’യ്ക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മാസ്റ്റർപീസ്’ സി എച് മുഹമ്മദാണ്‌ നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 21ന് തീയേറ്ററുകളിലെത്തിച്ചേരുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും മികച്ച പ്രതികരണം നേടിയിട്ടുണ്ട്.

‘വിമാനം’:-  പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിമാനം’. രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നതിനായി പൃഥ്വിരാജ് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ പുതുമുഖം ദുർഗ്ഗ കൃഷ്ണയാണ് നായിക. അലൻസിയർ, അനാർക്കലി മരിക്കാർ എന്നിവരും ചിത്രത്തിൽ മുഖ്യമായ വേഷം കൈകാര്യം ചെയ്യുന്നു.

ബധിരനും മൂകനുമായ വ്യക്തിയുടെ പറക്കുവാനുള്ള മോഹമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. വി എഫ് എക്സ് രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ‘വിമാനം’ തയ്യാറാക്കിയിരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. ക്രിസ്തുമസിന് തന്നെയാണ് വിമാനവും പറക്കാനൊരുങ്ങുന്നത്.

‘മായാ നദി’ :-   യുവതാരങ്ങൾക്കിടയിൽ പെട്ടെന്ന് ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. പ്രതിനായകൻ, സഹനായകൻ എന്ന പദവിയിൽ നിന്നും നായകനിലേക്കുള്ള ടോവിനോയുടെ വളർച്ചയ്ക്ക് പിന്നിൽ ഒരു പിടി നല്ല ചിത്രങ്ങളാണ്. രണ്ട് വർഷത്തിന് ശേഷം ആഷിഖ് അബു സംവിധായകന്റെ കുപ്പായമണിയുന്ന ‘മായാ നദി’ എന്ന ചിത്രമാണ് ടോവിനോയുടെ ക്രിസ്തുമസ് റിലീസ്. തന്റെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി തീവ്ര പ്രണയം അവതരിപ്പിച്ചു കൊണ്ടാണ് ആഷിഖ് തന്റെ പുതിയ ചിത്രമൊരുക്കിയിരിക്കുന്നത്.

അമൽ നീരദിന്റെ കഥ ദിലീഷ് നായർ, ശ്യാം പുഷ്ക്കരൻ എന്നിവർ തിരക്കഥയാക്കിയെന്നുള്ളതും ചിത്രത്തിന്റെ മേലുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് നായികയായെത്തുന്നത്. ഹരീഷ് ഉത്തമൻ, അപർണ ബാലമുരളി, ലിയോണ, എന്നിവർക്ക് പുറമെ സംവിധായകരായ സൗബിൻ ഷാഹിർ, ലിജോ ജോസ് പെല്ലിശേരി, ബേസിൽ ജോസഫ്, ഖാലിദ് റഹ്മാൻ എന്നിവരും ചിത്രത്തിലുണ്ട്. ആഷിഖ് അബു, അമൽ നീരദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ആട്  2:-  വിജയ ചിത്രങ്ങൾക്ക് രണ്ടാം ഭാഗമുണ്ടാകുക എന്നത് മലയാളത്തിൽ സർവ്വസാധാരണമാണ്. എന്നാൽ തീയേറ്ററുകളിൽ പരാജയപ്പെട്ട ഒരു ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നത് ലോക ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും. മിഥുൻ മാനുവൽ തോമസിന്റെ ആദ്യ സംവിധാന സംരംഭമായ ‘ആട് ഒരു ഭീകര ജീവി’യാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്‌ അണിയറയിൽ പൂർത്തിയായിരിക്കുന്നത്.

ജയസൂര്യ, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, ധർമജൻ, രഞ്ജി പണിക്കർ തുടങ്ങിയ താരങ്ങളാൽ സമ്പന്നമായിരുന്ന ചിത്രം വാണിജ്യപരമായി പരാജയമായിരുന്നെങ്കിലും ടിവി സംപ്രേക്ഷണത്തിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം, പശ്ചാത്തല സംഗീതവുമെല്ലാം ജനപ്രീതി നേടിയിരുന്നു. അതിനെത്തുടർന്നാണ് രണ്ടാം ഭാഗത്തിന് അണിയറപ്രവർത്തകർ തയ്യാറെടുത്തത്. വിജയ് ബാബുവാണ് ആട് 2 നിർമ്മിക്കുന്നത്. ഷാൻ റഹ്‌മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.

‘ഈ. മ .യൗ.’:-   പരീക്ഷണ ചിത്രങ്ങളിലൂടെ മികച്ച വിജയം സ്വന്തമാക്കി മലയാള ചലച്ചിത്ര രംഗത്ത് മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ലിജോ ജോസ് പെല്ലിശേരി. അങ്കമാലി ഡയറീസിന്റെ കൂറ്റൻ വിജയത്തിന് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണ് ‘ഈ. മ. യൗ.’. വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവും മലയാള സാഹിത്യ രചയിതാവുമായ പി എഫ് മാത്യൂസാണ്.

പതിനെട്ട് ദിവസങ്ങൾ കൊണ്ട് ‘ഈ മ യൗ’ ചിത്രീകരണം പൂർത്തിയാക്കിയ വാർത്ത നേരത്തെ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. സംവിധായകൻ കൂടിയായ ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അടുത്തിടെ കൊച്ചിയിൽ നടത്തിയ പ്രിവ്യു ഷോയ്ക്ക് മികച്ച പ്രതികരണമാണ് ചലച്ചിത്ര മേഖലയിലുള്ളവരിൽ നിന്നും ലഭ്യമായത്. ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം നിശ്ചയിക്കപ്പെട്ടിരുന്നതെങ്കിലും വേൾഡ് വൈഡ് റിലീസിങിന് തയ്യാറെടുക്കുന്നതിനാൽ തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന ചിത്രം പുതുവർഷത്തോടടുത്ത ദിനങ്ങളിൽ പുറത്തിറക്കുമെന്നാണ് ലഭ്യമാകുന്ന പുതിയ വിവരം.

‘ആന അലറലോടലറൽ’ :-  പേര് കൊണ്ട് തന്നെ വ്യത്യസ്തത പുലർത്തുന്നതാണ് വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രം. ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശരത് ബാലന്റേതാണ്. സിതാര നായികയായെത്തുന്ന ചിത്രം ഇന്നസെന്റ്, വിജയരാഘവൻ, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പെരുമന, ധർമജൻ എന്നീ താരങ്ങളാൽ സമ്പന്നമാണ്. ഡിസംബർ 22-ന് തന്നെയാണ് ഈ ചിത്രവും പ്രേക്ഷകർക്കരികിലെത്തുന്നത്.

‘വേലൈക്കാരൻ’ :-  തമിഴകത്ത് നിന്നും മലയാളി സാന്നിധ്യവുമായൊരു ചിത്രവും ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങൾക്കെത്തുന്നുണ്ട്. ‘തനി ഒരുവൻ’ എന്ന ത്രില്ലർ ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ മോഹൻ രാജ അണിയിച്ചൊരുക്കുന്ന ‘വേലൈക്കാരൻ’ എന്ന ചിത്രത്തിലാണ് മലയാളി,തമിഴ് പ്രേക്ഷകർ ഒരു പോലെ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ സ്നേഹ, പ്രകാശ്, രോഹിണി തുടങ്ങിയ താരങ്ങളുമുണ്ട്. 24എ എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ ഡി രാജ നിർമ്മിക്കുന്ന ചിത്രം ഇ4 എന്റർടൈൻമെന്റാണ് പ്രദർശനത്തിനെത്തിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.

മലയാളിയുടെ ചലച്ചിത്ര പ്രതീക്ഷകൾ വാനോളമുയർത്തുന്നതാണ് ഈ ക്രിസ്തുമസ് ചിത്രങ്ങൾ. ആഘോഷങ്ങളുടെ മധുരം ഇരട്ടിയാക്കുവാൻ തീയേറ്ററുകളിലെത്തുന്ന പ്രേക്ഷകരെ സമ്പൂർണമായി സംതൃപ്തിപ്പെടുത്താനും അതിലൂടെ ബോക്സ് ഓഫീസിൽ വിജയം നേടാനും സിനിമാ വ്യവസായം ഒരുങ്ങിക്കഴിഞ്ഞു.

പ്രശാന്ത് എസ് കുമാർ

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

WCC, Women in Collective Cinema, facebook post, Parvathi,Kasaba, misogyny, shoutout, controversy, female artists, Mollywood, fight, patriarchy, Kerala society, The collective, Surabhi, ignored, IFFK, cinema field, raising voice, silence, actress attack case,

പാർവതിയ്ക്ക് പിന്തുണയും വിശദീകരണവുമായി ഡബ്ല്യുസിസി

2G scam, accused, court, verdict, acquitted, A Raja, spectrum,   CAG, 2G spectrum scam, K Kanimozhi,

2ജി സ്പെക്‌ട്രം: എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി