in ,

സിസ്സയുടെ ആഭിമുഖ്യത്തിൽ ഭൗമ ദിനം 2018 ആചരിക്കുന്നു

തിരുവനന്തപുരം: ലോക ദൗമദിനത്തോടനുബന്ധിച്ച് ( Earth Day ) തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഭൗമ ദിനം 2018 ആചരിക്കും.

2018 ഏപ്രിൽ 28 ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ഗാന്ധി ഭവനിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ‘ഗോ ഗ്രീൻ ഗോ ക്ലീൻ’ എന്ന വിഷയത്തിൽ പൊതു പ്രഭാഷണവും സംഘടിപ്പിക്കും.

പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലാണ് ക്വിസ് മത്സരം നടക്കുക.

മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങളിൽ ഒന്നാം വിഭാഗത്തിൽ പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾക്ക് ‘പ്രകൃതി വിഭവങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയാകും മത്സരം.

ഊർജ്ജ സ്രോതസുകളെ ( പരമ്പരാഗതവും പരമ്പരാഗതമല്ലാതെയുമുള്ളവ ) അടിസ്ഥാനമാക്കി ക്ലാസ് ആറ് മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടാം വിഭാഗത്തിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ‘ആഗോള താപനവും അതിന്റെ പരിണിത ഫലങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാം വിഭാഗത്തിലാണ് മത്സരങ്ങൾ.

വിദ്യാർത്ഥികൾക്ക് ഓരോ ടീമിലും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും cissaindia@gmail.com എന്ന ഇ-മെയിലിലോ 0471 2722151, 9895375211, എന്ന ടെലിഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഒക്‌ലഹോമ സർവ്വകലാശാലയുമായി യു എസ് ടി ഗ്ലോബൽ ധാരണയായി

Pinarayi mass murder , Soumya, parents , kids, poison, case, victims, Kunjikannan , Kamala ,children ,Aiswarya , Keerthana,murdered ,mysterious deaths, poison, aluminium phospide, investigation, reveals, Pinarayi mysterious murder,

പിണറായി കൊലപാതക പരമ്പര; കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി സൗമ്യ