Cissa, EMC, conference, conducted
in

ഒക്ടോബര്‍ 26-ന് സിസ്സ – ഇഎംസി കോണ്‍ഫറന്‍സ്

തിരുവനന്തപുരം: വീടുകളില്‍ ഊര്‍ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (Cissa) എനര്‍ജി മാനേജ്മെന്റ്‌ സെന്റര്‍ (EMC) കേരളയുടെ സഹകരണത്തോടെ ഒക്ടോബര്‍ 26-ന് എനര്‍ജി എഫിഷ്യന്‍സി ഇന്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ് എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.

ഗാര്‍ഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെ പറ്റിയുള്ള വിഷയങ്ങളില്‍ വിദഗ്ധരായവര്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവയ്ക്കുകയും അത്‌വഴി ഗുണമേന്‍മയില്‍ വിട്ടുവീഴ്ചയില്ലാതെ ഊര്‍ജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനം ലക്ഷ്യംവയ്ക്കുന്നത്.

രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയുള്ള പരിപാടി സിസ്സയുടെ വെള്ളയമ്പലം പോലീസ്‌ ഹെഡ്ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള ഉദാരശിരോമണി റോഡിലെ ഓഫീസില്‍ വച്ചാണ് നടത്തപ്പെടുന്നത്. അംഗീകരിക്കപ്പെട്ട എനര്‍ജി ഓഡിറ്ററായ ഓട്ടോട്രാക്ഷന്‍സ് ഈ പരിപാടില്‍ വിവര പങ്കാളികളാകും.

ഗാര്‍ഹിക ഉപകരണങ്ങളിലെ ഊര്‍ജ്ജക്ഷമതയെക്കുറിച്ച് നടത്തപ്പെടുന്ന സമ്മേളനത്തിന്റെ പ്രാരംഭഘട്ടത്തില്‍ എനര്‍ജി മാനേജ്മന്റ്‌ സെന്ററിന്റെയും അനെര്‍ടിന്റെയും വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടും.

കൂടാതെ സമ്മേളനത്തില്‍ ലൈറ്റിംഗ്‌ സംവിധാനം, ഫാന്‍, എ സി, ഹോട്ട്‌വാട്ടര്‍ സിസ്റ്റംസ് എന്നിവയിലെ ഊര്‍ജ്ജ ക്ഷമതയെക്കുറിച്ചും ഗാര്‍ഹിക മേഖലയിലെ പുനരുപയോഗ ഊര്‍ജ്ജസ്രോതസുകളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

വിദ്യാര്‍ത്ഥിനിയുടെ മരണം: കൊല്ലം ട്രിനിറ്റി സ്കൂളില്‍ സംഘര്‍ഷം

state school athletics, Eranakulam,

സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം