in , ,

സമകാലീന ഏഷ്യന്‍ സിനിമാ കാഴ്ചകളുമായി സിനേരമാ

തിരുവനന്തപുരം:  വെനീസില്‍  ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് അര്‍ഹമായ  ‘ദി വുമണ്‍ ഹു ലെഫ്റ്റ്’  22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഏഷ്യന്‍ സിനേരമാ  [ Cinerama ] വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും .

മുപ്പതു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായ സ്ത്രീയുടെ ജീവിതത്തിലൂടെ 90 കളിലെ ഫിലിപ്പൈന്‍സിലെ സംഘര്‍ഷാന്തരീക്ഷം ചിത്രം ചര്‍ച്ച ചെയ്യുന്നു. ഫിലിപ്പൈന്‍  ‘സ്ലോ സിനിമ’ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായ  ലവ് ഡയസാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഹോംഗ് കോങ്, ബുസാന്‍ തുടങ്ങിയ  ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത ആറു ചിത്രങ്ങളടങ്ങുന്നതാണ്  ഏഷ്യന്‍ സിനേരമാ വിഭാഗം.  ഏഷ്യയിലെ വിവിധ  രാജ്യങ്ങളുടെ സാമൂഹിക  രാഷ്ട്രീയ  സാംസ്‌കാരിക വൈവിധ്യങ്ങള്‍ ദൃശ്യ ‘ഭാഷയിലൂടെ ലോക സിനിമാ ‘ഭൂപടത്തില്‍ അടയാളപ്പെടുത്തുകയാണ്  സംവിധായകര്‍. ‘ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നത് ഏഷ്യന്‍ ഫിലിം അവാര്‍ഡ്‌സ് അക്കാദമിയാണ്.

The-Woman-Who-Leftആന്‍ഡി  ലോ  തിരക്കഥയും സംവിധാനവും നിര്‍വഹിച്ച  ഹോംഗ് കോങ്  ചിത്രമായ ഹാപ്പിനെസ്സ് , ലാവോ ഷീയുടെ ചെറുകഥയെ ആസ്പദമാക്കി തിരക്കഥാകൃത്തുകൂടിയായ മീ ഫെങ് സംവിധാനം ചെയ്ത മിസ്റ്റര്‍  നോ പ്രോബ്ലം, ചൈനയിലെ കുപ്രസിദ്ധരായ മൂന്ന് അധോലോക നായകരുടെ യഥാര്‍ത്ഥ ജീവിതം  പ്രമേയമായ ട്രിവിസ, 89-മത്  ഓസ്‌കര്‍  അവാര്‍ഡിലെ മികച്ച വിദേശ ഭാഷ വിഭാഗത്തിലേക്ക്  സിംഗപ്പൂര്‍ നാമനിര്‍ദേശം  ചെയ്ത  ബൂ ജുന്‍ഫെങിന്റെ  അപ്രെന്റിസ്, കാമാതുരമായ പ്രണയം ചിത്രീകരിച്ച യോന്‍ഫാന്റെ ‘കളര്‍ ബ്ലോസംസ്’ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും, രണ്ടുപേരും

​സലിൽ എസ് പരേഖ് ഇൻഫോസിസിൻറെ പുതിയ സി ഇ ഒ