CISSA , Environment Day Seminar, Monday,plastic ,  pollution, campuses , reduce ,Centre for Innovation in Science and Social Action
in , ,

സിസ്സ പരിസ്ഥിതി ദിനാഘോഷ സെമിനാർ തിങ്കളാഴ്ച; പ്ലാസ്റ്റിക്ക് നിർമാർജ്ജനം മുഖ്യ വിഷയം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാഘോഷം 2018-ന്റെ ഭാഗമായി ) ‘പ്ലാസ്റ്റിക് മലിനീകരണം’ എന്ന മുഖ്യ വിഷയത്തെ കേന്ദ്രീകരിച്ച് സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ) സെമിനാർ സംഘടിപ്പിക്കുന്നു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി ടി ഇ) ന്റെ സഹകരണത്തോടെ ജൂൺ 11-ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ബോട്ടണി വിഭാഗത്തിലാണ് സെമിനാർ നടക്കുക.

‘ക്യാമ്പസുകളിൽ പ്ലാസ്റ്റിക് നിർമാർജ്ജനം നടപ്പിലാക്കുവാനുള്ള വഴികൾ മുന്നോട്ട് വയ്ക്കുക’ എന്നതാണ് സെമിനാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ മേയർ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സിസ്സ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ കെ മുരുഗൻ അധ്യക്ഷത വഹിക്കും.

ഡോ.പി ഹരിനാരായണൻ, സീനിയർ സയന്റിസ്റ്റ് ആൻഡ് കോർഡിനേറ്റർ, വെറ്റ്ലാൻഡ് ടെക്നിക്കൽ യൂണിറ്റ് & കെ എസ് സി എ ടി, കെ എസ് സി എസ് ടി ഇ ചടങ്ങിൽ ആശംസ അർപ്പിക്കും. ഡോ. സി കെ പീതാംബരൻ, സിസ്സ, കാർഷിക വകുപ്പ് ഡയറക്ടർ നന്ദി രേഖപ്പെടുത്തും.

തുടർന്ന് നടക്കുന്ന സാങ്കേതിക സെഷനുകൾ ഹരിത കേരളം മിഷൻ ടെക്നിക്കൽ ഉപദേഷ്ടാവ് ഡോ. അജയകുമാർ, കേരള സർവകലാശാല കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്‌സ് വിഭാഗം തലവൻ ഡോ. അച്യുത്ശങ്കർ എസ് നായർ, കേരള സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ ഡോ. എ ബിജുകുമാർ എന്നിവർ നയിക്കും.

ടെക്നിക്കൽ സെഷനുകളെ തുടർന്ന് പങ്കെടുക്കുന്നവരുമായുള്ള സംവാദത്തോടെ സെമിനാർ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2722151, 9895375211 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

CISSA, Environment Day Seminar, Monday,plastic ,  pollution, campuses , reduce ,Centre for Innovation in Science and Social Action

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

molecular lab , Kozhikode Medical College, 1.20 crore rupees, KK Shylaja, health minister, 

മോളിക്യുലാര്‍ ലാബ്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് 1.20 കോടി രൂപ അനുവദിച്ചു

മാണിക്ക് സീറ്റ്; കോൺഗ്രസ്സിന് ക്ഷീണം