Cissa, EMC, conference, conducted
in

ഊർജ്ജ ക്ഷമത: സിസ്സ-ഇഎംസി കോൺഫറൻസ് സംഘടിപ്പിച്ചു

തിരുവനന്തപുരം: വീടുകളിൽ ഊർജ്ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ ഇന്നോവഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എനർജി മാനേജ്‌മന്റ് സെന്റർ (EMC) കേരളയുടെ സഹകരണത്തോടെ ഒക്ടോബർ 26-ന് ‘എനർജി എഫിഷ്യൻസി ഇൻ ഡൊമസ്റ്റിക് അപ്ലയൻസസ്‌’ എന്ന വിഷയത്തിൽ സിസ്സ (Cissa) കോൺഫറൻസ് സംഘടിപ്പിച്ചു.

ഗാർഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെപറ്റിയുള്ള വിഷയങ്ങളിലെ വിദഗ്ദ്ധർ തങ്ങളുടെ കാഴ്ച്ചപ്പാടുകൾ പങ്കുവയ്ക്കുകയും അത് വഴി ഗുണമേൻമയിൽ വിട്ടുവീഴ്ച്ചയില്ലാതെ ഊർജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനം ശ്രദ്ധ ചെലുത്തിയത്.

കോൺഫെറൻസിന്റെ ഭാഗമായി ഫൈവ് സ്റ്റാർ റേറ്റിംഗ്, എൽ ഇ ഡി ലൈറ്റിംഗ് ഉത്പന്നങ്ങളുടെ ഗുണമേന്മകൾ, ഹോട് വാട്ടർ സിസ്റ്റംസ് എന്നിവയെക്കുറിച്ചും ഗാർഹിക മേഖലയിലെ ഊർജ്ജ ക്ഷമതയെക്കുറിച്ചും ചർച്ചകൾ നടന്നു.

തിരുവനന്തപുരത്തുള്ള സിസ്സയുടെ ഓഫീസിൽ വച്ച് നടന്ന കോൺഫറൻസ് ഡോ. ധരേശൻ ഉണ്ണിത്താൻ, ഡയറക്ടർ ഓഫ് എനർജി മാനേജ്‌മന്റ് സെന്റർ, ഉദഘാടനം ചെയ്തു. സിസ്സ ഊർജ്ജ വിഭാഗ തലവൻ ഡോ ബി. വി. സുരേഷ്ബാബുവിന്റെ സ്വാഗതപ്രസംഗത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ ഡോക്ടർ സി കെ പീതാംബരൻ, ഡയറക്ടർ സിസ്സ അധ്യക്ഷത വഹിച്ചു.

ഇന്റർനാഷണൽ കോംപീറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചർ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോക്ടർ മനോജ് കുമാർ മേനോൻ പങ്കെടുത്തവർക്കുള്ള സാക്ഷ്യപത്രവും മെമെന്റോയും വിതരണം ചെയ്തു. ഊർജ്ജ ക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇ എം സി യിലെ ഊർജ്ജ വിദഗ്ദ്ധനായ ഡോ സുഭാഷ് ബാബു മറുപടി നൽകി. ഗാർഹിക മേഖലയിലെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചുള്ള ചർച്ചകളോടെയാണ് സമ്മേളനം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Punathil, Kunjabdulla,died, Malayalam author ,

പ്രമുഖ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

senior journalist, Vinod Verma , arrest,BJP

പത്രപ്രവർത്തകന്റെ അറസ്റ്റ്; ബിജെപിക്കെതിരെ പ്രതിഷേധം